Myth and History: The Multi-faces of Mythology
Dr. M. I. Punnoose
The study of oral texts is crucial in social science research. A folk song, a tale, a myth or any other form of oral text shows the consciousness of the community that develops it. Oral forms effectively maintain the collective consciousness and protect a community’s culture. The study of myths, legends, epics, and belief systems is integral to mass cultural studies. These studies give us a picture of the previous history and national history. Every developed modern society has an immense repertoire of oral texts.
മിത്തും ചരിത്രവും: പുരാവൃത്തവത്കരണത്തിന്‍റെ ഭിന്നതലങ്ങള്‍
ഡോ. എം. ഐ. പുന്നൂസ്
വാങ്മയാവിഷ്കാരങ്ങളുടെ അപഗ്രഥനം സാമൂഹിക ശാസ്ത്രത്തില്‍ വളരെ നിര്‍ണ്ണായകമായ പഠനവിഷയമാണ്. കാരണം, ഒരു വാമൊഴിരൂപം അതൊരു കഥയോ ഐതിഹ്യമോ ഗാനശകലമോ എന്തുതന്നെയായാലും അതു നിലനില്ക്കുന്ന ജനസമൂഹത്തിന്‍റെ മനോഘടനയാണ് നമുക്ക് കാണിച്ചുതരുന്നത്. സംഘാവബോധം നിലനിര്‍ത്തുന്നതിനും സാംസ്കാരികാതിജീവനത്തിനും ഒരു ജനതയെ പ്രാപ്തമാക്കുന്നതില്‍ അവരുടെ വാങ്മയാവിഷ്കാരങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുരാണങ്ങളും പുരാവൃത്ത ങ്ങളും ഐതിഹ്യങ്ങളും വിശ്വാസപാരമ്പര്യങ്ങളുമൊക്കെ ജനസംസ്കാരപഠനത്തില്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇവയുടെ അപഗ്രഥനപഠനത്തിലൂടെ ഒരു ജനതയുടെ ദേശചരിത്രവും പൂര്‍വ്വ ചരിത്രവുമാണ് അനാവൃതമാകുന്നത്. ഏതൊരു വികസിത സമൂഹത്തിനും സമ്പന്നമായ ഒരു വാമൊഴിപാരമ്പര്യം ഉണ്ടായിരിക്കും.
പ്രാചീനമനുഷ്യന്‍റെ പ്രപഞ്ചനിരീക്ഷണത്തിന്‍റെയും വികാരാവിഷ്കാരങ്ങളുടെയും നൈസര്‍ഗ്ഗികമായ അന്വേഷണ ശ്രമങ്ങളിലാണ് വാങ്മയപാരമ്പര്യത്തിന്‍റെ അടിവേരുകള്‍ എത്തിനി ല്ക്കുന്നത്. പ്രകൃതിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അവരുടെ അറിവനുഭവങ്ങളും വിശ്വാസബോധ്യങ്ങളും ശ്ലഥഘടനയുള്ള ഭാഷാക്രമത്തിലേക്ക് സാത്മീകരിച്ചെടുത്തതില്‍ നിന്നാണ് വാമൊഴിചരിത്രം പിറക്കുന്നത്. പുരാവൃത്തം, ഐതിഹ്യം, പാട്ട്, കഥ, കടംകഥ, പഴഞ്ചൊല്ല് തുടങ്ങി നാനാതരം ആഖ്യാനഭേദങ്ങളിലൂടെയും ഭിന്നദേശകാലങ്ങളിലൂടെയും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാങ്മയരൂപങ്ങളില്‍ ഒരു പ്രാചീന ജനവര്‍ഗ്ഗത്തിന്‍റെ പ്രപഞ്ചക്കാഴ്ചകളും ലോകവീക്ഷണവും നിഴലിക്കുന്നുണ്ട്.
അറിവിനെ ലിഖിതരൂപങ്ങളിലൂടെ സ്ഥിരപ്പെടുത്തിയിരുന്നില്ലെന്നതു തന്നെയാണ് വാചാസമൂഹങ്ങളുടെ ശക്തിയും സൗന്ദര്യവും. ആശയവിപുലനങ്ങളുടെ പുതിയ അര്‍ത്ഥസാധ്യതകള്‍ക്ക് സൗകര്യമൊരുക്കി അത് അറിവിന്‍റെ ആകാശങ്ങള്‍ തുറന്നിടുക മാത്രമാണ് ചെയ്തത്. ആശയങ്ങളെ അച്ചടിരൂപത്തിലാക്കുന്നതോടെ നാമതിന് കൃത്യമായ അതിരുകള്‍ നിശ്ചയിക്കുകയും കര്‍ത്തൃത്വം അടയാളപ്പെടുത്തുകയുമാണ് ചെയ്യുന്നത്. വാങ്മയാവിഷ്കാരങ്ങള്‍ സങ്കീര്‍ണ്ണമായ ഒരു സാമൂഹികവൃത്തിയുടെ څഭാഗമാണ്. പൂര്‍ണ്ണമായും അത് ഒരു സമഷ്ട്യബോധത്തിന്‍റെ څഭാഗമാണ് (രീഹഹലരശ്ലേ ൗിരീിരെശീൗെ). ആഹ്ലാദത്തിനും ആസ്വാദനത്തിനും ആരാധനയ്ക്കും അതിജീവനത്തിനുമൊക്കെയുള്ള ചാലകങ്ങളെന്ന നിലയില്‍ വാങ്മയ രൂപങ്ങള്‍ക്ക് ഗോത്രസമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. അജ്ഞാതകര്‍ത്തൃകങ്ങളായ വാമൊഴിരൂപങ്ങള്‍ അവയുടെ സവിശേഷമായ മിണ്ടാട്ടങ്ങള്‍ (മൃശേരൗഹമശേീി) വഴിയാണ് സ്വത്വം നിലനിര്‍ത്തിപ്പോന്നിരുന്നത്.
വാങ്മയാഖ്യാനങ്ങളും ചരിത്രനിര്‍മ്മിതിയും
ഒരു സമൂഹത്തിന്‍റെ ഓര്‍മ്മകളും അനുഭവങ്ങളുമാണവരുടെ ചരിത്രം സൃഷ്ടിക്കുന്നത്. സ്മരണകള്‍ നഷ്ടമാകുന്ന സമൂഹത്തിന് സ്വന്തം ചരിത്രവും നഷ്ടമാകുന്നു. പൂര്‍വ്വാനുഭവങ്ങളുടെ ഓര്‍മ്മകളും കേള്‍വികളും പൈതൃകം പോലെ കൊണ്ടുനടക്കുന്ന ഒരു സമൂഹമാകട്ടെ, ലിഖിതവൃത്തിയുടെ അടയാളപ്പെടുത്തലുകള്‍ കൂടാതെതന്നെ തങ്ങളുടെ ചരിത്രം സ്വന്തമായി കൊണ്ടുനടക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ വാങ്മയരൂപത്തില്‍ നിലകൊള്ളുന്ന ചരിത്രത്തിന്‍റെ പ്രധാന സ്വഭാവങ്ങളിലൊന്ന് ആത്മനിഷ്ഠതയാണ്. വസ്തുനിഷ്ഠമായ ചരിത്രവസ്തുക്കളേക്കാള്‍ വാങ്മയ ചരിത്രം പ്രാധാന്യം കല്പിക്കുന്നത് തീവ്രമായ വൈകാരികാനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകള്‍ക്കായിരിക്കും. മിത്തുകളുടെ പഠനം ഇവിടെ സവിശേഷശ്രദ്ധയര്‍ഹിക്കുന്നുണ്ട്.
പ്രാകൃതശാസ്ത്രമായും (ുൃശാശശ്ലേ രെശലിരല) ചരിത്രജ്ഞാനമാ യും സമഷ്ട്യബോധത്തിന്‍റെ ഭ്രമകല്പനകളായും പല നിലകളിലാ ണ് മിത്തുകള്‍ പൊതുവെ വിലയിരുത്തപ്പെടാറുള്ളത്. മിത്തുകളുടെ നിര്‍വ്വചനവും സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ട് അലന്‍ ഡന്‍ഡിസ് എഡിറ്റ് ചെയ്ത ഗ്രന്ഥത്തില്‍ ഇരുപത്തിരണ്ട് പണ്ഡിതന്മാര്‍ മിത്തു കളെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചിരിക്കുന്നത് ഇതിനുദാഹരണമാണ്. വ്യത്യസ്ത താല്പര്യങ്ങളിലൂന്നിയ വൈവിധ്യമുള്ള വ്യാഖ്യാനങ്ങളാ ണ് ഇവര്‍ മിത്തിന് നല്കിയിരിക്കുന്നത്. ഇതില്‍നിന്ന് ഈ പഠനവിഷയത്തിന്‍റെ വ്യവഹാര വൈവിധ്യവും സാധ്യതകളും നമുക്ക് ബോദ്ധ്യമാകും (അഹമി ഊിറലെ, ഋറ.: 1984).
ദിവ്യചരിത്രങ്ങളോടും (മെരൃലറ വശീൃ്യെേ) പ്രാകൃതസമൂഹ ത്തോടും (ുൃശാശശ്ലേ ീരെശല്യേ) മതങ്ങളോടും (ൃലഹശഴശീി) ബന്ധിപ്പിച്ചു കൊണ്ടുള്ളവയാണ് മിക്ക നിര്‍വ്വചനങ്ങളും. ഇതില്‍ ഒന്നും തന്നെ അവ്യാപ്തി - അതിവ്യാപ്തി ദോഷങ്ങളില്‍ നിന്ന് മുക്തവുമല്ല. നിത്യമായ ഇലാസ്തികതയാണ് (ല്ലൃഹമശെേിഴ ലഹമശെേരശ്യേ) മിത്തുകളുടെ സവിശേഷതയെന്ന് സിമണ്ട്സ് എന്ന പണ്ഡിതന്‍ പറയുമ്പോള്‍ വിവക്ഷിക്കുന്നത് പുരാവൃത്തങ്ങളുടെ വിഷയ വ്യാപ്തിയും അയവാര്‍ന്ന ആഖ്യാനഘടനയും തന്നെയാണ് (ടശാീിറെ: 1890)
ആത്മീയവും څഭൗതികവുമായ കാഴ്ചപ്പാടുകളെക്കുറിച്ച് മനുഷ്യനുള്ള ചിന്തയുടെയും څഭാവനയുടെയും പ്രകാശനമാണ് മിത്തുകള്‍. തനിക്ക് അജ്ഞാതമായ ലോകത്തെയും കാലത്തെയും സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ച പ്രാചീന മനുഷ്യരുടെ ആവിഷ്ക്കാര ങ്ങളായാണവ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ലില്ലിയന്‍ ഫെഡര്‍ ഇങ്ങനെ നിര്‍വ്വചിക്കുന്നു:
Myth is a form of expression which reveals a process of thought and feelings…. and response to the Universe, his fellow men and his separate being. It is a projection in concrete and dramatic form of fears and desires undiscoverable and inexpressible in any other way.(Lillian Feder:1971)
സ്മരണകളുടെ അയവിറക്കലും ആഘോഷവുമാണ് മിത്തുകളെന്ന് നിരീക്ഷിക്കാനാവും. പൂര്‍വ്വികരുടെയും څഭൂതകാല പാരമ്പര്യങ്ങളുടെയും പ്രപഞ്ചദര്‍ശനങ്ങളുടെയും സ്മരണകളാണ് മിത്തിന്‍റെ വിഷയം. ചരിത്രാതീതമായ വര്‍ഗ്ഗസ്വപ്നങ്ങളുടെ കലവറകളാണ് പുരാവൃത്തങ്ങളെന്ന് ഡോ. ലീലാവതി നിരീക്ഷിക്കു ന്നുണ്ട് (എം. ലീലാവതി:1993). മനസ്സിന്‍റെ അന്തര്‍മണ്ഡലങ്ങളുടെ ഒരു സഹജവാസനയെന്ന നിലയിലാണ് എറിക് ഫ്രോം മിത്തിനെ നിര്‍വ്വചിക്കുന്നത്. (ങ്യവേ ശെ മ ാലമൈഴല ളൃീാ ീൗൃലെഹ്ലെ ീേ ീൗൃലെഹ്ലെ; മ ടലരൃലേ ഘമിഴൗമഴല ംവശരവ ലിമയഹല ൗെ ീേ ൃലേമേ ശിിലൃ മെ ശള ീൗലേൃ ല്ലിേ). വ്യക്തിബോധത്തിന്‍റെയും സമഷ്ട്യബോധത്തിന്‍റെയും സംയുക്ത വ്യവഹാരങ്ങളില്‍ നിന്നാണ് കലകളുണ്ടാകുന്നത്. എന്നാല്‍ മിത്തുകള്‍ മുള പൊട്ടുന്നത് സമഷ്ട്യബോധത്തിന്‍റെ ഉര്‍വ്വരതടങ്ങ ളില്‍ നിന്നാണ്. ഒരു വ്യക്തിയിലെ സമൂഹബോധമണ്ഡലം അയാളുടെ ആത്മീയ സത്തയിലാണ് (ു്യെരവശര ലഃശലെേിരല) പ്രവര്‍ത്തി ക്കുന്നതെന്ന് കാള്‍ യുങ് നിരീക്ഷിക്കുന്നുണ്ട് (ഇമൃഹ ഖൗിഴ: 2001). സമൂഹത്തിന്‍റെ പൊതുവായ പുരാവൃത്തങ്ങളിലും മതാനുഷ്ഠാനങ്ങളി ലുമാണ് ഈ ആത്മീയസത്ത പ്രകടമാകുന്നത്.
പുരാവൃത്തങ്ങളിലും അതിനെ ആശ്രയിച്ചുനിലനില്‍ക്കുന്ന മതാനുഷ്ഠാന ചടങ്ങുകളിലും വൈയക്തികമായ ആവിഷ്കാരാ സ്വാദന വൈഭവങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. സമഷ്ട്യബോധത്തിന്‍റെ ഭാഗമാകാനുള്ള വാസന പലപ്പോഴും ഉപരിതലത്തിലുള്ള വ്യക്തിബോധതലത്തെ കീഴ്പ്പെടുത്തുകയാണ് ചെയ്യുന്നത്. സമൂഹമനസ്സിനു പൊതുപങ്കാളിത്തമുള്ള വള്ളം കളി, വടംവലി, കാളയോട്ടം തുടങ്ങിയ കായികപ്രാധാന്യമുള്ള കൂട്ടായ്മാവേള കളിലും പൂരം, പെരുന്നാള്‍ തുടങ്ങിയ ഉത്സവാഘോഷങ്ങളിലും പടയണി, മുടിയേറ്റ്, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാവതര ണങ്ങളിലും സമഷ്ട്യബോധത്തിന്‍റെ വാസനകളാണ് പങ്കുവയ്ക്ക പ്പെടുന്നത്. ഉദാഹരണത്തിന്, കല്യാണരാവുകളിലും പെരുന്നാള്‍ രാത്രികളിലും മാര്‍ഗ്ഗംകളിയില്‍ ലയിച്ചിരിക്കുന്ന ഒരു പാരമ്പര്യ ക്രൈസ്തവ സമൂഹം തങ്ങളുടെ സമഷ്ട്യബോധത്തിന്‍റെ ഭാഗമായ ഒരു പുരാവൃത്തമണ്ഡലമാണ് ഏകമനസ്സോടെ അയവിറക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നത്. സാംസ്കാരിക പ്രതിനിധാന ത്തിന്‍റെ څഭാഗമായി ചില പ്രതീകാത്മക പ്രരൂപങ്ങളെയിവിടെ സമൂഹമനസ്സ് മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നുണ്ട്. കലകളിലും അനുഷ്ഠാനങ്ങളിലും മാത്രമല്ല, തെരുവുപ്രകടനങ്ങളിലും മുദ്രാവാക്യഘോഷണങ്ങളില്‍പോലും സമഷ്ട്യബോധത്തിന്‍റെ സംഘശക്തി കൂടുതല്‍ തെളിമയോടെ പ്രകാശിക്കുന്നത് കാണാം. പുരാവൃത്തങ്ങളുടെ കാര്യത്തിലാവട്ടെ സമൂഹമനസ്സിന്‍റെ പൊതുപങ്കാളിത്തം ഏറെ പ്രകടവും പ്രസക്തവുമാണ്.
ഒരേ മിത്തിനുതന്നെ ദേശകാലഭേദമനുസരിച്ച് വ്യത്യസ്ത പാഠങ്ങളുണ്ടാകുന്നത് സജീവമായ ഒരു പുരാവൃത്ത പ്രശ്നമാണ്. ഒരു മിത്തിന്‍റെ മൂലപ്രകൃതിയില്‍നിന്നു ഭിന്നകാരണങ്ങളുടെ പേരില്‍ സംഭവിക്കുന്ന ഇത്തരം പരിണാമങ്ങള്‍ ബോധപൂര്‍വ്വമോ, യാദൃച്ഛികമോ ആയി സംഭവിക്കുന്നതാകാം. ഇങ്ങനെയുണ്ടാകുന്ന പരിണാമങ്ങളെ മുന്‍നിര്‍ത്തി ഒരു പുരാവൃത്തത്തിന്‍റെ വിവിധ പാഠഭേദങ്ങള്‍ അപഗ്രഥിച്ചു പഠിക്കുന്നതിന് പീറ്റര്‍ മുന്‍സ് എന്ന പണ്ഡിതന്‍ ടൈപ്പോളജിക്കല്‍ സീരിയാലിറ്റി പഠനക്രമം നിര്‍ദ്ദേശിക്കുന്നുണ്ട്. (ജലലേൃ ങൗി്വ : 1973). ഒരേ മിത്തിനെ വ്യത്യസ്ത താല്പര്യങ്ങളോടെ സാഹിത്യകലാവിഷ്കാരങ്ങള്‍ക്കു വിധേയപ്പെ ടുത്തിയതിന് മലയാളത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചന്‍, നാറാണത്തുഭ്രാന്തന്‍ പാഠങ്ങള്‍ക്കുണ്ടായിട്ടുള്ള നിരവധി ആവിഷ്കാരങ്ങള്‍ ഇതിന് ദൃഷ്ടാന്തങ്ങളാണ്.
മാവേലിയെക്കുറിച്ചും ഓണത്തെക്കുറിച്ചുമുള്ള പുരാവൃത്ത സങ്കല്പങ്ങള്‍ വ്യത്യസ്ത താല്പര്യങ്ങളോടെ ഭിന്നദേശ സാഹചര്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും څകുരിശ്چچ എന്ന മതചിഹ്നത്തിന്‍റെ അര്‍ത്ഥതാല്പര്യങ്ങളില്‍ കാലാന്തരങ്ങള്‍ കൊണ്ട് സംഭവിച്ച മാറ്റങ്ങളും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ മതപരവും രാഷ്ട്രീയവുമായ ഭിന്നതാല്പര്യങ്ങള്‍ക്കനുസരിച്ച് ഒരു മിത്തിന്‍റെ ആന്തരികാര്‍ത്ഥം മാറിവരുന്ന പ്രക്രിയയെ മിത്തോട്രോ പ്പിക്ക് പാഠഭേദങ്ങളെന്നാണ് (ാ്യവേീൃീുശേര ്ലൃശെീിെ) റോബര്‍ട്ട് ഗ്രേവ്സ് വിശേഷിപ്പിക്കുന്നത്. (ഞീയലൃേ ഏൃമ്ലെ : 1961)
പുരാവൃത്തങ്ങളുടെ ചരിത്രവത്കരണം (ഒശീൃശെേരശ്വമശേീി ീള ങ്യവേ)
ചരിത്രവും ഭാവനയും കൂടിക്കലരുന്ന വാങ്മയാവിഷ് കാരങ്ങളാണ് മിത്തുകള്‍. അലൗകിക കഥാംശങ്ങളുടെയും ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെയും നീരക്ഷീര പ്രായമായ സമാകലനം മിത്തുകളില്‍ നമുക്ക് കാണാനാവും. കേരളോല്പത്തിയുമായി ബന്ധപ്പെട്ട പരശുരാമപുരാവൃത്തം ഉദാഹരണമായെടുത്താല്‍ മിത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാവനാപൂര്‍ണ്ണമായ കലര്‍പ്പിന്‍റെ ചിത്രം വ്യക്തമാകും. പുരാവൃത്തശില്പഘടനയ്ക്കുള്ളില്‍ ഇവ തമ്മില്‍ ആന്തരികമായൊരു ബലപരീക്ഷണം പരോക്ഷമായി തുടരുന്നുമുണ്ട്. കടല്‍ മാറി കരയാവാനുള്ള ഭൂമിശാസ്ത്ര ചരിത്ര സാധ്യതകളുടെ യാഥാര്‍ത്ഥ്യവും ക്ഷത്രിയ മാതൃ നിഗ്രഹങ്ങള്‍ മൂലമുണ്ടായ കുറ്റബോധത്തെത്തുടര്‍ന്ന് പരശുരാമന്‍ മഴു കടലിലെറിഞ്ഞപ്പോള്‍ കടല്‍ മാറി കരയായി എന്ന ഭാവനാവിശ്വാ സവും തമ്മില്‍ ആന്തരികമായൊരു ബലപരീക്ഷണം ഈ പുരാവൃ ത്തത്തിലുണ്ട്. ഒടുവില്‍ സംതുലിതമായ ഒരു സമരസപ്പെടലിന് മിത്തും യാഥാര്‍ത്ഥ്യവും ഇവിടെ വഴങ്ങി നില്ക്കുകയാണ് ചെയ്യുന്നത്. ഐതിഹ്യങ്ങളിലും അത്ഭുതകഥകളിലും അമാനുഷിക സിദ്ധിചരിതങ്ങളിലുമൊക്കെ പുരാവൃത്തത്തെ ചരിത്രവത്കരിക്കാനും വിശ്വസനീയമായ നിലയില്‍ അവതരിപ്പിക്കാനുമുള്ള പരിശ്രമ ങ്ങളുണ്ട്. ചരിത്ര മാനങ്ങള്‍ യുക്തിസഹമായി സംയോജിപ്പിക്കുന്ന തിലൂടെയാണ് മിത്തുകളെ ചരിത്രവത്കരിക്കുന്നത്. മിത്തുകളുടെ ചരിത്രവത്കരണം മിക്ക മതങ്ങളും വളരെ ഫലപ്രദമായി പ്രയോജന പ്പെടുത്തിയിട്ടുണ്ട്. സമകാലിക ദേയീയ രാഷ്ട്രീയത്തില്‍ മതാത്മകപുരാവൃത്തങ്ങള്‍ക്ക് ചരിത്രമാനം കല്പിക്കുന്നതിനുള്ള അമിതാവേശം ഒട്ടേറെ വൈകാരികവിക്ഷോഭങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഗോമൂത്രപാനം നല്ലശീലമായും ഗോമാംസഭോജനം ഗര്‍ഹണീയമായും കരുതുന്നിടത്ത് മിത്തും ചരിത്രവും തമ്മിലുള്ള ബലതന്ത്രമാണ് പ്രകടമാകുന്നത്. 2007 -ല്‍ അന്നത്തെ കേന്ദ്രഗവണ്മെന്‍റ് സേതുസമുദ്രം പദ്ധതി പ്രഖ്യാപിച്ചപ്പോഴുണ്ടായ വൈകാരികവിക്ഷോഭങ്ങളും മിത്തും ചരിത്രവും ഇടകലരുമ്പോഴുള്ള സാംസ്കാരികപ്രതിസന്ധിക്ക് ദൃഷ്ടാന്തമാണ്.
ചരിത്രത്തിന്‍റെ പുരാവൃത്തവത്കരണം (ങ്യവേശളശരമശേീി ീള ഒശീൃ്യെേ)
വൈകാരികാംശമുള്ള ഏതു ചരിത്ര സംഭവത്തെയും മിത്തായി മാറ്റാനുള്ള വാസനയാണ് സമൂഹത്തിന്‍റെ അബോ ധമനസ്സിനുള്ളത്. രോഗം, ദു:ഖം, മരണം, ഭയം, പ്രണയം, യുദ്ധം തുടങ്ങിയ വൈകാരിക തീവ്രതയുള്ള ജീവിതാനുഭവങ്ങളെയും പ്രളയം, ഭൂകമ്പം, ആകാശഗോളങ്ങളുടെ നിഗൂഢചലനക്രമം തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളെയും മിത്തിന്‍റെ കാല്പനിക ഭാഷയില്‍ ഉള്‍ക്കൊള്ളാനാണ് സമഷ്ട്യബോധത്തിനു താല്പര്യം. കടലും ആകാശവും പ്രപഞ്ച യാഥാര്‍ത്ഥ്യങ്ങളാണ്. പക്ഷേ കടലമ്മയെയും ആകാശവെളിച്ചങ്ങളെയും കുറിച്ച് എത്രയോ വിചിത്രമായ പുരാവൃത്ത കല്പനകളാണുള്ളത്. ചരിത്രയാഥാര്‍ത്ഥ്യ ങ്ങളെ അവയുടെ ചരിത്രാംശങ്ങള്‍ അവഗണിച്ച് പുരാവൃത്ത പരിവേഷം നല്‍കി അവതരിപ്പിക്കുന്ന പ്രക്രിയയാണ് ചരിത്രത്തിന്‍റെ പുരാവൃത്തവത്കരണം (ാ്യവേശളശരമശേീി ീള വശീൃ്യെേ) എന്നതുകൊണ്ടു ദ്ദേശിക്കുന്നത്.
ചരിത്രാംശങ്ങളുടെ ചേരുവകളെ അപ്രസക്തമാക്കി ഭാവനാംശങ്ങളും അനുഷ്ഠാന സ്വഭാവവും ദുരൂഹവ്യാഖ്യാനങ്ങളും നല്കി ഒരു സംഭവത്തെ അതിന്‍റെ കാലദേശങ്ങളില്‍നിന്ന് മോചിപ്പിച്ചു കൊണ്ടാണ് ചരിത്രത്തെ പുരാവൃത്തവത്കരിക്കുന്നത്. ചരിത്രത്തെ വസ്തുതാപരമായി നിലനിര്‍ത്തുന്നതിനേക്കാള്‍ പുരാവൃത്തവത്കരിക്കപ്പെട്ട ചരിത്രത്തെ നിലനിര്‍ത്താനാണ് സമഷ്ട്യബോധത്തിന് താല്പര്യം. څഭാവനയുടെ നിറം പിടിപ്പിച്ച പുരാവൃത്ത കല്പനകള്‍ ചരിത്ര വസ്തുതകളെ വളരെ വേഗം പൊതിയുകയും ചരിത്രത്തിന്‍റെ നാള്‍വഴിക്കണക്കുകള്‍ അപ്രസക്തമാ ക്കി അത് ക്രമേണ മിത്തുകളുടെ മാനം കൈവരിക്കുകയുമാണ് ചെയ്യുന്നത്. ഏത് പ്രധാനപ്പെട്ട ചരിത്ര സംഭവവും അതതിന്‍റേതായ മിത്തുകളും സൃഷ്ടിക്കുന്നുവെന്നതാണ് സത്യം. ദേശീയ ദുരന്തമായാലും മഹാത്മാക്കളുടെ മരണമായാലും മഹായുദ്ധങ്ങളാ യാലും അവയ്ക്കൊക്കെ മിത്തുകളുടെ അനുബന്ധവുമുണ്ടാകുന്നു വെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ചരിത്രപുരുഷന്മാരെ മിത്തിന്‍റെ പരിവേഷത്തിലവതരിപ്പിച്ചിട്ടു ള്ളതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലുമുണ്ട്. മാര്‍ക്കോ ക്രാലിജേവിക്ക് (ങമൃസീ ഗൃമഹശഷല്ശര) എന്ന ചരിത്രപുരുഷന്‍ യുഗോ സ്ലാവ്യന്‍ വീരകഥാഗാനങ്ങളില്‍ ഒരു പുരാവൃത്ത വീരനായകനായി മാറിയത് മിര്‍ഷ്യ എലിയഡ് എന്ന പുരാവൃത്ത പണ്ഡിതന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് (ങശൃരലമ ഋഹഹശമറല : 1949). അഉ 1394-ല്‍ അന്തരിച്ചതെന്ന് വ്യക്തമായ രേഖകളുള്ള ക്രാലിജേവിക് എന്ന അസാമാന്യ യുദ്ധവീരനും ധൈര്യശാലിയുമായിരുന്നയാള്‍ പതിനേഴാം നൂറ്റാണ്ടാവുമ്പോഴേയ്ക്കും യൂഗോസ്ലാവ്യന്‍ പുരാവൃത്തങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വീരനായകനായി മാറുകയാണ്. ശത്രുക്കളെ മാത്രമല്ല; മൂന്നു തലകളുള്ള വ്യാളികളെയും നേരിട്ട് തോല്പ്പിച്ചവ നെന്ന ഖ്യാതിയുള്ള പുരാവൃത്തപരിവേഷം ക്രാലിജേവിക്കിന് ലഭിക്കുന്നു. ഇത്തരം പുരാവൃത്ത ചിഹ്നങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ വഴിയാണ് ചരിത്രത്തെ പുരാവൃത്തവല്ക്കരിക്കുന്നതെന്ന് മിര്‍ഷ്യ എലിയഡ് ചൂണ്ടികാട്ടുന്നുണ്ട്.
ഇത്തരത്തില്‍ പുരാവൃത്തവല്കരണത്തിനു വിധേയമായ സംഭവങ്ങളും വ്യക്തികളും നമ്മുടെ സാഹിത്യത്തിലും ചരിത്രത്തിലും കാണാനുണ്ട്. ഉത്തരകേരളത്തിലെ തെയ്യങ്ങളില്‍ പൂര്‍വ്വികാരാധനയുടെ ഫലമായി പുരാവൃത്തവല്ക്കരിക്കപ്പെട്ട ചരിത്രമാനമുള്ളവരുമുണ്ട്. ഗാന്ധിജിയും ശ്രീനാരായണഗുരുവും പുരാവൃത്തവല്ക്കരണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന ചരിത്രപുരുഷന്മാരാണ്. ഗുരുവിനെ ഒരേ സമയം രണ്ടിടത്തു കണ്ടിട്ടുണ്ടെന്നും ഗുരു തന്‍റെ മരണസമയം കൃത്യമായി പ്രവചിച്ചിരുന്നുവെന്നുമൊക്കെയുള്ള നിരവധി പുരാവൃത്തപാഠങ്ങള്‍ സൃഷ്ടിച്ചുക്കൊണ്ടാണിത് സാധിക്കുന്നത്. ഗാന്ധിജിയെപ്പോലൊരാള്‍ ജീവിച്ചിരുന്നെന്നു പറഞ്ഞാല്‍ വരുംതലമുറകള്‍ വിശ്വസിക്കില്ലെന്ന് പറഞ്ഞ ഐന്‍സ്റ്റയിന്‍റെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്. ഒരു നൂറ്റാണ്ട് മുമ്പ് മാത്രം നടന്ന കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരം ഇത്തരത്തില്‍ പുരാവൃത്തവല്ക്കരണത്തിനു വിധേയപ്പെട്ട ചരിത്രത്തിനുദാഹരണമാണ്. കായംകുളം കൊച്ചുണ്ണിയും കടമറ്റത്തുകത്തനാരുമൊക്കെ കാലം പുരാവൃത്തപരിവേഷം ചാര്‍ത്തിനല്കിക്കഴിഞ്ഞ ചരിത്രപുരുഷന്മാരാണെന്നും കാണാം.
ആദര്‍ശനിഷ്ഠയുള്ള ജീവിതം നയിച്ച് മണ്‍മറഞ്ഞ കന്യാസ് ത്രീകളെയും വൈദികരെയും വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി പ്രഖ്യാപിക്കുന്ന ക്രൈസ്തവ മതാചാരങ്ങളില്‍ പുരാവൃത്തവല് ക്കരണ പ്രക്രിയയുടെ ഔപചാരിക പാഠങ്ങളാണ് നാം കാണുന്നത്. അവര്‍ക്കുണ്ടായിരുന്ന സിദ്ധി വൈഭവങ്ങളെക്കുറിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമൂഹമനസ്സ് ഭാവന ചെയ്യുകയും പുരാവൃത്തവത്കരണം നടത്തുകയും ചെയ്യും. വിശുദ്ധപദവി ലഭിക്കുന്നതിന് ഇവര്‍ക്കുണ്ടായിരുന്ന അലൗകിക സിദ്ധിവിശേഷങ്ങ ളുടെ സാക്ഷ്യപ്പെടുത്തല്‍ ആവശ്യപ്പെടുന്നിടത്ത് ചരിത്രത്തെ പുരാവൃത്തവത്കരിക്കാനുള്ള സമൂഹമനസ്സിന്‍റെ വ്യഗ്രതയാണ് പ്രകടമാകുന്നത്. അടുത്ത കാലത്തരങ്ങേറിയ സുനാമി തിരകളെന്ന പ്രകൃതി പ്രതിഭാസവും വിഖ്യാതമായ അമേരിക്കന്‍ ഗോപുരങ്ങളുടെ തകര്‍ച്ചയും ഭാവിയില്‍ പുരാവൃത്തവത്കരിക്കപ്പെടാവുന്ന ചരിത്ര വിഷയങ്ങളാണ്.
ചരിത്രാംശങ്ങളുടെ വിത്ത് സര്‍ഗ്ഗഭാവനകളുടെ വളക്കൂറുള്ള മണ്ണില്‍ വീണ് മുളച്ച് വളര്‍ന്നു പന്തലിക്കുന്ന പ്രക്രിയയാണ് പുരാവൃത്തവത്കരണം (ാ്യവേശളശരമശേീി) എന്നു പറയുന്നത്. ഈ പ്രക്രിയയുടെ പ്രത്യേകത ചരിത്രാംശങ്ങളുള്ള ഒരു മിത്തീമില്‍ നിന്ന് അനേകം പുരാവൃത്തങ്ങളുണ്ടാകുന്നുവെന്നുള്ളതാണ്. ഇങ്ങനെ സമാഹരിക്കാവുന്ന മിത്തുകളുടെ സഞ്ചയത്തെയാണ് മിത്തോസ് (ാ്യവേീെ) എന്നു വ്യവഹരിക്കാറുള്ളത്. ഓണവുമായി ബന്ധപ്പെട്ട പുരാവൃത്ത സഞ്ചയം ഇത്തരത്തില്‍ ഒരു മിത്തോസ് ആയി കണക്കാക്കാം. ഇത്തരം മിത്തോസുകളുടെ ഒരു ബൃഹത് സഞ്ചയത്തെയാണ് മിത്തോയി (ാ്യവേീശ) എന്ന് വ്യവഹരിക്കുന്നത്. ചരിത്രത്തെ ഇത്തരത്തില്‍ പുരാവൃത്തവല്ക്കരിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളാണുള്ളത്. മതപരമായ താല്പര്യങ്ങളും സമൂഹസ്വത്വബോധവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സമൂഹമനസ്സിന് ചരിത്രപരതയില്‍ അധികം താല്പര്യമില്ലാത്തതും ഒരു കാരണമാണ്.
ഒരു ചരിത്രസംഭവത്തെ അതിന്‍റെ കൃത്യമായ പാഠങ്ങളോടെയും നാള്‍വഴിക്കണക്കുകളോടെയും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സമൂഹമനസ്സിന് കഴിയില്ല. മിര്‍ഷ്യ എലിയഡ് ഇങ്ങനെ എഴുതുന്നു: "The recollection of a historical event or real personage survives in popular memory for two or three centuries at the utmost. This is because popular memory finds difficulty in retaining individual events and real figures.''(Mircea Elliade :1949) ഇത് ലിഖിതവൃത്തി വൈഭവങ്ങളുടെ അഭാവം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല. സമഷ്ട്യബോധത്തിന്‍റെ സഹജവാസനകളാണ് ഇതിനു പ്രേരകമാകുന്നത്. ചരിത്ര സംഭവങ്ങളെയും നാള്‍വഴികണക്കുകളെയും രേഖീയമാനമുള്ള ഒരു സൂചികയില്‍ ക്ലിപ്തപ്പെടുത്താനിഷ്ടമില്ലാതിരുന്നതു കൊണ്ടുതന്നെ യാവണം കാലത്തെ ഒരു ചാക്രികക്രമത്തില്‍ പ്രാചീന മനുഷ്യന്‍ നിരീക്ഷിച്ചിരുന്നത്.
അപപുരാവൃത്തവത്കരണം (ഉലാ്യവേശളശരമശേീി)
അലൗകികാംശങ്ങളുള്ള പുരാവൃത്തങ്ങളുടെ പുറംതോടു മാറ്റി അതിന്‍റെ കാലദേശ സാഹചര്യങ്ങളെ ചരിത്രസൂചനകള്‍ വെച്ച് അപഗ്രഥിക്കുന്നതിനെയാണ് ڇഅപപുരാവൃത്തവത്കരണം (റലാ്യവേശളശരമശേീി) എന്നു പറയുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ മിത്തുകളുടെ ചരിത്രപരമായ വിശകലനമാണ്. ഡി.ഡി. കൊസാംബി, പ്രതാപ് ആര്‍. പരേഖ്, കാഞ്ച ഐലയ്യ, എച്ച്.ഡി് ശങ്കലിയ, തുടങ്ങിയവര്‍ ചരിത്രത്തിന്‍റെയും പുരാവൃത്തങ്ങളുടെയും പുനര്‍വായനയിലൂടെ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ചരിത്രപഠനത്തില്‍ പുതുയുഗപ്പിറവിക്ക് കാരണമായെന്നു പറയാം.
ഇത്തരത്തില്‍ ബോധപൂര്‍വ്വമല്ലാതെയും അപപുരാവൃത്തവ ത്കരണം നടക്കാം. കാലദേശങ്ങളുടെ മാറ്റം മൂലം ഒരു മിത്തിന് അതിന്‍റെ ആത്മീയമായ അനുഷ്ഠാനതലവും വൈകാരിക ബന്ധവും നഷ്ടമാകാം. പുരാവൃത്താംശങ്ങള്‍ നഷ്ടപ്പെട്ട് അതൊരു നാടോടിക്കഥ പോലെയോ നേഴ്സറിഗാനം പോലെയോ ജനകീയ സാഹിത്യത്തിന്‍റെ څഭാഗവുമാകാം. ബൈബിളിന്‍റെ അപപുരാവൃത്ത വിശകലനം ബള്‍ട്ട്മാന്‍ എന്ന ചരിത്ര പണ്ഡിതന്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. ബൈബിളിലെ പഴയനിയമങ്ങളുടെ ചരിത്ര കല്പനകള്‍ ശരിയല്ലെന്ന് സ്ഥാപിച്ചുകൊണ്ടുള്ള ഒരു പുനര്‍വായനാ ശ്രമമാണത്. (ഞൗറീഹള ആൗാമേി : 1958)
സംസ്കാരമെന്നത് സ്വയംസിദ്ധമായ ഒരു അവസ്ഥാവിശേ ഷമല്ല. അതൊരു നിര്‍മ്മിതിയാണ്. അനുഭവങ്ങളിലൂടെയും സ്മരണകളിലൂടെയും ഒരു സമൂഹം തങ്ങളുടെ വര്‍ത്തമാനകാല ജീവിതത്തെ കരുപ്പിടിപ്പിക്കുന്ന ദര്‍ശനങ്ങളുടെയും പെരുമാറ്റമര്യാ ദകളുടെയും അടയാളപ്പെടുത്തലാണത്. ഒരു സമൂഹത്തിന്‍റെ څഭൂതകാലപാരമ്പര്യങ്ങളുടെ സ്വഭാവം അതിന്‍റെ വര്‍ത്തമാന സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. പുരാവൃത്തങ്ങളിലൂടെയാണ് ഭൂതകാലപാരമ്പര്യം പലപ്പോഴും പ്രതിനിധാനം ചെയ്യപ്പെടുന്നത്. മിത്തുകള്‍ അങ്ങനെ സംസ്കാര പ്രക്രിയയുടെ ഫലപ്രദമായ ചാലകങ്ങളായി മാറുകയാണ് ചെയ്യുന്നത്. കീഴ്വഴക്കങ്ങളും അരുതായ്മകളും ആചാരവഴക്കങ്ങളു മൊക്കെ പുതുതലമുറകളിലേക്ക് പകരുന്നതില്‍ മിത്തുകള്‍ക്ക് വലിയ സ്ഥാനമുണ്ട്.
ഒരു സമൂഹത്തിന്‍റെ സ്വത്വം നിര്‍ണ്ണയിക്കുന്നതില്‍ അവരുടെ പുരാവൃത്തങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിനിടയിലെ സാംസ്കാരിക കലാവിശേഷങ്ങളുടെയും പുരാവൃത്തങ്ങളുടെയും പഠനത്തിലൂടെ കേരളീയ മുസ്ലീങ്ങളുടെ സ്വത്വം കണ്ടെത്താനാവുമെന്ന് ഡോ. രാഘവന്‍ പയ്യനാട് നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ڇڇഇതര നാടന്‍കലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപം കൊണ്ടും ഭാവം കൊണ്ടും പരിണാമപ്രക്രിയകൊണ്ടും മാപ്പിളക്കലകള്‍ വ്യക്തമായ സ്വത്വം നിലനിര്‍ത്തുന്നുണ്ട്. അതുകാണിക്കുന്നത് ഈ കലകള്‍ കൈയാളുന്ന കൂട്ടായ്മ സ്വന്തമായ സ്വത്വം സൂക്ഷിക്കുന്നുണ്ട് എന്നതാണ്. ഈ സ്വത്വം എന്തെന്നു കണ്ടെത്താന്‍ ഈ കലകളെ സമൂഹസാഹചര്യത്തില്‍ വെച്ചു പഠിച്ചാല്‍ മതിയാകും.ڈ (രാഘവന്‍ പയ്യനാട് :2009)
മിത്തുകളുടെ പഠനം സംസ്കാര പഠനമായി മാറുന്നത് ഈ അര്‍ത്ഥത്തിലാണ്. മിത്തുകളെ ആഴത്തില്‍ മനസ്സിലാക്കുന്നതിന് അവരൂപപ്പെടുകയും നിലനില്ക്കുകയും ചെയ്തുവന്ന സമൂഹമനസ്സിന്‍റെ സംസ്കാരതലങ്ങളെ കൂടി അടുത്തറിയേണ്ടതു ണ്ടെന്ന് സാമൂഹിക ശാസ്ത്രജ്ഞനായ മിര്‍ഷ്യ എലിയഡ് സൂചിപ്പിക്കുന്നുണ്ട്.(ങശൃരലമ ഋഹഹശമറല : 1949)
ദേശ, കാല പരിമിതികള്‍ക്ക് അതീതമായതിനെ ദേശകാലബദ്ധമായ ഭാഷകളില്‍ പ്രകാശിപ്പി ക്കുകയാണ് മിത്തുകള്‍ ചെയ്യുന്നത്. സാംസ്കാരിക സംഘര്‍ഷങ്ങളിലും സങ്കലനങ്ങളിലു മൊക്കെ മിത്തുകള്‍ മുഖ്യ ഉപാധികളായി മാറുകയും ചെയ്യുന്നു. സംശ്ലേഷണം (ളൗശെീി), സംയോജനം (ശിലേഴൃമശേീി), നിരാകരണം (ൃലുൗഹശെീി) എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് പുരാവൃത്തവത്കരണ പ്രക്രിയ (ാ്യവേശളശരമശേീി ുൃീരലൈ) പൂര്‍ത്തിയാവുന്നത്. സംശ്ലേഷണ മെന്നത് വ്യത്യസ്ത സമൂഹങ്ങളുടെ പുരാവൃത്തപ്രതീകങ്ങള്‍ തമ്മിലുള്ള ലയനമാണ്. ആര്യദ്രാവിഡ സങ്കലനവും ഹൈന്ദവമതം നടത്തിയ ബുദ്ധമത സ്വാംശീകരണവുമൊക്കെ പുരാവൃത്തങ്ങളുടെ സംശ്ലേഷണ പ്രക്രിയയ്ക്ക് ഉദാഹരണങ്ങളാണ്.
ഭിന്ന പുരാവൃത്ത പാരമ്പര്യങ്ങളുടെ ലയനവും ഏകീകരണവും നടക്കുന്ന ഘട്ടത്തെയാണ് സംയോജനം (ശിലേഴൃമശേീി) എന്നു പറയുന്നത്. പുരാവൃത്ത പ്രതീകങ്ങള്‍ പലതും തിരിച്ചറി യാനാവാത്തവിധം സംയോജിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. ദ്രാവിഡരുടെ നാഗാരാധനാരീതിയും മറ്റ് പ്രാകൃതാരാധനാ ചടങ്ങുകളും ആര്യമതം സംയോജനത്തിലൂടെ സ്വാംശീകരിച്ചതിന്‍റെ ഉദാഹരണങ്ങള്‍ ഡി.ഡി കൊസാംബി നല്കുന്നുണ്ട്. څഭിന്ന പുരാവൃത്ത പാരമ്പര്യങ്ങളുടെ സംയോജനത്തില്‍ ശുദ്ധീകരണ പ്രക്രിയയുടെ څഭാഗമായി ചില പുരാവൃത്തചിഹ്നങ്ങളെ പുറന്തള്ളു ന്നതിനെയാണ് നിരാകരണം (ൃലുൗഹശെീി) എന്നു വിശേഷിപ്പിക്കുന്നത്. ആദിമകാലത്ത് മത്സ്യമാംസാദികളൊക്കെ ആഹരിച്ചുവന്നിരുന്ന ബ്രാഹ്മണര്‍ പില്ക്കാലത്ത് അവ നിഷിദ്ധങ്ങളായി കരുതി വര്‍ജ്ജിച്ചത് ഇത്തരം പുരാവൃത്ത നിരാകരണങ്ങളിലൊന്നായി കരുതാം.
മിത്തുകളുടെ പഠനത്തില്‍ പ്രസക്തമായ ചരിത്രവത്കരണം, പുരാവൃത്തവത്കരണം, അപപുരാവൃത്തവത്കരണം എന്ന മൂന്നു സിദ്ധാന്തങ്ങളാണിവിടെ പരിശോധിച്ചത്. ചരിത്രവിശ്വാസങ്ങളുടെ മുത്ത് ഭദ്രമായി സംരക്ഷിച്ചുകൊണ്ട് സമഷ്ട്യബോധ ചേതസ്സ് സൂക്ഷിക്കുന്ന മായിക മനോഹരമായ ഒരു ചിപ്പിയാണ് മിത്ത് എന്നാണിത് തെളിയിക്കുന്നത്. څഭാവനയുടെയും ചരിത്രത്തിന്‍റെയും കലര്‍പ്പ് അതിന്‍റെ വ്യവഹാര സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസൃതമായി അതിനെ യുക്തിഭഭ്രമായി വ്യവച്ഛേദിക്കുകയെന്നതാണ് ഫോക്ലോറിസ്റ്റുകളു ടെയും സാമൂഹിക ശാസ്ത്രജ്ഞന്മാരുടെയും ഉത്തരവാദിത്വം.
ഗ്രന്ഥസൂചി
രാഘവന്‍ പയ്യനാട്, ലേഖനം. മാപ്പിളകലാദര്‍ശനം, എഡി. എന്‍. കാതിരിക്കോയ, കേരള സാഹിത്യ അക്കാഡമി, തൃശ്ശൂര്‍, 2009.
Dundes Alan, Ed. Sacred Narrative: Reaings in the theory of Myth, Berkley, University of California Press, 1984.
Symonds, John Addington, Essays Speculative and Suggestive, Vol.II, London, 1890
Lillian Feder, Anciant Myth in Modern Poetry, Princeton University Press, 1971
Peter Munz, When the Golden Bough Breaks Strucuturalism or Topology, London, 1973.
Robert Graves, The White Goddess A Historical Grammer of Poetic Myth, London, 1961.
Mircea Elliade, The Myth of the Eternal return, Pantheon Books, NewYork, 1949
Rudolf Butman & Karl Jaspers, Myth and Christianity, The Noon day Press, New York, 1958.
Carl Jung, On the Nature of Psyche, Routledge Classics, NewYork, 2001.