Study of Malayalam Political History of Survival
Dr. PP Prakashan
Indian historians have pointed out that before the arrival of foreigners, Indian villages were completely self-reliant. With the increasing trade negotiations, the idea of ‘self-reliant villages’ slowly disappeared. Social life evolved of trade and other commercial transactions were demanding a new communicative language. There was a rising need for written language among the common people, which was used only by the elite sections of society till then. While North India saw the rise of written forms in Marathi, Bengali, and Gujarati, the Southern languages like Malayalam, Kannada and Telegu also developed into written languages. The literary language used by scholars and authorities co existed with the different local dialects used by the common people. Writers like Thunchath Ezhuthachan recomposed the content of the Sanskrit texts into the local languages. The languages developed like this gained popularity and witnessed the flowering of several literary texts. When foreign rule used regional languages to enable communication, the cultural life of Indian society also evolved. Several European literary trends were assimilated into the regional literature. The British rulers also continued to use regional languages to enable authority. This article is a study of the political history of Malayalam.
മലയാളപഠനം അതിജീവനത്തിന്‍റെ രാഷ്ട്രീയ ചരിത്രം
ഡോ. പി.പി. പ്രകാശന്‍
വിദേശികളുടെ വരവിനുമുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നത് സ്വയം സമ്പൂര്‍ണ്ണഗ്രാമങ്ങളായിരുന്നുവെന്ന് നമ്മുടെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കച്ചവടവും കൊടുക്കല്‍ വാങ്ങലുകളും വര്‍ദ്ധിച്ചതോടെ ഈ څസ്വയം സമ്പൂര്‍ണ്ണ ഗ്രാമങ്ങള്‍چچഎന്ന സങ്കല്പം തകര്‍ന്നു. പുതിയ ആശയ വിനിമയോപാധി ആവശ്യമായി വന്നു. കച്ചവടവും മറ്റ് സമ്പത്തികവിനിമയങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യജീവിതവും സുഗമമായി മുന്നോട്ടുപോകാന്‍ ജനങ്ങളുമായി ബന്ധപ്പെടാനുള്ള ഭാഷ പ്രധാനമായിവന്നു. അതുവരെ കുലീനവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മാത്രം നിലവിലുണ്ടായിരുന്ന വരമൊഴി സാധാരണജനങ്ങളുടെ ഭാഷകളിലും രൂപപ്പെട്ടു. മറാത്തി, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകള്‍ക്ക് വടക്കേ ഇന്ത്യയിലും മലയാളം,കന്നട,തെലുങ്ക് തുടങ്ങിയ ഭാഷകള്‍ക്ക് തെക്കേ ഇന്ത്യയിലും പുതിയ വരമൊഴികള്‍ രൂപം കൊണ്ടു. പണ്ഡിതന്മാരും ഭരണമേധാവികളും ഉപയോഗിക്കുന്ന ഒരു സാഹിത്യഭാഷയും സാധാരണക്കാര്‍ ഉപയോഗിക്കുന്ന നിരവധി നാട്ടുഭാഷകളും ഒരേസമയത്ത് നിലനിന്നു. ഈ നാട്ടുഭാഷകളിലേക്ക് സംസ്കൃത കൃതികളുടെ ഉള്ളടക്കം പ്രയോഗിക്കുകയായിരുന്നു എഴുത്തച്ഛനും മറ്റും ചെയ്തത്. ഇങ്ങനെ ഉയര്‍ന്നുവന്ന ജനകീയസ്വഭാവമുള്ള ഭാഷയില്‍ നിരവധി സാഹിത്യകൃതികള്‍ ഉണ്ടായി. വൈദേശികഭരണം ഈ ഭാഷയെ സാധാരണ വിനിമയത്തിനായി ഉപയോഗിക്കുകകൂടി ചെയ്തതോടെ ഇന്ത്യന്‍ ജനതയുടെ സാംസ്കാരികജീവിതത്തില്‍ മൗലികമായ മാറ്റം വന്നു. ആ കാലത്ത് യൂറോപ്പില്‍ ഉയര്‍ന്നുവന്ന പുതിയ പുതിയ സാഹിത്യപ്രവണതകള്‍ നാട്ടുഭാഷകളിലേക്കും വന്നുതുടങ്ങി. ഇതിന്‍റെ സ്വാഭാവികമായ തുടര്‍ച്ചയായാണ് ബ്രിട്ടീഷ് ഭരണത്തില്‍ നാട്ടുഭാഷകള്‍ക്ക് ലഭിച്ച പരിഗണനകളെ വിലയിരുത്തേണ്ടത്. പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷുകാര്‍ വരെയുള്ളവരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിത്തറ തകര്‍ക്കുക എന്നതുതന്നെയായിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള വഴിയായിരുന്നു അവര്‍ക്ക് വിദ്യാഭ്യാസം. വിദ്യാഭ്യാസമെന്നാല്‍ ഭാഷാവിദ്യാഭ്യാസമാണെന്നും അത് ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്നുമുള്ള ധാരണയെ ആഴത്തില്‍ ഉറപ്പിച്ചെടുത്തത് ഈ ലക്ഷ്യത്തെ മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു. ഇംഗ്ലീഷിന്‍റെ മേധാവിത്തത്തില്‍ നാട്ടുഭാഷയെ മെരുക്കിനിര്‍ത്താന്‍ അവര്‍ക്കായി. ഭാഷയെ മെരുക്കുക എന്നാല്‍ സംസ്കാരത്തെ മെരുക്കുക എന്നാണര്‍ത്ഥമെന്ന് ബ്രിട്ടിഷുകാര്‍ നന്നായി മനസ്സിലാക്കിയിരുന്നു.
څനമ്മുടെ ഭാഷچഎന്ന കൃതിയില്‍ ഇ.എം.എസ്. (1909-1999) വിലയിരുത്തുന്നത് നോക്കുക څڅഇംഗ്ലീഷ് ഭാഷയ്ക്കും അതിന്റേതായ സാഹിത്യത്തിനും ഇന്ത്യയുടെമേല്‍ മേധാവിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ബ്രിട്ടിഷുകാര്‍ക്ക് ആ ലക്ഷ്യം നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിത്തന്നെ നാട്ടുഭാഷകളെ വളര്‍ത്തുന്നതില്‍ നേതൃത്വം വഹിക്കേണ്ടി വന്നു. ഇംഗ്ലിഷിന്‍റെ കീഴേ, അതിനോട് വിധേയത്വവും ദാസ്യവുമുള്ള ഭാഷകളെന്ന നിലയ്ക്കാണ് ഈ നാട്ടുഭാഷകളെ അവര്‍ വളര്‍ത്താന്‍ ശ്രമിച്ചത്چچ. (നമ്മുടെഭാഷ:1997:33) നാട്ടു ഭാഷകളുടെ അദ്ധ്യയനത്തില്‍ ബ്രിട്ടീഷ് അധികാരികള്‍ കാട്ടുന്ന അലംഭാവത്തെക്കുറിച്ച് 1929ല്‍ കെ.ശങ്കരപ്പിള്ള څഗുരുനാഥന്‍چ മാസികയില്‍ എഴുതിയ ലേഖനത്തിലെ നിരീക്ഷണം ഇവിടെ പ്രസക്തമാകുന്നുണ്ട്;ڇڅڅമറ്റ് വിഷയങ്ങളിലെല്ലാം നിശ്ചയിച്ചുറപ്പിച്ച സിലബസ് യൂണിവേഴ്സിറ്റി കലണ്ടറില്‍ രേഖപ്പെടുത്തുന്നു. എന്നാല്‍, നാട്ടുഭാഷാവിഷയത്തില്‍ മാത്രം അത് ഇടയ്ക്കിടെ മാറ്റി പ്രത്യേകസര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നു. ഇത് അനീതിയാ ണ്چچڈ(ഗുരുനാഥന്‍ മാസിക:1927: 564) ആര്‍ക്കും എപ്പോഴും മാറ്റാനും മറിക്കാനും കഴിയുന്ന തരത്തില്‍ ലഘൂകരിക്കപ്പെട്ടതായിരുന്നു ആ കാലത്ത് څപ്രാധാന്യത്തോടെ നിലനിന്നിരുന്ന നാട്ടുഭാഷാപഠനം. ബ്രിട്ടീഷ് ഭരണം ഭരണതലത്തിലും വിദ്യാഭ്യാസതലത്തിലുമെല്ലാം ഇംഗ്ലീഷിനെ ശ്രേഷ്ഠഭാഷയാക്കി നിലനിര്‍ത്തി ഇന്ത്യന്‍ ഭാഷകളെ നികൃഷ്ടമാക്കി കണക്കാക്കി. അങ്ങനെ നാട്ടുഭാഷകള്‍ നിര്‍മ്മിച്ചെ ടുത്ത ലോകബോധത്തിനുമേല്‍ അധിനിവേശശക്തികളുടെ പുതിയ ലോകബോധം സ്ഥാപിച്ചു.
തോമസ് ബാബിങ്റ്റണ്‍ മെക്കാളെ(1800-1859)യുടെ വിദ്യാഭ്യാസപദ്ധതി വിഭാവനം ചെയ്ത ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയില്‍ ബ്രിട്ടീഷ് അധികാരയുക്തിയെ ആഴത്തില്‍ ഉറപ്പിച്ചെടുക്കാനുള്ള ഉപാധിയായിരുന്നു. ലോകത്തെവിടെയുമെന്ന പോലെ ഇന്ത്യയിലും ഭരണകൂടം അതിന്‍റെ അധികാരശക്തിയെ നിലനിര്‍ത്താനും വ്യാപിപ്പിക്കാനുമുള്ള ഉപകരണമായിത്തന്നെ യാണ് വിദ്യാഭ്യാസപ്രക്രിയയെ ഉപയോഗിച്ചിരുന്നത്. അതിനവര്‍ക്ക് ശക്തി നല്‍കിയത് സ്വന്തം ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അവരുടെ തന്നെ ആത്മവിശ്വാസമായിരുന്നു. ബ്രിട്ടിഷുകാരുടെ വിദ്യാഭ്യാസ നയരൂപീകരണത്തെ അടിമുടി മാറ്റിമറിച്ച ചരിത്രരേഖ എന്ന നിലയില്‍ മെക്കാളെ മിനുട്സ്(1835)ലെ ചില നിഗമനങ്ങളില്‍ വെള്ളക്കാരുടെ ഈ അതിരുകടന്ന ആത്മവിശ്വാസം കാണാം. څഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെچ എന്ന ഗ്രന്ഥത്തില്‍ തായാട്ട് ശങ്കരന്‍ മെക്കാളെ മിനുട്ട്സിലെ പ്രധാന ഭാഗങ്ങള്‍ സംഗ്രഹിച്ചിട്ടുണ്ട്;ڇڅڅനമ്മുടെ ഭാഷയുടെ മേന്മ വാദിച്ചു സമര്‍ത്ഥിക്കേണ്ട ആവശ്യമില്ലാത്ത വിധം വ്യക്തമാണ്. പാശ്ചാത്യരാജ്യങ്ങളിലെ തന്നെ മറ്റു ഭാഷകളെ അപേക്ഷിച്ച് വളരെ വളരെ മുന്നിലാണത്. ലോകത്തിലെങ്ങുമുള്ള ബുദ്ധിമാന്മാരായ ആളുകള്‍, കഴിഞ്ഞ തൊണ്ണൂറു തലമുറകളിലൂടെ, സഞ്ചയിച്ചു വച്ച അതിവിപുലമായ ബുദ്ധിസമ്പത്തിന്‍റെ ശേഖരത്തിലേക്ക് ആ ഭാഷ വശമുള്ളവര്‍ക്ക് നിരായാസമായി പ്രവേശനം ലഭിക്കുന്നുچچ. (ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ: 1982:78) സംസ്കൃതം, അറബി തുടങ്ങിയ ഭാഷകളിലൂടെയുള്ള വിദ്യാഭ്യാസത്തെ څഅവാസ്തവികംچഎന്ന് മെക്കാളെ വിലയിരുത്തുന്നുണ്ട്. മാത്രവുമല്ല, ഇന്ത്യയിലെയും അറബിയിലെ യും മൊത്തം സാഹിത്യം സമാഹരിച്ചാലും യൂറോപ്യന്‍ സാഹിത്യത്തിന്‍റെ ഒരു അലമാരയില്‍ കൊള്ളാവുന്ന ഗ്രന്ധങ്ങളിലടങ്ങിയ വിജ്ഞാനം അവയില്‍ ഉണ്ടാകില്ലെന്ന് പരിഹസിച്ചുകൊണ്ടാണ് മെക്കാളെ തന്‍റെ വിഖ്യാതമായ ലക്ഷ്യം വിശദീകരിക്കുന്നത്. څڅചോരയിലും വര്‍ണ്ണത്തിലും ഇന്ത്യക്കാരനും അഭിരുചി, അഭിപ്രായം, സദാചാരം, ബുദ്ധി എന്നിവയില്‍ ഇംഗ്ലീഷു കാരനുമായ ഒരു വര്‍ഗ്ഗം ഇന്ത്യക്കാരെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് നമ്മുടെ ആവശ്യംچچ.ڈ(1982:80) ഇതിനായി ഗവണ്മന്‍റ് നീക്കിവെച്ച തുക മുഴുവന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടി മാത്രമായി ചെലവഴിക്കണമെന്ന് മെക്കാളെ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. സാംസ്കാരികമായി കീഴ്പെടുത്താനുള്ള മാധ്യമം എന്ന നിലയില്‍ വിദ്യാഭ്യാസത്തെ അതിസമര്‍ത്ഥമായി ഉപയോഗിക്കാനുള്ള ശ്രമം ഇങ്ങനെ ഒരു വശത്ത് മുന്നേറിയ പ്പോഴാണ് ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായി സ്വദേശീയമായ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചിന്ത ശക്തിപ്പിട്ടുവരുന്നത്. څഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമായിچ ഗാന്ധിജി വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യത്തെ കൊളോണിയല്‍ ഘടനയ്ക്കകത്ത് പുനര്‍നിര്‍വ്വചിച്ചു. ഇത് പ്രധാനമായും വിഭാവനം ചെയ്യപ്പെട്ടത് ഭാഷാവബോധത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. നിലനില്‍ക്കുന്ന സാമ്പ്രദായിക വിദ്യാഭ്യാസത്തിനു ബദല്‍ എന്നനിലയില്‍ മാതൃഭാഷാ ബോധനത്തെ അദ്ദേഹം മുന്നോട്ടുവെച്ചു. ഇന്ത്യക്കാരുടെ മൊത്തം ഭാഷയല്ലാഞ്ഞിട്ടും ഹിന്ദിയെ ഇന്ത്യന്‍ ജനതയുടെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ജനതയെ ദേശീയമായി ഒന്നിപ്പിക്കാനുള്ള ഉപാധിയായി ഹിന്ദിപഠനത്തെയും പ്രചരണത്തേയും ഗാന്ധിജി വിഭാവനം ചെയ്തു. ദേശീയഭാഷ എന്ന സങ്കല്പത്തെ ശക്തമായി അവതരിപ്പിച്ചപ്പോള്‍ത്തന്നെ നാട്ടുഭാഷ കളുടെ പഠനത്തിന്‍റെ രാഷ്ട്രീയമായ ഉള്ളടക്കം വിശദീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. സാധാരണജനങ്ങള്‍ക്ക് ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മറ്റൊരു ഭാഷയെ ആശ്രയി ക്കേണ്ടിവരുന്നതിനെ څവേദനാജനകമായ ദാസ്യംچ എന്നാണ് ഗാന്ധിജി വിശേഷിപ്പിക്കുന്നത്. (മഹാത്മാഗാന്ധി: 1962:65)
څڅതങ്ങളുടേതല്ലാത്ത ഭാഷയില്‍ ബോധനം സ്വീകരിക്കുന്ന ഒരു രാജ്യത്തിലെ കുട്ടികള്‍ ആത്മഹത്യയാണ് ചെയ്യുന്നതെന്ന് എനിക്കുറപ്പുണ്ട്. അതവരുടെ ജന്മാവകാശത്തെ അപഹരിക്കലാണ്. ഒരു വൈദേശികാദ്ധ്യയന ഭാഷ ചെറുപ്പക്കാരുടെ മേല്‍ അനര്‍ഹമായ ഭാരം ചുമത്തുന്നു; അതവരുടെ നൈസര്‍ഗ്ഗികസിദ്ധികളെ അപഹരിക്കുന്നു; വളര്‍ച്ച മുട്ടിക്കുന്നു; അതവരെ സ്വന്തം വീട്ടില്‍നിന്നും ഒറ്റപ്പെടുത്തുന്നു;തന്മൂലം ഞാന്‍ അത്തരം കാര്യം ഒരു ദേശീയ ദുരന്തമായി കണക്കാക്കുന്നുچچ.ڈ(1962:89) ഗാന്ധിജി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഇങ്ങനെ പ്രധാനമായും ഭാഷയെ മുന്‍നിര്‍ത്തി കൊളോണിയല്‍ വിദ്യാഭ്യാസരീതിക്ക് ബദലായി സമഗ്രമായ ഒരു തദ്ദേശീയ വിദ്യാഭ്യാസ പരിപ്രേക്ഷ്യം അവതരിപ്പിച്ചു എന്ന് മാത്രമല്ല, അതിനെ ദേശീയ സ്വാതന്ത്ര്യ സമരത്തിന്‍റെ മുന്നുപാധിയായി സ്വീകരിക്കുകയും ചെയ്തു. അതുമൂലം കൈത്തൊഴില്‍ അഭ്യസിക്കുന്നവരും മാതൃഭാഷ പഠിക്കുന്നവരും ഹിന്ദി പഠിക്കുന്നവരും ഖദര്‍ ധരിക്കുന്നവരും എല്ലാം സ്വാതന്ത്ര്യസമര പോരാളികളായി. വിദ്യാഭാസപ്രക്രിയയെ രാഷ്ട്രീയസമരത്തിന്‍റെ ഭാഗമായി കാണാന്‍ ഗാന്ധിജിയ്ക്ക് കഴിഞ്ഞു. രാഷ്ട്രീയമായ ഉള്ളടക്കമില്ലാത്ത വിദ്യാഭ്യാസവീക്ഷണം, അത് എത്രമേല്‍ മഹത്തരമായ ബദല്‍ സ്വപ്നങ്ങളെ മുന്നോട്ടു വെച്ചാലും മനുഷ്യന്‍റെ വിമോചനമൂല്യത്തെ അഭിസംബോധന ചെയ്യാനുതകി ല്ലെന്നതാണ് ഗാന്ധിയന്‍ വിദ്യാഭ്യാസദര്‍ശനത്തിന്‍റെ ഉള്ളടക്കം. രബീന്ദ്രനാഥ ടാഗോറും വിഖ്യാതമായ ശാന്തിനികേതന്‍റെ രൂപകല്പനയിലൂടെ ഈ ആശയം തന്നെയാണ് മുന്നോട്ടുവെച്ചത്. വിമോചനമൂല്യത്തെ മുന്നില്‍നിര്‍ത്തുമ്പോഴും രാഷ്ട്രീയാധികാര വുമായി ബന്ധപ്പെട്ടുകൊണ്ടേ ഏത് വിദ്യാഭ്യാസക്രമവും വ്യവസ്ഥപ്പെട്ടുവരൂ എന്ന യാഥാര്‍ത്ഥ്യത്തെ ആഴത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് ഗാന്ധിയന്‍ വിദ്യാഭ്യാസ പരികല്പനകളുടെ പ്രാധാന്യം. അതുകൊണ്ടുതന്നെ കൊളോണി യല്‍ അധിനിവേശത്തിനെതിരായ നിലപാടിന്‍റെ പ്രാദേശികമായ സമരരൂപമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ത്തോടെ ശക്തിപ്പെട്ടുവന്ന നാട്ടുഭാഷാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരിശ്രമം.
നാട്ടുഭാഷാവിദ്യാലയങ്ങള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങളില്‍ ആരംഭിച്ച നാട്ടുഭാഷാ വിദ്യാലയങ്ങളുടെ ചരിത്രത്തില്‍നിന്നാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ മലയാളഭാഷാ പഠനത്തിന്‍റെ യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത്. 1817ല്‍ത്തന്നെ റാണി പാര്‍വ്വതീഭായി څഒരു ജനതയെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കേണ്ടത് സ്റ്റേറ്റിന്‍റെ ചുമതലയാണെന്നچ നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. (ൗിശ്ലൃശെ്യേ ീള സലൃമഹമ,ശെഹ്ലൃ ഷൗയശഹലല ്ീഹൗാല:1963: 04) ഈ ശാക്തീകരണം ലക്ഷ്യമാക്കിക്കൊണ്ടാണ് 1867ല്‍ ഉശൃലരീൃേ ീള ഢലൃിമസൗഹമൃ ഋറൗരമശേീി നിയമിക്കപ്പെടുന്നത്. ഇതിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഉള്‍പ്പെടെ പതിനൊന്ന് നാട്ടുഭാഷാ വിദ്യാലയങ്ങള്‍ വിവിധ ജില്ലകളിലായി സ്ഥാപിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് വിദ്യാഭ്യസം നല്‍കേണ്ടതിനെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നത് ഈ കാലത്താണ്. കൊളോണിയല്‍ ആധുനികത കൊണ്ടുവന്ന ലിംഗജാതിവിവേചനങ്ങള്‍ക്കതീതമായ മൂല്യബോധമാണ് അവര്‍ണ്ണവിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും വേണ്ടി ഇവിടെ ആദ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തിയത് എന്നത് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. അവര്‍ണ്ണര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ആവശ്യം വെള്ളക്കാര്‍ ആദ്യമായി മുന്നോട്ടുവെച്ചപ്പോള്‍, څകാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവര്‍ണ്ണര്‍ വിദ്യാഭ്യാസം നേടുന്നത് കാര്‍ഷിക സംസ്ഥാനമായ തിരുവിതാംകൂറിന്‍റെ നട്ടെല്ല് തകര്‍ക്കുമെന്നچ മറുപടിയാണ് തിരുവിതാംകൂര്‍ രാജാവ് അന്നു നല്‍കിയിരുന്നത്. (ആചാര്യ ആയ്യങ്കാളി:2012) 1864ല്‍ത്തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി രണ്ട് വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുന്നുണ്ട്. അതിലൊന്ന് നാട്ടുഭാഷാവിദ്യാലയമായിരുന്നു എന്നതും ശ്രദ്ധേയമാണ്. 1874ലാണ് എല്ലാവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കാവുന്ന ജില്ലാസ്ക്കൂള്‍ സ്ഥാപിക്കപ്പെടുന്നത്. നാട്ടുഭാഷാവിദ്യാലയങ്ങള്‍ക്ക് ഗ്രാന്‍റ് അനുവദിക്കുന്ന څഗ്രാന്‍റ് ഇന്‍ എയ്ഡ്چ നിയമം പ്രാബല്യത്തില്‍ വരുന്നതും ഈ കാലത്താണ്. ഈ സ്കൂളുകളിലെല്ലാം കൂടി 855 വിദ്യാര്‍ത്ഥികളായിരുന്നു ആദ്യഘട്ടത്തില്‍ പഠിച്ചിരുന്നത്. ഇത് 1883 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 663 ഉം വിദ്യാര്‍ത്ഥികളുടെ എണ്ണം 35,558 ഉം ആയി വര്‍ദ്ധിച്ചു. (ൗിശ്ലൃശെ്യേ ീള സലൃമഹമ,ശെഹ്ലൃ ഷൗയശഹലല ്ീഹൗാല:1963:5) പ്രൈമറി വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കിക്കൊണ്ട് 1904ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്‍റെ നാട്ടുഭാഷാവിദ്യാഭ്യാസത്തിന്‍റെ ചരിത്രത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. അദ്ധ്യാപകര്‍ക്കുള്ള ശമ്പളത്തുക څസാലറി ഗ്രാന്‍റ്چഎന്നപേരില്‍ സ്വകാര്യസ്ക്കൂളുകള്‍ക്ക് ഉള്‍പ്പടെ നല്‍കുകയും ചെയ്തു. ഈ ധനസഹായം ലഭ്യമാകുന്നതിനുവേണ്ടിയെങ്കിലും വിദ്യാലയങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കാന്‍ കേരളത്തില്‍ അന്ന് പല വിദ്യാപാഠശാലകളും നിര്‍ബന്ധിതരായി രുന്നു. പുന്നശ്ശേരി ഗുരുകുലത്തിലും കൊടുങ്ങല്ലൂര്‍ ഗുരുകുലത്തിലുമെല്ലാം ആപൂര്‍വ്വമായെങ്കിലും അവര്‍ണ്ണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കേണ്ടിവന്നത് ഇത്തരമൊരു സാഹചര്യത്തിലായിരുന്നു എന്നതിനു ഇവിടെ സാന്ദര്‍ഭിക പ്രസക്തിയുണ്ട്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, തദ്ദേശീയമായ വിദ്യാഭ്യാസപരിപ്രേക്ഷ്യരൂപീകരണത്തിലേക്കുള്ള ചുവട് എന്ന നിലയില്‍ നാട്ടുഭാഷാവിദ്യാലയങ്ങളുടെ ആരംഭത്തെ കണക്കാക്കുന്നതില്‍ തെറ്റില്ല. ഇങ്ങനെ ആരംഭിച്ച നാട്ടുഭാഷാ വിദ്യാലയങ്ങളിലൂടെ ആര്‍ജ്ജിച്ച ഭാഷാവബോധത്തില്‍ നിന്നാണ് കേരളത്തിന്‍റെ തദ്ദേശീയവും നാട്ടുഭാഷാധിഷ്ഠിതവുമായ ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പനങ്ങള്‍ രൂപപ്പെടുന്നത്. പഠനപ്രക്രിയയില്‍ നാട്ടുഭാഷകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞുകൊണ്ട് ഭാഷാപഠനബോധത്തിന്‍റെ അടിത്തറ ശക്തവും വിപുലവുമായി രൂപപ്പെടുത്താന്‍ നാട്ടുഭാഷാ വിദ്യാലയങ്ങള്‍ക്ക് കഴിഞ്ഞു. ഇതിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയുമായി വേണം മദിരാശിതിരുവിതാംകൂര്‍ സര്‍വ്വകലാശാലകളുടെ ആവിര്‍ഭാവത്തേയും അതിന്‍റെ ഭാഗമായി വളര്‍ന്നുവന്ന ബിരുദതലമലയാള ഭാഷാപഠനത്തേയും വിലയിരുത്താന്‍.
തിരുവനന്തപുരം മഹാരാജാസ് കോളേജിന്റേയും മദിരാശി സര്‍വ്വകലാശാലയുടെയും ബിരുദപഠനത്തില്‍ മലയാളഭാഷയുടെ പ്രസക്തിയും സ്ഥാനവും നിര്‍ണ്ണയിക്കാനുള്ള ആവശ്യത്തിന്‍റേയും അതിനുവേണ്ടിയുള്ള ഇടപെടലിന്‍റേയും രൂപത്തിലായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് മലയാള ഭാഷയ്ക്കുവേണ്ടിയുള്ള സമരം കേരളത്തില്‍ ആരംഭിക്കുന്നത്. വര്‍ത്തമാനകാലത്തുപോലും പലനിലയില്‍ തുടരേണ്ടിവരുന്ന ഈ സമരത്തിന്‍റെ ചരിത്രപരമായ തുടക്കം ബ്രിട്ടിഷ് അധിനിവേശ സമൂഹത്തില്‍ സ്വന്തം ഭാഷയെയും അതുവഴി സംസ്കാരത്തെയും വീണ്ടെടുക്കാനുള്ളതായിരുന്നു. സാഹിത്യരചനകളിലൂടെ മലയാളഭാഷയുടെ നിലനില്‍പ്പിനും മുന്നേറ്റത്തിനും വേണ്ടിയുള്ള ഒറ്റപ്പെട്ട പരിശ്രമങ്ങള്‍ പലരില്‍നിന്നും ഉണ്ടായിരുന്നെങ്കില്‍പ്പോലും അക്കാദമികമണ്ഡലങ്ങളില്‍ മലയാളത്തിന്‍റെ സ്ഥാനം ഉറപ്പിച്ചെടുക്കാന്‍ എ.ആര്‍.രാജരാജവര്‍മ്മ നേതൃത്വം കൊടുത്ത ഭാഷാമുന്നേറ്റശ്രമങ്ങളാണ് ഇതില്‍ ചരിത്രപരമായ പ്രാധാന്യം അര്‍ഹിക്കുന്നത്. ഒരു ഭാഷാപണ്ഡിതന്‍റെ സ്വാഭാവിക പരിമിതികളെയെല്ലാം മറികടന്നുകൊണ്ട് നാട്ടുഭാഷാവിദ്യാഭ്യാസ ത്തിന്‍റെ രാഷ്ട്രീയ ഉള്ളടക്കം സ്വാംശീകരിക്കാന്‍ കഴിഞ്ഞു എന്നതാണ് എ ആറിനെ വ്യത്യസ്തനാക്കുന്നത്. നാട്ടുഭാഷാ അദ്ധ്യാപകന്‍ എന്നനിലയില്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഇതിനു തെളിവുനല്‍കുന്നുണ്ട്.
കേരളപാണിനീയംچഎന്ന പ്രൗഡവ്യാകരണഗ്രന്ഥത്തിന്‍റെ കര്‍ത്താവായ എ.ആര്‍.രാജരാജവര്‍മ്മയെ അദ്വിതീയനായ ഒരു വ്യാകരണപണ്ഡിതന്‍ എന്ന നിലയിലാണ് നമ്മുടെ ഭാഷാസാഹിത്യചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ സംസ്കൃതം,ഇംഗ്ലീഷ്,തമിഴ് ഉള്‍പ്പടെയുള്ള അനേകം ഭാഷകളിലുള്ള തന്‍റെ അഗാധപാണ്ഡിത്യമത്രയും സ്വന്തം മാതൃഭാഷയെ അധിനിവേശസാഹചര്യത്തില്‍ നിന്നും വിമോചിപ്പിക്കാന്‍ ഉപയോഗിച്ച ഒരു ഭാഷാസ്നേഹി എന്ന നിലയിലാണ് എ.ആര്‍. മലയാളികളുടെ څചരിത്രനായകന്‍چ ആയി മാറുന്നത്. സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ പദവിയില്‍ പത്തുവര്‍ഷക്കാലം ജോലി ചെയ്തതിനുശേഷം 1898ലാണ് എ ആര്‍ രാജരാജവര്‍മ്മ തിരുവനന്ത പുരം മഹാരാജാസ് കോളേജില്‍ (ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്) څഇംഗ്ലീഷ് കോളേജിലെ നാട്ടുഭാഷാ പര്യവേഷകന്‍چ എന്ന ഉദ്യോഗപ്പേരില്‍ നിയമിതനാകുന്നത്. അന്ന് തൊട്ട് തന്‍റെ ജീവിതാവസാനം വരെ അദ്ദേഹം നടത്തിയ ഭാഷാപ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയ്ക്ക് അക്കാദമികമണ്ഡ ലങ്ങളില്‍ ലഭിക്കേണ്ട അര്‍ഹമായ പരിഗണനയ്ക്കുവേണ്ടി യുള്ളതായിരുന്നു. ബ്രിട്ടുഷുകാരനായ കോളേജ് പ്രിന്‍സിപ്പല്‍ ഡോ:മിച്ചലിന്‍റെ നാട്ടുഭാഷാവിദ്വേഷത്തിനെതിരായി നിരന്തരമായി നിലകൊള്ളാനും څനാട്ടുഭാഷാ ഉദ്ധാരണംچതന്‍റെ ജീവിതലക്ഷ്യ മായി അവസാനം വരെ സൂക്ഷിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരു കോളേജ് അദ്ധ്യാപകനെന്ന യാതൊരുവിധ പരിഗണനയും ഡോ:മിച്ചല്‍ ഏ ആറിനു നല്‍കിയില്ല. സംസ്കൃതം, ഇംഗ്ലീഷ് ഉള്‍പ്പടെ ഒന്നിലധികം ഭാഷകളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നിട്ടും പഠിപ്പിക്കുന്നത് നാട്ടുഭാഷയായ മലയാളമായതുകൊണ്ടുമാത്രം അദ്ദേഹത്തിനു പ്രൊഫസര്‍ പദവിക്ക് നീണ്ട 11 വര്‍ഷങ്ങള്‍ (1910വരെ) കാത്തിരിക്കേണ്ടിവന്നു! ഒരു മലയാളം മുന്‍ഷിയായിട്ടു മാത്രമേ എ ആര്‍ രാജരാജവര്‍മ്മ വളരെക്കാലത്തോളം അവിടെ പരിഗണിക്കപ്പെട്ടിരുന്നുള്ളൂ. നിസ്സാരകാര്യങ്ങള്‍ക്ക് പോലും കുറ്റപ്പെടുത്തലുകളും അവഗണനയും സഹിച്ചിരുന്നപ്പോള്‍ പോലും പഠിതാക്കളില്‍ നിന്നു ലഭിച്ച പരിഗണനയും സ്വീകരണവുമായിരുന്നു എ ആറിന്‍റെ ഭാഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉഉര്‍ജ്ജം. ഒരു പ്രൊഫസര്‍ക്ക് അക്കാലത്ത് ലഭിക്കേണ്ട അര്‍ഹമായ വിശ്രമം പോലും അദ്ദേഹത്തിനു കിട്ടിയില്ലെന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മലയാളഭാഷാ മുന്നേറ്റത്തിന്‍റെ സുദീര്‍ഘമായ ചരിത്രത്തിനു സാക്ഷിയും പങ്കാളിയുമായി നിലകൊണ്ട ഏ.ആര്‍.രാജരാജവര്‍മ്മയുടെ ഭാഷാപ്രവര്‍ത്തനങ്ങള്‍ മറ്റൊരു പ്രബന്ധവിഷയമായതിനാല്‍ വിസ്താരഭയത്താല്‍ ഇവിടെ അതിനു തുനിയുന്നില്ല.
മദ്രാസ് സര്‍വ്വകലാശാലയുടെ രൂപീകരണം
ഇന്ത്യയില്‍ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടുവരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യദശകങ്ങളിലാണ്. വിദേശമാതൃകയിലുള്ള ഉന്നതവിദ്യാഭ്യാസം എന്ന സങ്കല്പം തന്നെയായിരുന്നു ഈ കാഴ്ചാപ്പാടിനു പിന്നില്‍. 1839കാലയളവില്‍ മദ്രാസ് ഗവര്‍ണ്ണറായിരുന്ന ജോണ്‍ എല്‍ഫിങ്സ്റ്റണ്‍ (ഖീവി ഋഹുവശിഴീിെേ) മദ്രാസില്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് തനിക്കു ലഭിച്ച എഴുപതിനായിരത്തോളം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി അന്നത്തെ അഡ്വക്കറ്റ് ജനറലായ ജോര്‍ജ്ജ് നോര്‍ട്ടണിനു കൈമാറി.(ഡിശ്ലൃശെ്യേ ീള ങമറൃമെ, ഉലുമൃാലേിേ ീള ങമഹമ്യമഹമാ, ജൃീളശഹല,2004:1) നോര്‍ട്ടണ്‍ ഇന്ത്യയില്‍ സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി. രണ്ട് ലക്ഷ്യങ്ങളാണ് അന്ന് സര്‍വ്വകലാശാലാ രൂപീകരണത്തിനു പ്രധാനമായും കല്‍പ്പിക്കപ്പെട്ടിരുന്നത്. 1.ഹൈസ്ക്കൂള്‍ തലത്തില്‍ ഇംഗ്ലീഷും മറ്റ് പ്രാദേശികഭാഷകളും പഠിപ്പിക്കുക. 2.സാഹിത്യശാസ്ത്രതത്ത്വശാസ്ത്രപഠനത്തിനുള്ള ഉയര്‍ന്നനിലവാരമുള്ള കോളേജുകള്‍ സ്ഥാപിക്കുക. ഇതിനായി 1840ല്‍ തന്നെ ജോര്‍ജ്ജ് നോര്‍ട്ടണ്‍ പ്രസിഡന്‍റായി മദ്രാസില്‍ ഒരു യൂണിവേഴ്സിറ്റി ബോഡ് സ്ഥാപിച്ചു. ഇതാണ് ഇന്നത്തെ മദ്രാസ് പ്രസിഡന്‍സി കോളേജിന്‍റെ ആദ്യരൂപം. ഇന്ത്യയില്‍ സര്‍വ്വകലാശാലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ആദ്യ കാല്‍വെയ്പ്പുകള്‍ ഉണ്ടാകുന്നത് ഈ കാലഘട്ടങ്ങളിലാണ്. പിന്നീട് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം 1854ല്‍ ആണ് ചാള്‍സ് വുഡ്സിന്‍റെ څവുഡ്സ് ഡസ്പാച്ച്چ എന്ന വിദ്യാഭ്യാസ നയരേഖ അവതരിപ്പിക്കപ്പെടുന്നത്. അതായത് പ്രൈമറിമുതല്‍ സര്‍വ്വകലാശാലാ തലം വരെയുള്ള സമഗ്ര വിദ്യാഭ്യാസനയരേഖ ഉണ്ടാകുന്നതിനു എത്രയോമുമ്പ് തന്നെ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആലോചനകള്‍ മദ്രാസ് സംസ്ഥാനത്ത് തുടങ്ങിയിരുന്നു എന്നര്‍ത്ഥം. എന്നാല്‍ څവുഡ്സ് ഡസ്പാച്ചിچലെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നാട്ടുഭാഷയും വിദേശഭാഷയും മറ്റ് ശാസ്ത്രതത്ത്വശാസ്ത്ര വിഷയങ്ങളും പഠിക്കുക എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയില്‍ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുന്നത്. ڈനാട്ടുഭാഷയും ക്ലാസിക് ഭാഷകളും ഉള്‍പ്പടെ വിവിധപഠനശാഖകളില്‍ അദ്ധ്യയനം നല്‍കുകڈ (ڇٹളീൃ വേല ുൗൃുീലെെ ീള വേല റലഹശ്ലൃ്യ ീള ഹലരൗൃലേെ ശി ്മൃശീൗെ യൃമിരവലെ ീള ഹലമൃിശിഴ ശിരഹൗറശിഴ ്ലൃിമരൗഹമൃ മെ ംലഹഹ മെ രഹമശൈരമഹ ഹമിഴൗമഴലെڈ) (വുേേ://ലി.ംശസശുലറശമ.ീൃഴ/ംശസശ/ഡിശ്ലൃശെ്യേബീളബങമറൃമെ) അതായത് ബ്രിട്ടിഷ് ഗവണ്മെന്‍റ് വിഭാവനം ചെയ്തു ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആദ്യ കാഴ്ചപാടുകളില്‍ നാട്ടുഭാഷകള്‍ക്ക് മുന്തിയപരിഗണനയാ യിരുന്നു ലഭിച്ചിരുന്നതെന്ന് വുഡ്സ് ഡസ്പാച്ചിന്‍റെ ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് നാട്ടുഭാഷകളുടെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിഞ്ഞ വിദേശികള്‍ ഈ ലക്ഷ്യം പിന്‍തുടര്‍ന്നില്ല. അതിനു അധിനിവേശയുക്തിയില്‍ ആധികാരിക വ്യാഖ്യാനം നല്‍കുകയാണ് മെക്കാളെ പ്രഭു തന്‍റെ മിനുട്സിലൂടെ ചെയ്തത്.
1857 സെപ്റ്റംബര്‍ 5 നാണ് ലണ്ടന്‍സര്‍വ്വകലാശാലാ മാതൃകയില്‍ മദ്രാസ് സര്‍വ്വകലാശാല സ്ഥാപിക്കപ്പെടുന്നത്. 1912 ആയപ്പോഴേക്കും പതിനേഴ് പഠനവകുപ്പുകളും മുപ്പത് യൂണിവേഴ്സിറ്റി അദ്ധ്യാപകരും അറുപത്തി ഒന്‍പത് ഗവേഷണ ബിരുദധാരികളും നൂറ്റി ഇരുപത്തിയേഴ് പബ്ലിക്കേഷനുകളുമായി സര്‍വ്വകലാശാല വളര്‍ന്നു. വുേേ://ലി.ംശസശുലറശമ.ീൃഴ/ംശസശ/ഡിശ്ലൃശെ്യേബീളബങമറൃമെ) അഫിലിയേഷന്‍ സ്വാഭാവമുള്ള സര്‍വ്വകലശാലയായതുകൊണ്ട് ദക്ഷിണേന്ത്യയിലെ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും ഈ സമയമാകുമ്പോഴേക്കും മദ്രാസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. വളരെ വര്‍ഷക്കാലം കേരളത്തിലെ കോളേജിയറ്റ് വിദ്യാഭ്യാസം പൂര്‍ണ്ണമായും മദ്രാസ് യൂണീവേഴ്സിറ്റിയുടെ കീഴിലായിരുന്നു. മലയാളമുള്‍പ്പടെയുള്ള ദ്രാവിഡഭാഷകള്‍ ഉന്നതവിദ്യാഭ്യാസത്തിന്‍റെ മുഖ്യപഠനമേഖലയില്‍ ആദ്യമായി ഉള്‍പ്പെടുന്നത് മദ്രാസ് സര്‍വ്വകലാശാലയുടെ ഇന്‍റര്‍മീഡിയറ്റ് പഠനത്തിന്‍റെ ഭാഗമായാണ്. 1923 വരെ മലയാളമുള്‍പ്പടെയുള്ള നാട്ടുഭാഷകള്‍ ഒരു നിര്‍ബന്ധിതവിഷയമായി പഠിപ്പിച്ചിരുന്നു. 1923ലെ പ്രസിദ്ധമായ മദ്രാസ് സര്‍വ്വകലശാലാ നിയമത്തിലാണ് (ങമറൃമെ ഡിശ്ലൃശെ്യേ അരേ) നാട്ടുഭാഷ ഐഛികമായി മാറുന്നത്. ഇന്ത്യയില്‍ ബ്രിട്ടിഷ് ഭരണനീതിന്യായ വ്യവസ്ഥ സ്ഥിരത കൈവരിച്ചിരുന്ന ഈ കാലത്ത് څവിദ്യാഭ്യാസത്തിന്‍റെ വിദേശമാതൃകچഎന്ന ആശയം വ്യാപകമായി സ്വീകരിക്കപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മലയാളം ഉള്‍പ്പടെയുള്ള ദ്രാവിഡഭാഷകള്‍ ഐഛികമായി മാത്രമേ പഠിക്കേണ്ടിയിരുന്നുള്ളുവെങ്കിലും ഓറിയന്‍റല്‍ ഭാഷകളുടെ പ്രത്യേക പഠനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ കാലത്ത് വ്യാപകമായിരുന്നു.
ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മലയാള ഭാഷാ പഠനം തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സര്‍വ്വകലാശാലയാണ് മദ്രാസ് സര്‍വ്വകലാശാല. (ഡിശ്ലൃശെ്യേ ഛള ങമറൃമെ, ഉലുമൃാലേിേ ഛള ങമഹമ്യമഹമാ, ജൃീളശഹല,2004:1) സ്വാഭാവികമായും ആദ്യത്തെ മലയാളം വകുപ്പ് സ്ഥാപിക്കപ്പെട്ടതും മദ്രാസ് സര്‍വ്വകലാശാലയില്‍ത്തന്നെ യായിരുന്നു. 1924ലാണ് സര്‍വ്വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ ഒരു ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതി നെക്കുറിച്ച് ആലോചിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത്. 1925ല്‍ ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്കൃതത്തിനും ദ്രാവിഡഭാഷകള്‍ക്കുമൊപ്പം അറബി ഭാഷയുടേയും പഠനത്തിനുള്ള വിശദമായ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മറ്റൊരു ഉപസമിതി രൂപീകരിക്കപ്പെട്ടു. ഈ ഉപസമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മദ്രാസ് സര്‍വ്വകലാശാലയില്‍ ഒരു ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വരുന്നത്. ഇതിന്‍റെ ഭാഗമായി 1927ല്‍ ഡോ.ചേലനാട്ട് അച്ചുതമേനോന്‍ അദ്ധ്യക്ഷനായി ഇന്ത്യയിലെ ആദ്യത്തെ മലയാള വിഭാഗം മദ്രാസ് സര്‍വ്വകലാശാലയില്‍ ആരംഭിച്ചു. ശിരോമണി പി.കൃഷ്ണന്‍ നായരും ഇവിടെ ലക്ചററായി നിയമിക്കപ്പെട്ടു. ഭാഷാപഠന ഗവേഷണ രംഗത്ത് ശ്രദ്ധേയമായ സംഭവനകള്‍ നല്‍കിയവരാണിവര്‍. കവിയും നാടകകാരനും നിരൂപകനുമായ ഡോ.എസ്.കെ.നായരും എഴുത്തുകാരനും വിമര്‍ശകനുമായ ഡോ.കെ എന്‍ എഴുത്തച്ഛനും ഈ കാലത്ത് ഇവിടെ അദ്ധ്യാപകരായിരുന്നു. ചുരുക്കത്തില്‍, ഡോ.ചേലനാട്ട് അച്ചുതമേനോന്‍, ശിരോമണി പി.കൃഷ്ണന്‍ നായര്‍, ഡോ.എസ്.കെ.നായര്‍, ഡോ.കെ എന്‍ എഴുത്തച്ഛന്‍ എന്നിവരാണ് മദ്രാസ് സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തിനു ശക്തവും ഫലപ്രദവുമായ അടിത്തറയിട്ടവര്‍. ഭാഷയിലും സാഹിത്യ ത്തിലുമുള്ള സാംസ്കാരികമായ വൈവിദ്ധ്യങ്ങളെക്കുറിച്ചുള്ള പഠനം മലയാളവിഭാഗം അതിന്‍റെ മുഖ്യലക്ഷ്യമായി പ്രഖ്യാപിക്കുകയും അതിനുവേണ്ടിയുള്ള ഫലപ്രദമായ കര്‍മ്മപരിപാടികള്‍ ആസൂത്രണ ചെയ്യുന്നതും ഈ കാലത്താണ്. കേരളത്തിലെ വ്യത്യസ്തജനവിഭാങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മതപരമായ പാട്ടുകളും ഗാനങ്ങളും ശേഖരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യം ഏറ്റെടുത്തത്. ഇതിന്‍റെ ഭാഗമായി അപൂര്‍വമായ തോറ്റം പാട്ടുകളും കേരളീയരുടെയിടയില്‍ നിലനില്‍ക്കുന്ന അമ്മദൈവങ്ങളെ സംബന്ധിച്ച പാട്ടുകളും മറ്റും വിമര്‍ശനാത്മകമായ ആമുഖത്തോടെ മലയാളവിഭാഗം പ്രസിദ്ധീകരിച്ചു. ഡോ:ചേലനാട്ട് അച്ചുതമേനോന്‍റെ രണ്ടുഭാഗങ്ങ ളായി പ്രസിദ്ധീകരിക്കപ്പെട്ട څകേരളത്തിലെ കാളീ ആരാധനچچഎന്ന കൃതി ഇങ്ങനെ ഉണ്ടായതാണ്. ഇതിനുപുറമേ 1934ല്‍ څഉത്തരമലബാറിലെ കഥാഗാനങ്ങള്‍چ വാല്യം1 ഡോ.അച്യുത മേനോന്‍ തന്നെ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തി. ഇതിന്‍റെ നിരവധി വാല്യങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടു. څകുചേലവൃത്തവും കൃഷ്ണവിലാസവുംچ(1929), څമാവാരതം പാട്ട്چ(1944), څകേരളോല്പത്തിچ(1954), څആയുധാഭ്യാസംچ(1953) തുടങ്ങിയ കൃതികളും മലയാള വിഭാഗത്തിന്‍റെ നേതൃതത്ത്വത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1939ല്‍ പി.കൃഷ്ണന്‍ നായരുടെ څആട്ടക്കഥچ, 1955ല്‍ ഡോ:എസ്.കെ.നായരുടെ څകേരളത്തിലെ നാടോടി നാടകങ്ങള്‍چ തുടങ്ങി ഭാഷയുടെയും സംസ്കാരത്തിന്‍റെയും പഠനമേഖലകളില്‍ നിരവധി ശ്രദ്ധേയങ്ങളായ കൃതികള്‍ സംഭാവനചെയ്യാന്‍ മദ്രാസ് സര്‍വ്വകലാശാലയിലെ മയലാള വിഭാഗത്തിനു കഴിഞ്ഞു. 1976ലാണ് ഇവിടെ മലയാളം എം.എ.,എം.ഫില്‍. കോഴ്സുകള്‍ ആരംഭിക്കുന്നത്. ഭാഷാപഠന ഗവേഷണ രംഗങ്ങളില്‍ പില്‍ക്കാലത്ത് നിറഞ്ഞുനിന്നവരില്‍ പലരും സര്‍വ്വകലാശാലാ വിദ്യാഭ്യാസംപൂര്‍ത്തിയാക്കിയത് ഇവിടെ നിന്നാണ്. എന്‍.വി. കൃഷ്ണവാര്യര്‍ (1946), എം.പി.ഭദ്രാമ്മ (1942), വി.അപ്പുക്കുട്ടന്‍ (1955), കെ.എം. പ്രഭാകരവാര്യര്‍ (1961) തുടങ്ങിയവര്‍ എംലിറ്റ് ബിരുദം നേടിയതും കെ.എം.ജോര്‍ജ്ജും കെ എന്‍ എഴുത്തച്ഛനും പിഎച്ച്.ഡി.ബിരുദം നേടിയതും മദ്രാസ് സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തില്‍നിന്നുതന്നെ. ചുരുക്കത്തില്‍, ഭാഷാപഠന ഗവേഷണരംഗത്ത് ശോഭനമായ ഒരു തുടക്കം നല്‍കാനും അതുവഴി നാട്ടുഭാഷാപഠനത്തിന്‍റെ സാംസ്കാരികയുക്തി ഉറപ്പിച്ചെടുക്കാനും ആദ്യ മലയാള വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു എന്നത് ഭാഷാപഠന ചരിത്രത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട വസ്തുതയാണ്.
കൊളോണിയല്‍ ആധുനികതയുടെ അധിനിവേശരൂപങ്ങള്‍ ഭാരതീയ ജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങിയതിന്‍റെ ഫലമായി രൂപപ്പെട്ട പുതിയ അഭിരുചികളാണ് വാസ്തവത്തില്‍ ഇംഗ്ലീഷിനു ഇവിടെ സമാനതകളില്ലാത്ത ആധികാരികത്വം നേടിക്കൊടുത്തത്. എന്നാല്‍ അധുനികതയുടെ വരവ് ഇന്ത്യയിലെ പ്രാദേശികഭാഷകള്‍ക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ദേശീയപ്രസ്ഥാനത്തോടനുബന്ധിച്ച് തദ്ദേശീയമായ ഭാഷകളിലൂടെ യുള്ള ബോധനത്തെ സംബന്ധിച്ച ചിന്ത സജീവമായെങ്കിലും അക്കാദമികമണ്ഡലങ്ങളില്‍ നിന്ന് ഇന്ത്യന്‍ നാട്ടുഭാഷകള്‍ മാറ്റിനിര്‍ത്തപ്പെടുകതന്നെ ചെയ്തു. അതിനാവശ്യമായി നിര്‍മ്മിച്ചെടുത്ത കൊളോണിയല്‍ മൂല്യബോധം ഈ മാറ്റിനിര്‍ത്തലുകള്‍ക്ക് സൈദ്ധാന്തികവ്യാഖ്യാനം നല്‍കിക്കൊണ്ടി രുന്നു. ദേശീയോല്‍ഗ്രഥനം, കാതലായ അംശങ്ങളില്‍ തദ്ദേശ ഭാഷകളുടെ വികസനത്തിനു പ്രതികൂലമായിരുന്നു. അദ്ധ്യയനങ്ങ ളില്‍ ഇംഗ്ലീഷ് തന്നെ ബോധനമാധ്യമമായിത്തുടര്‍ന്നു. അതായത്, തദ്ദേശഭാഷകള്‍ സന്നദ്ധവും സജ്ജവുമായിരുന്നപ്പോഴും പുതിയ അക്കാദമിക പ്രയോഗം അതിന്‍റെ അധിനിവേശശീലങ്ങള്‍ മൂലം സമകാലഭാരതീയഭാഷകളെയും അതുവഴി പ്രാദേശിക ചിന്തകളെ യും അക്കാദമികമായ, എന്നുവെച്ചാല്‍ ദീര്‍ഘകാലത്തെ അനുശീല നങ്ങളിലൂടെ സാമ്പ്രദായികമായി ആര്‍ജ്ജിക്കുകയും ഉല്‍പ്പാദിപ്പിക്കു കയും ചെയ്യേണ്ട ചിന്താരൂപങ്ങളില്‍ നിന്നകറ്റിനിര്‍ത്തി.ڈ(ഒരു സാമൂഹികകാഴ്ചപ്പാടില്‍നിന്ന്:2012:71) ബോധനമാധ്യമം മാതൃഭാഷയാക്കാത്തതിന്‍റെയും അത് ഇംഗ്ലീഷ് മാത്രമാക്കി മാറ്റിയതിന്‍റെയും കാരണം ഇവിടെയാണ് അന്വേഷിക്കേണ്ടത്. ഒരു വ്യക്തിയുടെ സഹജമായ ചിന്താവികാസം സാധ്യമാകുന്ന ഭാഷ ആ വ്യക്തിയുടെ ബോധനമാധ്യമമായി മാറേണ്ടതുണ്ടെന്ന അടിസ്ഥാനധാരണയെത്തന്നെ തകര്‍ക്കാനും അതുവഴി കൊളോണിയല്‍ മൂല്യബോധം ആഴത്തില്‍ ഉറപ്പിച്ചെടുക്കാനും ബ്രിട്ടിഷ് ഭരണത്തിനു കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചെടുത്ത ഭാരതം എന്ന സങ്കല്പത്തില്‍ വൈവിദ്ധ്യങ്ങളുണ്ടാ യിരുന്നില്ല. പ്രാദേശികമായ അവബോധങ്ങളെ ഒരു ഘട്ടത്തിലും അത് പരിഗണിച്ചില്ല. അതേ സമയം ജാതിസമൂഹങ്ങളെ അവര്‍ അഭിസംബോധനചെയ്യുകയും ചെയ്തു. ദേശീയതയെക്കുറിച്ചുള്ള ബ്രിട്ടീഷ് സങ്കല്പം പഴുതുകളില്ലാത്ത ഏകത്വത്തെ മുന്നോട്ടുവെച്ചു. ഈ ഏകതാബോധം(ൗിശളീൃാശ്യേ) ബ്രിട്ടീഷ് അധികാര വ്യപനത്തിനു ആവശ്യവുമായിരുന്നു. ഇവിടെയാണ് ഇന്ത്യന്‍സമൂഹത്തിന്‍റെ അടിസ്ഥാനപരമായ വൈവിദ്ധ്യങ്ങളെ ആഴത്തില്‍ തിരിച്ചറിഞ്ഞു കൊണ്ടുള്ള ഗാന്ധിയന്‍ വിദ്യാഭ്യാസസങ്കല്പനത്തിന്‍റെ പ്രസക്തി. യാന്ത്രികമായി സൃഷ്ടിച്ചെടുത്ത ഏകബോധത്തിന്‍റെ നിരര്‍ത്ഥകതയെ നിരാകരിച്ചുകൊണ്ട് ജീവിതം പോലെതന്നെ വിദ്യാഭ്യാസവും അവരവരുടെ നാട്ടുഭാഷയില്‍ത്തന്നെയായി രിക്കണമെന്ന് ഗന്ധിജി വിശദീകരിക്കുന്നത്, തദ്ദേശീയമായ വിദ്യാഭ്യാസത്തിന്‍റെ രാഷ്ട്രീയയുക്തിയുടെ പിന്‍ബലത്തിലായിരുന്നു. ഇന്ത്യന്‍ സമൂഹത്തെ കാലങ്ങളോളം കീഴടക്കാനും ഭരിക്കാനുമായി ബ്രിട്ടീഷുകാര്‍ മെനഞ്ഞെടുത്ത ഈ څഏകതാബോധംچ ആ കാലത്തെ വിദ്യാഭ്യാസഘടനയെയും ഉള്ളടക്കത്തെയും നിര്‍ണ്ണയിച്ചിരുന്ന ഒന്നായിരുന്നു. ഭാഷയെ സംസ്കാരത്തിന്‍റെ ഉപാധിയായി വ്യവഹരിക്കുമ്പോള്‍ ഭാഷാപഠനം വൈവിധ്യമായ മാനങ്ങളുള്ള ഒരു സാംസ്കാരികരാഷ്ട്രീയ പ്രക്രിയയായി മാറുന്നുണ്ട്. കടന്നുവന്ന വഴികളില്‍ ഭാഷ വിധേയമായ സ്വാധീനമേഖലകളെ ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ടു മാത്രമേ ഭാഷാപഠനത്തിന്‍റെ ആശയാടിത്തറ രൂപീകരിക്കാനാകൂ. പ്രൈമറിതലം തൊട്ട് സര്‍വ്വകലാശാലാതലം വരെ നിലനില്‍ക്കുന്ന ഭാഷാപഠനത്തിന്‍റെ ചരിത്രം ഒരര്‍ത്ഥത്തില്‍ മലയാളിയുടെ സാംസ്കാരിക അതിജീവനത്തിന്‍റെ ചരിത്രം കൂടിയാണ്. മലയാളിയുടെ ഭാഷാ സാഹിത്യപഠനത്തിന്‍റെ ചരിത്രത്തില്‍ അക്കാദമികമായ യുക്തിക്കപ്പുറം ഒരു സ്വയം പ്രതിരോധത്തിന്‍റെ സാംസ്കാരിക യുക്തി കൂടി പ്രവര്‍ത്തിക്കുന്നുണ്ട് എന്നര്‍ത്ഥം. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ കൊളോണിയല്‍ മൂല്യവ്യവസ്ഥയില്‍ സ്വത്വം നഷ്ടപ്പെട്ട മലയാളീ സമൂഹത്തിന്‍റെ രാഷ്ട്രീയസമരം എന്ന നിലയിലാണ് ഭാഷാസാഹിത്യപഠനങ്ങളുടെ ആരംഭത്തെ വിലയിരുത്തേണ്ടത്. രാജാധികാരവും വൈദേശികാധികാരവും തമ്മില്‍ സന്ധിചെയ്തപ്പോഴും ചെറുത്തുനില്‍പ്പിന്‍റെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സമരമുഖങ്ങള്‍ തുറക്കപ്പെടുകതന്നെ ചെയ്തു. വൈദേശികമായ ഒരു സാംസ്കാരികാവബോധത്തില്‍ സ്വന്തം ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്നതിനെതിരായ രാഷ്ട്രീയ ജാഗ്രതയുടെ ഭാഗമായി വേണം മലയാളഭാഷാപഠനം ആരംഭിച്ചതിനെ വിലയിരുത്താന്‍. ബ്രിട്ടിഷ് വ്യവസ്ഥയ്ക്കുള്ളില്‍ നമ്മളാഗ്രഹിക്കുന്ന നമ്മുടെ സമൂഹം രൂപപ്പെടുത്താനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണത്. അതായത് څമലയാളിچ എന്ന അവബോധനിര്‍മ്മിതിയുടെ ചരിത്രവല്‍ക്കരണപ്രക്രിയ എന്ന നിലയിലാണ് ഭാഷാസാഹിത്യപഠനത്തിന്‍റെ ആരംഭത്തെ വിശദീകരിക്കേണ്ടത്. ഇംഗ്ലീഷ് ഭാഷയുടെയും അതുല്പാദിപ്പിക്കുന്ന സാംസ്കാരിക രാഷ്ട്രീയ വ്യവസ്ഥിതിയുടെയും സമഗ്രാധിപത്യ ത്തില്‍ ശ്വാസംമുട്ടിപ്പോയ ഒരു ജനത സാമൂഹ്യമായ അസ്തിത്വം നിലനിര്‍ത്താന്‍ നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചകൂടിയാണത്.
സഹായകഗ്രന്ഥങ്ങള്‍
ഇന്ത്യന്‍ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, തായാട്ട് ശങ്കരന്‍,1982.
വിദ്യാഭ്യാസം, മഹാത്മാഗാന്ധി, 1962, ഗാന്ധിസ്മാരകനിധി.
university of kerala,silver jubilee volume:1963.
Profile,2004,University Of Madras, Department Of Malayalam.
ഒരു സാമൂഹികകാഴ്ചപ്പാടില്‍നിന്ന്,2012,ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍റ് ഇക്കോളജിക്കല്‍ സ്റ്റഡീസ്, കോഴിക്കോട്.
ഏ.ആര്‍.രാജരാജവര്‍മ്മ, എം.ഭാഗീരഥീ അമ്മത്തമ്പുരാന്‍, എം.രാഘവര്‍മ്മരാജാ, 1963, നാഷണല്‍ ബുക്ക്സ്റ്റാള്‍ കോട്ടയം.
ആചാര്യ അയ്യങ്കാളി, ടി.എ.മാത്യൂസ്,2009, അവന്തി പബ്ളിക്കേഷന്‍, കോട്ടയം.