The Academies and Activism (Editorial)

Prof. (Dr) Shamshad Hussain K. T.

Several protests against the Central Government policies came up in the past few years including Save Lakshadweep Campaign, Farmer’s Protest in Delhi, Kashmir issues, mass protests against Citizenship Amendment Act, etc. which could not change the government’s actions. Fear is brewing up in the country regarding the loss of faith in democracy when the government turns into autocratic nature. But these protests also saw the rise of new leaders throughout the country. 

Aisha Sultana:

The male chauvinists who were dumbstruck by Aisha Sultana’s questions during the channel discussions are a refreshing sight. It is noticeable that she succeeds in her channel arguments by not using her rhetoric, but rather a genuine concern for the issues in Lakshadweep and the rights of the inhabitants. She shows keen responsibility and patience during channel discussions by reaching out to everyone on the panel, questioning their arguments about Central Government’s Revenue collection in Lakshadweep and making clear her point thereby changing their assumptions. Her involvement in the campaign is noteworthy through her stern involvement and acute knowledge of facts. She taught us that the government collects 7500 crores as revenue from the four lighthouses built in the four islands of Lakshadweep namely, Minicoy, Suheli, Androth and Kilthan. What could the ones who argued for 5.5 crores of development at Lakshadweep do but keep mum? 

The protest took several forms including hunger strikes and singing together. We should acquire the courage to protest against the suppressive rule that could suffocate us anytime soon. Mappila Kala Academy has protested against these incidents by publishing the work The Culture of Lakshadweep written by Chamayam Khaja Hussain, which is an informative work of the culture of Lakshadweep. The work stands as part of resistance literature in the scenario. 

The Academies and their academic publications also take part in political protests. The discussions on literature, history, culture and cinema should also lead to socio-political changes. Our journal Ishal Paithrkam also stands for this social responsibility.

K. K. Shailaja/ Shailaja Teacher (as dearly addressed in Kerala):

Does an award matter much to a person in power? The answer could be a ‘No’ unless the award has been given to someone for the incredible public service and unwavering commitment especially when the common people in a state confront a perilous time. When K. K. Shailaja, the Health Minister of Kerala during 2016-2021, was awarded the Central European University (CEU) Open Society Prize for 2021 for her incredible service, it acclaims everyone who works for public welfare.  

Vismaya:

Vismaya was an educated young girl in Kerala who died of dowry harassment under suspicious circumstances in 2021. Her death proves that dowry harassment and deaths are still prevailing in India. Even though discussions on the life choices of a girl child including marriage, family, job, harassment and divorce turned up during this time, fewer concerns were about the raising of a boy. Quite hopeful among the patriarchal ideologies was a post on social media which says: “An unmarried son is better than an abusive murderer.” Discussions brew up on the social security of women when a woman is attacked publicly, but no one cares about teaching and punishing the abusive men. When women as ‘victims’ is a normalised state in society, the power functions behind men as the attacker stay unquestioned and often less corrected. It’s high time we should rethink our parenting patterns and the social behaviour of men.

Selfichikal (An abusive term for women who take selfies):

This term abusively refers to women who click selfies and upload them on social media. The word has its roots in the writing style of Vaikkom Muhammed Basheer who wrote almost 60 years back in Malayalam. It develops out of the Basheerian envy towards the modern women who carry vanity bags with them. July 5th is the death anniversary of Basheer, reminding us of the lacunae he left behind. The Basheerian literary world serves as an inspiration of thoughts for all generations even in the changing trends of literary taste and literary movements. 

Rafeeq’s study examines the writings of Basheer and sees how they become part of minor literature, transcending the boundaries set by the coloniser’s language. This issue also includes the article of Praseeda U. V. who analyses the Renaissance values about the concept of love in the works of Basheer. Love in Basheer’s writings transcends the man-woman binary and often embraces nature, the environment and the ecosystem as integral to it. As a writer who equated love with ‘andakadaham’ (the entire universe) and deepened our worldview, Basheer stands out in classifications. 

Dr. Shamshad Hussain KT
Editor
ORCID: 0000-0002-2757-3576

അക്കാദമികളും ആക്ടിവിസവും

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി

ലക്ഷദ്വീപ്, ഡല്‍ഹിയിലെ കര്‍ഷകസമരം, കാശ്മീര്‍, പൗരത്വഭേദഗതിബില്‍ ഇങ്ങനെ ഇതൊരു തുടര്‍ച്ചയാണ്. തുടര്‍ച്ചയായ സമരങ്ങളൊന്നും സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റമുണ്ടാക്കുന്നില്ല. ജനാധിപത്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തന്നെ നഷ്ടപ്പെടുന്ന തരത്തില്‍ അധികാര കേന്ദ്രങ്ങള്‍ പ്രബലമാവുന്നത് എന്തുകൊണ്ടാവും. പക്ഷേ, അതിനിടയിലും പ്രതീക്ഷ തരുന്ന അനേകം താരോദയങ്ങള്‍ ഉണ്ടാകുന്നു.

ഐഷാ സുല്‍ത്താന

ഐഷാ സുല്‍ത്താനയുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരം മുട്ടി നില്‍ക്കുന്ന പുരുഷകേസരികള്‍ ചാനല്‍ ചര്‍ച്ചകളില്‍ ആഹ്ലാദമുണര്‍ത്തുന്ന കാഴ്ചയാവാറുണ്ട്. പതിവ് ചാനല്‍ ചര്‍ച്ചകളെ പോലെ വാക്സാമര്‍ത്ഥ്യം കൊണ്ടല്ല ഐഷാ സുല്‍ത്താന താരമാകുന്നത് എന്നതും ശ്രദ്ധേയമാണ് ദ്വീപിനെയും അവിടുത്തെ ജനങ്ങളെയും കുറിച്ചുള്ള കരുതല്‍ തന്നെയാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള റവന്യൂ വരുമാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിനു മുന്‍പ് ഇതിനെക്കുറിച്ച് ചര്‍ച്ചക്കു വന്നവരോട് പേരെടുത്തു പറഞ്ഞ് ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരം കിട്ടുന്നതുവരെ ഇത് ആവര്‍ത്തിച്ചു ചോദിച്ച് അവര്‍ക്കുള്ള തെറ്റായ ധാരണ തിരുത്തും. അത് തിരുത്തല്‍ തന്നെയാണെന്ന് അവരെ ബോധിപ്പിക്കും. ഇങ്ങനെ ഇടപെടലിന്‍റെ മൂര്‍ച്ചയും ദ്വീപിനെ കുറിച്ചുള്ള അറിവിന്‍റെ സൂക്ഷ്മതയും എല്ലാം അവരുടെ പ്രവര്‍ത്തനങ്ങളെ ഏറെ ശ്രദ്ധേയമാക്കുന്നു. മിനിക്കോയി, സുഹൈലി, ആന്ത്രോത്ത,് ഖീല്‍ത്താന്‍ എന്ന നാലു ദ്വീപുകളിലുള്ള നാലു ലൈറ്റ് ഹൗസിന്‍റെ സിഗ്നലുകള്‍ 7500 കോടി രൂപയാണ് സര്‍ക്കാറിനുണ്ടാക്കിക്കൊടുക്കുന്ന റവന്യു വരുമാനം എന്ന് അവര്‍ നമ്മെ പഠിപ്പിക്കുന്നു. അഞ്ചര കോടിയുടെ വികസനത്തെക്കുറിച്ച് മേനി പറയുന്നവര്‍ക്ക് വായടക്കുകയല്ലാതെ എന്തുചെയ്യാനാകും?. 

പാട്ടും പട്ടിണിയും എല്ലാമായി സമര രീതികള്‍ മാറിമാറി വരുന്നു. എങ്കിലും കശ്മീരില്‍നിന്ന് തുടങ്ങുന്ന എവിടെവരെയും എത്തിച്ചേരാവുന്ന, നമ്മളിലോരോരുത്തരുത്തരിലേക്കും ഏതുനിമിഷവും നീളുന്ന, ഈ അധികാരത്തിന്‍റെ വലക്കണ്ണികള്‍ ഭേദിക്കാനുള്ള കരുത്ത് നമ്മളാര്‍ജിക്കേണ്ടതുണ്ട്.

ലക്ഷദ്വീപ് സംസ്കൃതിയെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടാണ് മാപ്പിളകലാ അക്കാദമി ഇതില്‍ പ്രതികരിക്കുന്നത്. ചമയം ഖാജാ ഹുസൈന്‍ എഴുതിയ ലക്ഷദ്വീപ് സംസ്കൃതി എന്ന പുസ്തകം ലക്ഷദ്വീപിനെ കുറിച്ചുള്ള സാമാന്യ വിവരങ്ങളുടെ സംഗ്രഹമമാണെന്നു പറയാം. ഈ സവിശേഷ ഘട്ടത്തില്‍ വലിയ പ്രതിരോധത്തിന്‍റെ പാഠമാവാന്‍ കഴിയുന്നുണ്ട് ഈ പുസ്തകത്തിനും.

രാഷ്ട്രീയ സമരങ്ങള്‍ക്ക് ഇടമില്ലാത്ത ഒന്നല്ല അക്കാദമികളും അവയുടെ അക്കാദമിക് പ്രസിദ്ധീകരണങ്ങളും. സാഹിത്യം, ചരിത്രം, സിനിമ, സംസ്കാരം എന്നിവയെ കുറിച്ചുല്ലാമുള്ളള ചര്‍ച്ചകള്‍ തന്നെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള ഉപാധികളാകേണ്ടതുണ്ട്. ആ തിരിച്ചറിവില്‍ തന്നെയാണ് ഇശല്‍ പൈതൃകവും നിലകൊള്ളുന്നത്.

ശൈലജ ടീച്ചര്‍ 

ഒരു പുരസ്കാരം അത്ര വലിയ കാര്യമാണോ? പ്രത്യേകിച്ചും അധികാരത്തിന്‍റെ ഉന്നത പദവിയില്‍ എത്തിയയാള്‍ക്ക്. തീര്‍ച്ചയായും അല്ല. പക്ഷേ, ഇവിടെ അവര്‍ പുരസ്കൃതയായത് ജനങ്ങളെ സേവിച്ചു അതിനാലാണ്. അവരോടൊപ്പം നിന്നതിനാണ്. അതും ഏറ്റവും ദുര്‍ഘടം പിടിച്ച ഒരു ഘട്ടത്തില്‍. അതിനാല്‍ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ (ഇഋഡ) ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉള്ള അംഗീകാരം തന്നെയാണ്.

വിസ്മയ

സ്ത്രീധന മരണം പഴങ്കഥയൊന്നുമല്ല എന്ന് വിസ്മയയുടെ മരണം ഉറപ്പിക്കുന്നുണ്ട്. വിവാഹം, കുടുംബം, പെണ്‍കുട്ടിയുടെ ജീവിതം, തൊഴില്‍, പീഡനം, വിവാഹമോചനം എല്ലാം ഇവിടെ ഇതിനോടനുബന്ധിച്ച് ചര്‍ച്ചയായിട്ടുണ്ട്. പക്ഷേ അതിലൊരു പോസ്റ്റ് കണ്ടതാണ് ഏറെ ആശ്വാസമായത്. څചൂഷകനായ, കൊലയാളിയായ മകനേക്കാള്‍ കല്യാണം കഴിക്കാത്ത മകനാണ് നല്ലത്چ എന്ന് പറയുന്ന പോസ്റ്റ്. സ്ത്രീകള്‍ക്കെതിരെ എന്ത് അക്രമണമുണ്ടായാലും  സ്ത്രീ സുരക്ഷയും സംരക്ഷണവും മാത്രം ചര്‍ച്ചയാവുന്നത് എന്തുകൊണ്ടാണ്. അപ്പോഴെല്ലാം ഇതെല്ലാം ചെയ്ത ആളുകള്‍ ഒരിക്കലും പ്രതിയാക്കപ്പെട്ടുന്നില്ല. ഇരയെന്ന നിലയ്ക്കുള്ള സ്ത്രീയുടെ അവസ്ഥ സാമാന്യ വല്‍ക്കരിക്കപ്പെടുമ്പോള്‍ എന്തുകൊണ്ട് പുരുഷന്മാര്‍ ഇങ്ങനെ ചെയ്യുന്നുവെന്ന് നമ്മള്‍ പോലും ഒരു ചോദ്യം പോലും ഉന്നയിക്കുന്നില്ല. ഇതൊക്കെ ചെയ്യുന്ന ആണ്‍കുട്ടികളും നമ്മുടെ വീട്ടില്‍ വരുന്നവരല്ലേ?. അവരെ എങ്ങനെയാണ് നന്നാക്കി എടുക്കേണ്ടതെന്ന് ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

സെല്‍ഫിച്ചികള്‍

ഇത് നിരന്തരം സെല്‍ഫിയെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യുന്നവരെ കുറിച്ച് പുതിയതായി ഉണ്ടായ വാക്കല്ല. ഒരു പത്തറുവതു വര്‍ഷമെങ്കിലും പഴക്കമുള്ള തികഞ്ഞ ബഷീറിയന്‍ പ്രയോഗം. വാനിറ്റി ബാഗും തൂക്കി നടക്കുന്ന സ്ത്രീകളോടുള്ള ബഷീറിന്‍റെ തകര്‍പ്പന്‍ അസൂയയുടെ ഫലം. 

ജൂലൈ അഞ്ച് ബഷീറിന്‍റെ ചരമദിനമാണ്. സാഹിത്യ പ്രസ്ഥാനങ്ങളും ഘട്ടങ്ങളും സാഹിത്യ അഭിരുചികളും മാറിമാറി വന്നിട്ടും ആസ്വാദനത്തിന്‍റെ ചിന്തയുടെ വറ്റാത്ത ഉറവ യാവുകയാണ് ബഷീര്‍ സാഹിത്യം.

ബഷീറിന്‍റെ എഴുത്ത് എങ്ങനെയാണ് അധീശ ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിക്കുന്ന ചെറു സാഹിത്യത്തിന്‍റെ (ാശിീൃ ഹശലേൃമൗൃലേ) ഭാഗമാകുന്നതെന്ന് അന്വേഷിക്കുന്ന റഫീഖിനെ പഠനം 

ബഷീറിന്‍റെ പ്രണയ സങ്കല്‍പ്പത്തെ നവോത്ഥാന മൂല്യങ്ങളോട് ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്ന പ്രസിദ്ധയുടെ പഠനവും ഈ ലക്കത്തിലെ സവിശേഷതകളാണ്. ഒരു വ്യവസ്തകതത്തെ ആണ്‍ പെണ്‍ സങ്കല്‍പ്പങ്ങളെ മാത്രമല്ല പ്രണയം പ്രകൃതി പരിസ്ഥിതി എന്നുവേണ്ട അണ്ടകടാഹം എന്നെഴുതി നമ്മുടെ ലോക ബോധത്തെ തന്നെ അടിമറിച്ചിട്ട എഴുത്തുകാരന്‍ എങ്ങനെ ഒരു കാലഘട്ടത്തിന്‍റെ മാത്രമായി നിലനില്‍ക്കും

എഡിറ്റര്‍
ഇശല്‍ പൈത്യകം
ORCID: 0000-0002-2757-3576