UNIFORM CIVIL CODE

Prof.(Dr) Shamshad Hussain KT

Law commission has solicited opinions from various organizations as part of the implementation of the uniform civil code. Neither out line nor draft was available of it about how to implement it before seeking opinions. Unifying civil laws does not mean making new civil laws. Or does it mean adding to certain existing laws. There are many groups which follow various religious customs in India. There are many tribes and casts follow different customs. Does Uniform civil code mean forming a new legal system by unifying these various cultural identities?  Does the proposed uniform civil code exist within the secular framework?  There was no clarity regarding these matters. If various groups are brought under the Code,  which section of Indian society represents it?  These are not specified.  In the name of Indian culture,  if  laws of various groups are unified to the Hindu law code;  it  implies that Hindu code is secure at all level. Buddhists, Jains and Dalits follow Hindu code at present. A marriage can be conducted customarily according to Hindu code; however; legal separation is possible through courts. Customary marriages defer according to castes and groups. Which customary marriage is accepted as standard through and by unifying civil laws?. Do customary marriages continue for different castes and groups? Or if marriage is unified under the Uniform civil code, will it be secular like the special marriage act?  Can anyone who is born and brought up in religious set up, follow the supposed secular marriage law sidelining customary marriage? The comments in general, are based on the assumed nature of common civil code. It is relevant to ask the question- Is it possible to solicit public opinion based on assumption? How can these opinions be accepted as authentic.  Some political parties determined to get the sanction from the current  parliamentary session for the implementation of uniform civil code in spite of the lack of clarity about it.

Can anyone who is born and brought up within religion follow secular line,? The answer is definite ‘yes’. It is easy to practice in the social life of Kerala;  but for those who find it difficult  to leave  family ties,  secular life  seems difficult. They have to participate in family functions even though they do not like it. Sometimes they are forced to participate. If they avoid the family functions they may be blamed. Despite the existence of such difficult situations, through his stance Razak Payambrat gave a model to secular life .   Razak, Social Activist, the first publisher and master brain behind the journal Ishal Paithrkam is  remembered for his definite choice of secular over religion. 

Prof.(Dr) Shamshad Hussain KT
Editor
ORCID: 0000-0002-2757-3576

ഏകസിവില്‍കോഡ്

ഡോ. ഷംഷാദ് ഹുസൈന്‍

ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനായി ലോ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും അഭിപ്രായം തേടിയിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഏകീകൃത സിവില്‍  നിയമങ്ങളുടെ രൂപരേഖയോ അത് എങ്ങനെയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഒരു കരട് പോലും ലഭ്യമാകാതെയാണ് അഭിപ്രായം തേടല്‍. സിവില്‍ നിയമങ്ങള്‍ ഏകീകരിക്കുക എന്നാല്‍ സിവില്‍ നിയമങ്ങള്‍ പുതിയതായി ഉണ്ടാക്കിയെടുക്കലാണോ? അതോ നിലവിലുള്ള ഏതെങ്കിലും നിയമങ്ങളിലേക്ക തിനെ ഏകീകരിക്കലാണെ?. ഇന്ത്യയില്‍ പല മതാചാരങ്ങള്‍ പിന്തുടരുന്ന വിഭാഗങ്ങള്‍ ഉണ്ട്. അനേകം ഗോത്ര വിഭാഗങ്ങളും അനേകം ജാതി ആചാരങ്ങളെ പിന്തുടരുന്നവരും ഇവിടെയുണ്ട്. ഇവയെ എല്ലാം ഏകീകരിച്ചുകൊണ്ട് പുതിയ നിയമം ഉണ്ടാക്കുകയാണോ? അങ്ങനെ പുതിയതായി ഉണ്ടാക്കുകയാണെങ്കില്‍ അവ മതേതര സങ്കല്‍പത്തില്‍ നിലനില്കുന്നതാവുമോ? ഇത്തരം കാര്യങ്ങളിലൊന്നും വ്യക്തതയില്ല. നിലവിലുള്ള നിയമങ്ങളിലേക്ക് എല്ലാ വിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുകയാണെങ്കില്‍ അത് ഏത് വിഭാഗത്തിന്‍റെ നിയമമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഭാരതീയ സംസ്കാരത്തിന്‍റെയെല്ലാം പേരില്‍ നിലവില്‍ ഹിന്ദുനിയമത്തിലേക്ക് എല്ലാ വിഭാഗങ്ങളുടെയും നിയമങ്ങള്‍ ഏകീകരിക്കപ്പെടുകയാണെങ്കില്‍, നിലവിലുള്ള ഹിന്ദുകോഡ് എല്ലാതരത്തിലും ഭദ്രമാണെന്ന് പറയാനാകുമോ?. നിലവില്‍ ബുദ്ധജൈന മതങ്ങളും ദളിത് വിഭാഗങ്ങളുമെല്ലാം ഹിന്ദുകോഡാണ് പിന്തുടരുന്നത്. ഹിന്ദു നിയമപ്രകാരം വിവാഹം കസ്റ്റമറി (ആചാര പ്രകാരം) ആയി നടത്താവുന്നതാണ് എന്നാല്‍ വിവാഹമോചനം നിയമപ്രകാരം കോടതിവിധി പ്രകാരം മാത്രമേ സാധ്യമാവൂ. ആചാര പ്രകാരം നടത്തുന്ന വിവാഹങ്ങള്‍ ഓരോ ജാതി വിഭാഗങ്ങള്‍ക്കും വ്യത്യസ്തമാണ്. ഇതില്‍ ഏതാണ് ഏകീകരണത്തില്‍ സ്വീകരിക്കുക. വിവാഹാചാരങ്ങള്‍ വ്യത്യസ്തമായിത്തന്നെ തുടരുകയാണോ ചെയ്യുക അല്ലെങ്കില്‍ എല്ലാവരും മതേതരരീതിയില്‍ പിന്തുടരുന്ന തരത്തില്‍ സ്പെഷല്‍ മാരേജ് ആക്ട് പോലുള്ള നിയമ പ്രകാരം വിവാഹ രീതി ഏകീകരിക്കുകയാണെങ്കില്‍, ഏതെങ്കിലും മതവിഭാഗങ്ങള്‍ കസ്റ്റമറി വിവാഹം ഒഴിവാക്കി പൊതുരീതി സ്വീകരിക്കാന്‍ തയ്യാറാവുമോ? മേല്‍പറഞ്ഞവരെല്ലാം ഏകീകൃത സിവില്‍ നിയമം എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് ഊഹങ്ങള്‍ വെച്ചുകൊണ്ടാണ് എഴുതിയത്. ഊഹംവെച്ചുകൊണ്ട് എങ്ങനെയാണ് ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നത്? ഇങ്ങനെ സ്വീകരിക്കുന്ന അഭിപ്രായങ്ങള്‍ എങ്ങനെയാണ് ആധികാരികമായി സ്വീകരിക്കുക. ഇത്രയും അവ്യക്തത നിലനില്ക്കെയാണ് ഏകീകൃത സിവില്‍ നിയമം പാര്‍ലിമെന്‍റ് സമ്മേളനത്തില്‍ തന്നെ നടപ്പാക്കുമെന്ന്ചില രാഷ്ട്രീയ വിഭാഗങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്.

ഏതെങ്കിലും ഒരു മതവിഭാഗത്തില്‍ ജനിച്ചവര്‍ക്ക് മതേതര ജീവിതം സാധ്യമാണൊ എന്ന് ചോദിച്ചാല്‍ എളുപ്പത്തില്‍ അതെ എന്ന് പറയാം. കേരളത്തില്‍ സാമൂഹ്യ ജീവിതത്തിലും അത് എളുപ്പത്തില്‍ സാധ്യമാകുന്നതുതന്നെ. എന്നാല്‍ കുടുംബ ബന്ധങ്ങളെ പൂര്‍ണ്ണമായും ഉപേക്ഷിക്കാനാവാത്തവര്‍ക്ക് മതേതര ജീവിതം എറെ ശ്രമകരമായ ദൗത്യമാണ്. കുടുംബത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന ചടങ്ങുകള്‍ക്ക് ഇഷ്ടപ്രകാരമല്ലെങ്കിലും പങ്കുകൊള്ളേണ്ടി വരും. അതില്‍ ഭാഗവാക്കാവേണ്ടവയും കണക്കിന് കാണും. അവയില്‍ നിന്നൊഴിഞ്ഞു നില്ക്കുമ്പോള്‍ പ്രത്യകമായ ശ്രദ്ധയും ചിലപ്പോള്‍ അത് കുറ്റപ്പെടുത്തലുകളായും മാറും. അത്തരമൊരു സാഹചര്യം നിലനില്ക്കെത്തന്നെ തന്‍റെ നിലപാടുകളില്‍ ഉറച്ചുനിന്ന് മതേതര ജീവിതത്തിന് മാതൃക കാണിച്ചയാള്‍ എന്ന നിലക്കാണ് ഈ ജേര്‍ണലിന്‍റെ മുഖ്യസൂത്രധാരനും പ്രഥമ പ്രസാധകനുമായ റസാഖ് പയമ്പ്രോട്ടിനെ ഞാന്‍ ഓര്‍ക്കുക.

ഡോ. ഷംഷാദ് ഹുസൈന്‍
എഡിറ്റര്‍
ORCID: 0000-0002-2757-3576