Marum Mantravum Among Mappila Muslims in Malabar

Farsana KP

Belief in supernatural causation of mental illnesses and resort to religious and faith healing as the method of intervention still continue in many parts of the world. The proposed study intended to find out the belief and causation on health and illness and utilization of religious and faith healing, its implications, and associated socio-cultural and religious factors among Mappila Muslims of Malabar, Kerala, a southern state of India. According to the Mappila Muslims in Malabar, the state of pain, distress and misery is understood as an affliction to their health. They believe that most of the afflictions are due to the Jinn/ Shaitanic Possession. So, they prefer religious healers over other systems of medicine for their treatments. Hence, I illustrate the patterns of afflictions among Mappila Muslims in Malabar and the various healing practices which they are following. The study is an ethnographic enquiry into the lives of Mappila Muslims and their healing Practices. 

Key Words: Affliction, Religious healing, Faith, Mappila Muslims and Jinn/Shaitanic possession

References

Brichwood, S.R. (2011). Muslim Faith healers’ views on substance misuse and psychosis. Mental Health, Religion & Culture.
Cox, J.L. (1994). Psychiatry and Religion: A General Psychiatrists’s Perspective. Psychiatric Bulletin,18, 673-676.
Csordas, T.J. (1998 December). Practice Performance, and Experiece in Ritual Healing. Transcultural Psychiatry.
Cynthia B. Cohen, S.E. (2000). Prayer as Therapy: A Challenge to Both Religious Belief and Professional Ethics. The Hasting Center Report. Voo. 30, 40-47.
Dale, S.F. (1980). Islamic Society in the South Asian Frontier, The Mappilas of Malabar 1498-1922. Oxford : Calarendon Press.
Daniel M. Johnson, J.S. (1986). Religion, Health and Healing: Findings from a Southern City. Sociological Analysis, Vol. 47, No. 1 (Spring, 1986), pp. 66 - 73.
Farsana, K.P (2016). Religious Healing Practices  among Mappila Muslims of Malappuram, Kerala, Unpublished dissertation. 
Hahn, R.A. (1995). Sickness and Healing: An Anthropological Perspective. New Heaven Yale University Press.
Halliburton, M. (2006). ‘Just some spirits’: The Erosin of Spirit Possesson and the Rise of “Tension’ in South India. Medical Anthropology: Cross Cultural Studies in Health and Illness, 24 : 2, 111-144.
Jones, L. (2005). Encyclopedia of Religion. United States of America: Thomson gale.
Kakar, S. (1982). Shamans Mystics and Doctors: A Psychological Inquiry into India and its Healing Tradition. New Delhi: Oxford University Press.
Kleinman, A. (1988). The Illness Narratives Suffering, Healing and the Human Conditon. United States of America: Vincent Torre.
Lang, C. (2014). Trick or treat? Muslim Thangals, Psychologisation and Pragmatic Realism in Northern Kerala, India. Transcultural Psychiatry 0 (0) , 1-20.
Leininger, M. M. (1991). Culture care diversity and universality: A theory of nursing. In George, J. (Ed.). Nursing theories: the base for professional nursing practice. Norwalk, Connecticut: Appleton & Lange.
McGuiness, E.S. (2011). Muslim Mental Health Awareness. Project Report of Auckland District Health Board. Affinity Services. Auckland.
Miller R.E. (1976). Mappila Muslims of Kerala: A study in Islamic Trends. Madras: Orient Longman Ltd.
Nair, H. K. (n.d.). Marunnum Mantravum- An Ethnographic Enquiry into the Patterns of Affliction and Therupeutics in a Traditional Healing Practice in Malabar, North Kerala.
Nisar, A (2014). Religion and Popular Culture: Locating Popular Islam in Kerala. Calicut University Research Journal, vol.8., 7-21. 
Pal, et al (2008). Psycho Social, Demographic, and Treatment Seeking Strategic Behaviour, Including Faith Healing Practices, Among Patients With Epilepsy in Northwest India. Epilepsy& Behaviour, 323-332.
Qadeer, I. (2011). The Challenges of Building Rural Health Services. Indian Journal of Medical Research (134) , 591-593.
Rajan. Et. al (2016). Role of Cultural Beliefs and Use of Faith Healing in Management of Mental Disorders: A Descriptive Survey. Kerala Journal of Psychiatry, 29 (1), 12-18. 
WHO (1997). Handbook of Resolutions and Decisions. Geneva, Switzerland: WHO Publication.
Wing, D.M. (1998). A Comparison of Traditional Folk Healing Concepts with Contemporary Healing Concepts. Journal of Community Health Nursing, 143-154.
Winkelman, (2000). Shamanism: The Neural cology of Consciousness and healing. Westport: CT : Bergin and Garvey.
Farsana K P
Research Scholar
CSMCH/SSS
JNU
New Delhi


മരുന്നും മന്ത്രവും മലബാറിലെ മാപ്പിള മുസ്ലീങ്ങള്‍ക്കിടയില്‍

ഡോ. ഫര്‍സാന കെ.പി

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് നമ്മള്‍ ആരോഗ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.  എന്നാല്‍ 1948ല്‍ ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്‍റെ നിര്‍വ്വചനത്തെ പുനര്‍ വ്യാഖ്യാനം ചെയ്തു.  വൈകല്യ രഹിതമായ അവസ്ഥ മാത്രമല്ല, സമ്പൂര്‍ണ്ണ ശാരീരിക-മാനസിക-സാമൂഹ്യ സുസ്ഥിതി (well-being)  കൂടിയാണ്  ആരോഗ്യം എന്നതാക്കി മാറ്റി (W.H.O. 1997).

ആരോഗ്യത്തെക്കുറിച്ചും അസുഖം, ചികിത്സാ രീതി എന്നിവയെക്കുറിച്ച് ലോകത്തിലെ ഏതൊരു വിഭാഗത്തിനും അവരുടെതായ കാഴ്ചപ്പാടുകളും രീതികളുണ്ട്.  കാലം, ദേശം, വര്‍ഗം, സമുദായം, സംസ്കാരം എന്നിവയ്ക്കനുസരിച്ച് ഓരോരുത്തരും വിഭിന്നമാണ്.  മലബാറിലെ മാപ്പിള മുസ്ലീങ്ങളും അതുപോലെയാണ്. ആരോഗ്യം അസുഖം, ചികിത്സ എന്നിവയില്‍ തങ്ങളുടെതായ പാത തുടരുന്നവരാണ് ബഹുഭൂരിവിഭാഗം വരുന്ന മുസ്ലീങ്ങളും.

ലിനിംഗറുടെ (1991) സിദ്ധാന്ത പ്രകാരം ലോകത്തിലെ ഏതൊരു സംസ്കാരത്തിനും അവരവരുടെതായ ആരോഗ്യപരിപാലന സംവിധാനം (Health care system)  ഉണ്ടായിരിക്കും.  നമ്മള്‍ അതിനെ നാടന്‍ എന്നോ സ്വദേശി എന്നോ പൊതുവായ രീതികള്‍ എന്നൊക്കെ വിളിക്കുന്നു.  ഇതുവരെ, ഈ പറഞ്ഞ രിതികളൊക്കെയും  മനുഷ്യരുടെ ആരോഗ്യാവസ്ഥയും ജീവിതരീതിയും വികലതയും മെച്ചപ്പെടുത്താനാണ് ഉപയോഗിക്കുന്നത്.  ഭൂമിശാസ്ത്രമോ സാംസ്കാരിക ഉത്ഭവമോ മതപരമായ വിശ്വാസങ്ങള്‍ക്കോ അതീതമായി നമ്മള്‍ പങ്കിടുന്ന ചില ചികിത്സാ രീതികളില്‍ മതപരമായ അനുഭവങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല.

മനുഷ്യര്‍ കൂട്ടമായി ജീവിച്ച് തുടങ്ങിയ കാലം മുതല്‍ക്കേ അവരവരുടെതായ വിശ്വാസങ്ങളും ആരോഗ്യപരിപാലന രീതികളും നിത്യജീവിതത്തില്‍ നിലനിര്‍ത്തു പോന്നിരുന്നു.  ഷാമനിസം ആണ് മനുഷ്യവംശത്തിന്‍റെ ആദ്യമതമായി കണക്കാക്കപ്പെടുന്നത് (വിംഗിള്‍മാന്‍, 1992). ഷാമനിസം എന്ന മത വ്യവസ്ഥയില്‍ പരിശീലകര്‍/ ചികിത്സാരീതികള്‍ മനുഷ്യനെയും പരിസ്ഥിതിയെയും ബാധിക്കുന്ന, സ്വാധീനിക്കുന്ന ആത്മാക്കളുമായും മറ്റു അദൃശ്യ ശക്തികളുമായും ബന്ധം പുലര്‍ത്തുന്നു (Ibid).  ആത്മാക്കളുമായുള്ള ബന്ധവും അവയുടെ മേലുള്ള നിയന്ത്രണവും ഉപയോഗപ്പെടുത്തി രോഗത്തെ നിര്‍ണയിക്കാനും ചികിത്സിക്കാനുമുള്ള കഴിവുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരമ്പരാഗത വിശ്വാസങ്ങളും പ്രയോഗങ്ങളും അടങ്ങുന്നതാണ് ഷാമനിസം എന്ന മതവ്യവസ്ഥ  (പാല്‍ et al., 2008). ഒരു ഷാമാന്‍ (Shaman)  അദൃശ്യ ശക്തികളെ കൈവശപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള കഴിവുകളുള്ളതായി വിശ്വസിക്കുന്നു.  ഒരു ഷാമാന്‍ ഒരേ സമയം ഒരു മാന്ത്രികനും ഒരു ചികിത്സാരിയും കൂടിയാണ്.  ലോകമെമ്പാടുമുള്ള ഷാമാനിക് പ്രയോഗങ്ങള്‍ അവരവരുടെ സാംസ്കാരിക സാഹചര്യങ്ങളിലെ ആചാരങ്ങളുമായി ഇഴ ചേര്‍ന്ന് കിടക്കുന്നു (ഫിഡ്മാന്‍, 2004).

ആരോഗ്യം, അസുഖം, ചികിത്സാ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യത്യസ്തവും അവ സംസ്കാരത്തോട് ചേര്‍ന്ന് കിടക്കുന്നതുമാണെന്ന് പഠനങ്ങള്‍ പറയുന്നു.  ഇവയെക്കുറിച്ച് പണ്ഡിതരും ഗവേഷകരും തികച്ചും വ്യത്യസ്തങ്ങളായ വിശദീകരണങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. പാരിസ്ഥിതികയമായി  പരിണാമകരമായ സിദ്ധാന്തം (Environmental /Evolutionary), സാംസ്കാരിക സിദ്ധാന്തം (Cultural Theory), രാഷ്ട്രീയ-സാമ്പത്തിക സിദ്ധാന്തം (Political-economic theory) എന്നിവയാണവ.

മനുഷ്യന്‍റെ ഭൗതിക പരിസ്ഥിതിയും അതിനോടു പൊരുത്തപ്പെടാനുമുള്ള മനുഷ്യന്‍റെ കഴിവുമാണ് അയാളുടെ അസുഖത്തെയും ചികിത്സാരീതിയെയും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ എന്നതാണ് പാരിസ്ഥിതികമായി പരിണാമകരമായ സിദ്ധാന്തം പറയുന്നത്. എന്നാല്‍ സാംസ്കാരിക സിദ്ധാന്തത്തിലെ നിര്‍ണ്ണായക ഘടകങ്ങള്‍ വിശ്വാസങ്ങളുടെ സാംസ്കാരിക സംവിധാനം(cultural belief system), മൂല്യങ്ങള്‍, ആചാരങ്ങള്‍ എന്നിവയാകുന്നു.  എന്നിരുന്നാല്‍ രാഷ്ട്രീയ-സാമ്പത്തിക സിദ്ധാന്തത്തില്‍ സാമ്പത്തികസംഘടനയും അതിനെ ചുറ്റിപറ്റിയുമുള്ള ഘടകങ്ങളാണ് ഒരു വ്യക്തിയുടെ അസുഖത്തെയും ചികിത്സാരീതികളെയും നിര്‍ണ്ണയിക്കുന്ന തത്ത്വ ശക്തികള്‍.

ഇതുപോലെ മനുഷ്യന്‍റെ രോഗകാരണങ്ങളെ അടിസ്ഥാനമാക്കി മാര്‍ഡോക്ക് (1980) മുന്നോട്ടു വെച്ചിട്ടുള്ള സിദ്ധാന്തമാണ് 'തിയറി ഓഫ് ഇല്‍നസ്'(Theory of Illness). ഇതിനെ സ്വാഭാവിക കാര്യകാരണം (Natural causation) അമാനുഷിക കാര്യകാരണം (Supernatural causation) എന്നും രണ്ടായി തരം തിരിക്കുന്നു.  ശാരീരിക മാറ്റങ്ങള്‍ കാരണം ഉണ്ടാകുന്ന അസുഖങ്ങളെയാണ് സ്വാഭാവിക കാരണങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.  വൈദ്യശാസ്ത്രം ഈ വിഭാഗത്തെ അവലംബിച്ച് കൊണ്ടുള്ള ചികിത്സാരീതിയാണ് മുന്നോട്ട് വെക്കുന്നത്.  എന്നാല്‍ രണ്ടാമത്തെ വിഭാഗം പരിഗണിക്കപ്പെടുന്നത് അമാനുഷിക ശക്തികളുടെ സ്വാധീനം/ബാധ, മന്ത്രവാദം, ആഭിചാരം എന്നിവ  കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയാണ് (മര്‍ഡോക്ക്, 1980).

ലോകത്തിന്‍റെ പല ഭാഗത്തും ഇന്നും അമാനുഷിക ശക്തികളുടെ ഇടപെടല്‍, ആത്മാവിനെ കൈവശം വെക്കല്‍ (ുശെൃശേ ുീലൈശൈീി), ബാധ ഏല്‍ക്കുക കാരണം ഉണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്നങ്ങളില്‍ ആളുകള്‍ വിശ്വസിക്കുന്നു (ഫ്രിഡ്മാന്‍, 2004). എറിക എയ്ച്ച്ഹോണ്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞ 488 സമൂഹങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങളില്‍ 388 സമൂഹങ്ങള്‍ ഇന്നും ഭൂത-പ്രേത-ആത്മാക്കളിലുള്ള വിശ്വാസവും അവയെ കൈവശം വെക്കലിലും മരണാനനന്തരജീവിതത്തിലും  പ്രവചനത്തിലും വിശ്വസിക്കുന്നു. ഒപ്പം സുധീര്‍  കാക്കര്‍ (1982) തന്‍റെ പഠനത്തില്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഉദാഹരണങ്ങള്‍ എടുത്ത് കാണിക്കുന്നു.  കൂടാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ജാതി-മത-ലിംഗ ഭേദമന്യേ മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് വ്യത്യസ്തതരം ചികിത്സാരീതികളെ ആളുകളെ ചികിത്സക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന/സമീപിക്കുന്നുവെന്ന് കാക്കര്‍ ഇന്ത്യയുടെ ചികിത്സാ പാരമ്പര്യത്തിലേക്കു നടത്തിയ മനശാസ്ത്രപരമായ അന്വേഷണത്തില്‍നിന്നും വ്യക്തമാണ് (കാക്കര്‍, 1982).  വെയ്ദ്, ഹക്കീം, സ്വാമി, ഗുരു, മഹാരാജ, മാതാജി, ഭഗത്, ലാമ, ഉസ്താദ്, തങ്ങള്‍, ബീവി എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായാണ് ഇവര്‍ അറിയപ്പെടുന്നത്.

മതവും ആരോഗ്യവും തമ്മിലുള്ള ബന്ധം മനുഷ്യരാശിയോളം തന്നെ  പഴക്കമുണ്ട്.  മതത്തിന്‍റെ സ്വാധീനവും ഇടപെടലും ആരോഗ്യകാര്യത്തില്‍ ഒരു പോസിറ്റീവ് ബന്ധം  ഉള്ളതായി പല പഠനറിപ്പോര്‍ട്ടുകളും തെളിയിച്ചിരിക്കുന്നു (ബെന്‍സണ്‍, 1996).  മലബാറിലെ മാപ്പിളമുസ്ലീങ്ങളും മതം - ആരോഗ്യം - ചികിത്സാരീതി എന്നിവയില്‍ ലോകസമൂഹങ്ങളില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല.  മലബാറിലെ മുസ്ലീങ്ങള്‍ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പരമായ വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നാണെങ്കിലും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യങ്ങളില്‍ സമാനതകള്‍ പുലര്‍ത്തുന്നു.  തങ്ങള്‍, അറബികള്‍, മലബാറികള്‍, ഒസ്സാന്‍, പുസലാന്‍ എന്നീ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന മലബാറിലെ മുസ്ലീങ്ങള്‍ ഇസ്ലാമതത്തിലും അനുബന്ധകാര്യങ്ങളിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്.  അതുകൊണ്ടുതന്നെ മതത്തിന്‍റെ പ്രതിഫലനം അവരുടെ നിത്യജീവിതത്തിലെ വ്യത്യസ്ത തലങ്ങളില്‍ കാണാനാവും (മില്ലര്‍, 1976).

ആരോഗ്യം, അസുഖം എന്നിവയെക്കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടുകള്‍

ആരോഗ്യം, അസുഖം, ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ചുള്ള മാതൃകകളും കാഴ്ചപ്പാടുകളും ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.  സ്വത്വത്തെക്കുറിച്ചുള്ള സമഗ്രമായ മാതൃക (Holistic model)യെ ക്കുറിച്ച് വ്യക്തമാക്കാന്‍ ഖുര്‍ആന്‍ പ്രതിപാദിക്കുന്ന 4 പ്രധാന ഘടകങ്ങള്‍ ഉണ്ട്.  ഈ നാലു ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.  റൂഹ് (Soul) ഖല്‍ബ് (Heart), ആഖില്‍ (Intellect), നഫ്സ് (drives /desires merging through consciousness)  എന്നിവയാണവ.  (ബൂല്‍ബുലിയ & ലാഹര്‍, 2013).  ഒരു വ്യക്തിയുടെ ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഈ നാലു ഘടകങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്.  ഈ ഘടകങ്ങളുടെ അസുന്തുലിതാവസ്ഥ ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.  ജിന്ന്, ഇബ്ലിസ് & ഷൈയ്ത്വാന്‍ എന്നീ അദൃശ്യ ശക്തികള്‍ ഈ ഘടകങ്ങളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുവെന്നും ഇത് ശാരീരിക-മാനസിക മാപ്പിള മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.  വൈദ്യശാസ്ത്രം ഈ രോഗകാരണങ്ങളെ പ്രതിപാദിക്കാത്തത് കൊണ്ടും ഉള്‍ക്കൊള്ളാത്തത്കൊണ്ടും തന്മൂലം ഉണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മുസ്ലീങ്ങള്‍ സമീപിക്കുന്നത് മതാധിഷ്ഠിതരോഗ ശുശ്രൂഷകരെയാണ്  തങ്ങള്‍, മുസ്ല്യാര്‍, ഉസ്താദ്, ബീവി എന്നിങ്ങനെ പല പേരിലാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്.  ഖുര്‍ആന്‍ സൂക്തങ്ങള്‍, സൂറത്തുകള്‍, അറബി അക്ഷരങ്ങള്‍ എന്നിവകൊണ്ട് നടത്തുന്ന ഈ ചികിത്സാ രീതിയെ ആത്മീയ ചികിത്സാ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പല ക്ലേശങ്ങളുടെയും ശാരീരിക-മാനസിക പ്രശ്നങ്ങളുടെയും കാരണം ജിന്ന്/ ഇബ്ലീസ്/ഷൈയ്ത്വാന്‍ തുടങ്ങിയ അദൃശ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന് വിശ്വസിക്കുന്ന മാപ്പിള-മുസ്ലിങ്ങള്‍ ആത്മീയ ചികിത്സയെ വളരെ കാര്യമായി തന്നെ ഉപയോഗപ്പെടുത്തുന്നു.   2003-ല്‍ ഹാലിബര്‍ട്ടന്‍ കേരളത്തില്‍ നടത്തിയ പഠനത്തില്‍ പല തരത്തിലുളള ബാധ കൂടലിനെ (Possession)കുറിച്ചും അതിന്‍റെ പുനഃപ്രത്യക്ഷപ്പെടലിനെക്കുറിച്ചും (reappearance)  പറയുന്നു (ഹാലിബട്ടന്‍, 2003). നിത്യജീവിതത്തിലെ ഈ ക്ലേശങ്ങളെ അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളെ സ്വന്തം സാമൂഹിക-സാംസ്കാരിക-മതപരമായ ചുറ്റുപാടില്‍ നിന്നുകൊണ്ട് ഓരോ വ്യക്തിയും മനസിലാക്കുന്നത്.  അതുകൊണ്ടുതന്നെ ഈ ക്ലേശങ്ങളെ (Afflictions) പ്രധാനമായും കരിങ്കണ്ണ് (ല്ശഹ ല്യല), കരിനാക്ക് (Black tongue),, പേടിയില്‍ പെടുക/കണ്ടു പേടിക്കുക (Trapped in fear),, ശത്രു ദോഷം(Enemy’s wrong doing), കൈവിഷം (evil eye),, സ്ഥല പ്രശ്നം(Spatial incompatibility), ജിന്ന്/ഷെയ്ത്വാന്‍/ബാധ കൂടുക (Possession) എന്നിങ്ങനെ തരം തിരിക്കുന്നു.  അതുകൊണ്ടുതന്നെ ഇത് മൂലമുണ്ടാകുന്ന ഏതൊരു ശാരീരീക-മാനസിക പ്രശ്നങ്ങളുടെയും പരിഹാരത്തിനായി ഇവ സമീപിക്കുന്നത് തങ്ങളെയോ അല്ലെങ്കില്‍ ബീവിയെയോ ആണ് എന്നത് വിവിധ കേസ് പഠനത്തിലൂടെ വ്യക്തമാണ്. (ഫര്‍സാന, 2016)

വടക്കന്‍ മലബാറിലെ ചികിത്സാ രീതികളെക്കുറിച്ച് നായര്‍ (2010) നടത്തിയ എത്തനോഗ്രാഫിക് പഠനം മാനസികപ്രശ്നങ്ങളുടെ പ്രധാന കാരണം അദൃശ്യ ശക്തികളാണെന്നും അവ മന്ത്രപാരായണം കൊണ്ടും മരുന്ന് കൊണ്ടും മറ്റും എന്നും വിശ്വസിക്കുന്നവര്‍ പൂങ്കുടില്‍ മനയില്‍ ചികിത്സയ്ക്കായി വരുന്നതായി കാണിക്കുന്നു നായര്‍, 2010).  കൂടാതെ മലബാറിലെ ആചാരപരമായ ചികിത്സാരീതികളിലെ മനഃശാസ്ത്രപരമായ ഇടപെടലുകളെ കുറിച്ച് തങ്ങള്‍ വിഭാഗത്തിനെ അടിസ്ഥാനമാക്കി ക്ലോഡിയലാങ് (2014) നടത്തിയ പഠനം വിവിധതരം ക്ലേശങ്ങളെയും അവയുടെ ദുരീകരണത്തിനായി മലബാറിലെ ജനത തങ്ങളെ കാണുന്നതിനെക്കുറിച്ചും വ്യക്തമായി പറയുന്നു. ഒപ്പം ആചാരപരമായ ചികിത്സാരീതിയുടെ മനഃശാസ്ത്രവല്‍ക്കരണവും ഇവയില്‍ മതത്തിന്‍റെയും ശാസ്ത്രത്തിന്‍റെയും യുക്തിയുടെയും ഇടപെടലുകളും ലാങ് ചര്‍ച്ച ചെയ്യുന്നു (ലാങ്, 2014).  കൂടാതെ മലബാറിലെ മാപ്പിള മുസ്ലീങ്ങളുടെ ഇടയില്‍ പ്രാബലത്തിലുള്ള മതപരമായ ചികിത്സാരീതിയുടെ സ്വീകാര്യതയും പറഞ്ഞു വെയ്ക്കുന്നുണ്ട് (കയശറ). മാനസികരോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിശ്വാസപരമായി മതപരമായ ചികിത്സാ സമ്പ്രദായങ്ങളുടെ പങ്കിനെകുറിച്ച് രാജന്‍ (2016) നടത്തിയ പഠനവും ഈ വസ്തുതയെ സാധൂകരിക്കുന്നു (രാജന്‍, 2016).

ഒരു വ്യക്തിയുടെ സ്വഭാവമോ വൈകാരിക പ്രകടനങ്ങളോ അയാളുടെ സാമൂഹിക ജീവിതത്തിനെയും തൊഴിലിനെയും ബാധിക്കുന്നുവെങ്കില്‍ അയാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികരോഗം അനുഭവിക്കുന്നതായി മനസിലാക്കാം. മാനസിക രോഗങ്ങളെ മൊത്തമായി ഭ്രാന്ത് (Psychosis)  എന്ന ഒരു ഇനത്തിലാണ് മലയാളി സമൂഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്.  അകാരണമായ ചൊറിച്ചില്‍ (കരേവശിഴ), ഉറക്കമില്ലായ്മ (കിീാിശെമ), വസ് വാസ് (ഛഇഉ), വിഷാദം (depression), സമ്മര്‍ദ്ദം (Pressure), കോപം (Pressure), , വെപ്രാളം (Hyper activity), അശുഭ പ്രതീക്ഷ (Hopeless) എന്നിവ വ്യത്യസ്തങ്ങളായ മനോരോഗങ്ങളാണ്.

മനുഷ്യന്‍റെ വികാരങ്ങളെയും ചിന്താഗതികളെയും നിയന്ത്രിക്കുനന തലച്ചോറിന്‍റെ പ്രത്യേക ഭാഗങ്ങളില്‍ രാസവസ്തുക്കളുടെ അളവില്‍ വ്യതിയാനം വരുമ്പോഴാണ് മാനസികരോഗം വരുന്നത് എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.  എന്നാല്‍ ഇതിന്‍റെ രോഗകാരണങ്ങളെക്കുറിച്ചുള്ള മതപരമായ വ്യാഖ്യാനവും വിശദീകരണവും എങ്ങിനെയാണെന്ന് മുകളില്‍ വ്യക്തമാക്കിയിരിക്കുന്നു.  അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാപ്പിള മുസ്ലീങ്ങള്‍ സമീപിക്കുന്നത് മതാധിഷ്ഠിത രോശുശ്രൂഷകരെയാണ്.  കൂടാതെ മാനസികാരോഗ്യത്തോടും  ചികിത്സയോടുമുള്ള മലയാളി ജനതയുടെ വിമുഖതയും മധാധിഷ്ഠിത രോഗശുസ്രൂഷകരെ സമീപിക്കുന്നതിനുള്ള മറ്റൊരു കാരണമാണ്.  ഇതുകൊണ്ടു തന്നെ തങ്ങളെ സമീപിക്കുന്ന ഓരോ വ്യക്തിയുടെയും ആരോഗ്യ പ്രശ്നങ്ങളെ 'പടച്ചവന്‍റെ' സഹായം കൊണ്ട് ഭേദപ്പെടുത്തുന്ന ഇടനിലക്കാരനാണ് ഓരോ ഹീലറും എന്ന് ഇവര്‍ വിശ്വസിക്കുന്നു.

മതാധിഷ്ഠിത രോഗശുശ്രൂഷകരും ചികിത്സയും

മതപരമായ വിശദീകരണത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും ഒപ്പം രോഗകാരണത്തെയും ആസ്പദമാക്കി ഓരോ ഹീലറും തന്‍റെ ചികിത്സാരീതികള്‍ നിര്‍ണ്ണയിക്കുന്നു.  രോഗം, രോഗകാരണങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ചികിത്സയിലും വ്യത്യാസം വരുന്നു.  രോഗനിര്‍ണ്ണയത്തിനായി 'കണക്കു വെക്കല്‍'/ 'പാല്‍കണക്ക്' എന്ന പ്രക്രിയയാണ് ഉപയോഗപ്പെടുത്തുന്നത്. രോഗിയുടെയും അയാളുടെ മാതാവിന്‍റെയും താമസിക്കുന്ന പറമ്പിന്‍റെയും പേരുകള്‍ അറബിയിലെഴുതി അതിനെ വ്യത്യസ്ത കിത്താബുകളുടെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നു.  നേടിയെടുത്ത 'ബറക്കത്ത്' കൊണ്ടും 'പരിശീലനം' കൊണ്ടും അവര്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ നല്‍കുന്നു.  ദുഅ, ദിക്റ്, നേര്‍ച്ച നേരുക എന്നീ പ്രധാന രീതികളാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്.

'അള്ളാഹുവിനെ നേടല്‍' എന്ന അര്‍ത്ഥമുള്ള ദുഅ അത്രയും പ്രാധാന്യത്തോടെയാണ്  ഓരോ മുസല്‍മാനും കാണുന്നത്. ഭക്തിയുടെ ഏററവും ഉയര്‍ന്ന രൂപമായിട്ടാണ് ദുഅ കണക്കാക്കപ്പെടുന്നത്. ഒരാള്‍ക്ക് ദുഅ ചെയ്യാനായി പ്രത്യേക സമയമോ സ്ഥലമോ നിശ്ചയിക്കപ്പെട്ടിട്ടില്ല; ആര്‍ക്കും എപ്പോഴും ദുഅ ചെയ്യാവുന്നതാണ്. എന്നാല്‍ നിസ്ക്കാരങ്ങള്‍ക്കൊടുവിലാണ് സാധാരണ 'ദുഅ ഇരക്കല്‍'. ഖുര്‍ആനില്‍ പറയുന്നുണ്ട് ഒരാളുഠെ വിധി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്; എന്നാല്‍ ദുഅയ്ക്ക് അയാളുടെ വിധി തന്നെ മാറ്റാനാകുമെന്ന്. ദുഅ പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊന്നാണ് 'ദിക്റ്'.  ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉറക്കെയോ/മനസിലോ പാരായണം ചെയ്യുന്ന പ്രവൃത്തിയാണ് ദിക്റ്. അള്ളാഹുവിന്‍റെ നാമങ്ങളും അള്ളാഹുവിന്‍റെ ഓര്‍മിക്കലുമാണ് ദിക്റിന്‍റെ ഉള്ളടക്കം. ഖുര്‍ആനിലെ പല ആയത്തുകളും ദിക്റിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നുണ്ട്.  'ലാ ഇലാഹ ഇല്ലള്ളാഹ്' എന്നാണ് ഏറ്റവും ശ്രേഷ്ഠമായ ദിക്റ് എന്നതാണ് നബി വചനം.

ദുഅ, ദുക്റ് എന്നിവയെ കൂടാടെ 'നേര്‍ച്ച നേരുക' എന്നതും  കൂടി ഇവര്‍ ചികിത്സാരീതിക്കായി ഉപയോഗിക്കുന്നു. പടച്ചവന്‍റെ പടപ്പുകളെ വിവിധ തലങ്ങളിലായി തരം തിരിച്ചിട്ടുണ്ട്.  മലക്കുകള്‍, ജിന്നുകള്‍, ഷെയ്ത്വാന്‍, മനുഷ്യന്മാര്‍, മറ്റു പല പടപ്പുകളും എന്നിവയാണവ.  ഓരോന്നിനും അതിന്‍റെതായ സ്ഥാനവും പ്രാധാന്യവുമുണ്ട്.  എന്നാല്‍ മനുഷ്യന്മാരുടെ ഇടയില്‍ 'ചിലര്‍' അള്ളാഹുവിലേക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നവരായി കണക്കാക്കപ്പെടുന്നു.  അവര്‍ക്ക് പ്രത്യേകം കഴിവുകളും ശക്തികളുമുള്ളതായി വിശ്വസിക്കുന്നു.  ഇവരുടെ കറാമത്തുകളില്‍ വിശ്വസിക്കുന്ന മലബാറിലെ മുസ്ലീങ്ങള്‍ തങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഈ വിശ്വാസങ്ങളെയും അടയാളപ്പെടുത്തുന്നു.

മമ്പുറം തങ്ങള്‍, സി.എം. വലിയുള്ളാഹി, മുഹിയുദ്ധീന്‍ ഷെയ്ഖ്, കുഞ്ഞി മുസ്ല്യാര്‍, രായിന്‍കുട്ടി പാപ്പ പുതിയങ്ങാടി തങ്ങള്‍ എന്നീ ഔലിയാക്കളുടെ സ്ഥാനം ഇവരുടെ ജീവിതത്തില്‍ ചെറുതൊന്നുമല്ല. അതുകൊണ്ടുതന്നെ സൂഫി പാരമ്പര്യത്തിന്‍റെ സ്വാധീനം ചികിത്സാ കാര്യങ്ങളിലും ഒഴിച്ചു കൂടാനാകത്തതാണ്.  ചികിത്സക്കൊപ്പം നേര്‍ച്ച നേരുക/ സൂഫി വര്യന്മാരെ പ്രീതിപ്പെടുത്തുക എന്നതും ഇവരുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്.  പെരുമ്പടപ്പ് പുത്തന്‍ പള്ളിയിലെ കുഞ്ഞി മുസ്ല്യാരുടെ ജാത്തിനടുത്തുള്ള കിണറിലെ വെള്ളത്തിന് രോഗശമന ശേഷിയുണ്ടെന്നാണ് മലബാറിലെ വിശ്വാസം.  അതുപോലെതന്നെ ബീമപള്ളിയിലെ കിണറും; ഈ കിണര്‍ അറിയപ്പെടുന്നത് തന്നെ മരുന്ന് കിണര്‍ എന്നാണ്.  അതുകൊണ്ടുതന്നെ വിവിധ രോഗങ്ങള്‍ക്ക് വെള്ള മോതി ഒഴിക്കുക/ തടവുക,. ഗുരുതി കലക്കി ഒഴിക്കുക എന്നീ കര്‍മ്മങ്ങള്‍ ചെയ്യുന്നു.  മുഴി ചൊറി/ചിരങ്ങ് എന്നിവയക്ക് ചേന/അപ്പം ഷെയ്ഖിന്‍റെ പള്ളിയിലേക്കും മാനസിക പ്രശ്നങ്ങള്‍ക്ക് മമ്പുറം മഖാമിലേക്ക് അരി/പഞ്ചസാര/എണ്ണ/കുരുമുളക്/പട്ട് എന്നിവയും വസൂരി/പൊട്ടി എന്നിവയക്ക് പുതിയങ്ങാടി യഹൂം തങ്ങള്‍ പാപ്പയ്ക്ക് വാഴക്കുലയും നേര്‍ച്ച നേരുക പതിവാണ്.  ഇവയൊക്കെ തന്നെ രോഗശമനത്തിനും രോഗശാന്തിക്കും കാരണമാകുന്നുവെന്ന് ഇവര്‍ വിശ്വസിക്കുന്നു.  നേര്‍ച്ച നേരുക എന്നത് രോഗികള്‍ സ്വയം ചെയ്യുകയോ ശുസ്രൂഷകരുടെ നിര്‍ദ്ദേശപ്രകാരമോ ചെയ്യുകയാണ് പതിന്.  സൂഫി സുരുവര്യന്മാരെ പ്രീതിപ്പെടുത്തുന്നതിലൂടെ രോഗശമനത്തിന്‍റെ ആക്കം കൂട്ടുന്നു എന്ന് കരുതുന്നു.

രോഗശമനത്തെ കൂടാതെ രോഗത്തെ തടയുന്നതിന് (Prevention)  വേണ്ടിയുടം നേര്‍ച്ചകള്‍ നേരുന്നത്  പതിവാണ്.  വസൂരി/പൊട്ടി എന്നിവ തടയാനായി പുതിയങ്ങാടി യാഹൂം തങ്ങള്‍ പാപ്പായുടെ മഖാമിലേക്ക് വാഴക്കുല നേര്‍ച്ച നേരുകയും കുരുമുളക് ഉഴിഞ്ഞ് വെക്കുകയും ചെയ്യാറുണ്ട്. കൂടാതെ മുഹുയുദ്ധീന്‍ ഷെയ്ഖിനെ മനസില്‍ വിചാരിച്ച്, ഷെയ്ഖിന് വേണ്ടി യാസീന്‍ ഓതിയാല്‍ പാമ്പിനെ  സ്വപ്നം കാണില്ലെന്നും  വിഷഭയം ഒഴിയുമെന്നും വിശ്വസിക്കുവരുണ്ട്. ഇവ സൂഫിസത്തിന്‍റെ സ്വാധീനം ഇന്നും അന്യമായിട്ടില്ല എന്ന് വ്യക്തമാക്കുന്നു.  കൂടാതെ സൂഫി ഭക്തിഗാനങ്ങളും മലബാറിലെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണ്.  മാല എന്നറിയപ്പെടുന്ന സൂഫി ഭക്തിഗാനങ്ങള്‍ അറബി മലയാളത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ഓരോ മാലയും സൂഫി വര്യാന്മാരെ സ്തുതിച്ച് കൊണ്ടുള്ളതാണ്. മുഹിയുദ്ധീന്‍ മാല, റിഫായി മാല, ബദര്‍മാല, മഞ്ഞക്കുളം മാല, മഹ്മൂദ് മാല എന്നിവ ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടതാണ്.  പല മാലകളുടെയും രചയിതാവും കാലഘട്ടവും അജ്ഞാതമാണെങ്കിലും അവയൊക്കെയും ജനങ്ങള്‍ക്കിടയില്‍ സുപരിചതവും നിത്യജീവിതത്തിന്‍റെയും ആത്മീയ ചികിത്സയുടെയും ഭാഗവുമാണ്.

മാലകളെ കൂടാതെ റാത്തീബുകളും ഇവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്.  അദ്ക്കാറുകളും ഔദാറുകളുമാണ് റാത്തീബില്‍ അടങ്ങിയിരിക്കുന്നത്.   അദ്കാറുകള്‍ പാട്ടുരൂപത്തിലും ഔദാറുകള്‍ പാരായണരൂപത്തിലുമാണ്; അതുകൊണ്ടുതന്നെ പാട്ടു രൂപത്തിലുള്ള അദ്കാറുകള്‍ ബെയ്ത്തുകള്‍ എന്നും അറിയപ്പെടുന്നു.  നിത്യജീവിതത്തിന്‍റെ ഭാഗമായതു കൊണ്ടുതന്നെ ഇവയുടെ സ്വാധീനം ചികിത്സാരീതികളിലും നമുക്ക് കാണാനാകും.  പല രോഗങ്ങളുടെയും ശമനത്തിനായി ഇവയെ ഉപയോഗപ്പെടുത്താറുണ്ട്.  ഒപ്പം റാത്തീബുകള്‍ നടത്താനായി നേര്‍ച്ചകള്‍ നേരലും പതിവാണ് (നിസാര്‍, 2014). നേര്‍ച്ച നേരലുകളുടെ പ്രാധാന്യം ചികിത്സാരീതികളില്‍ എത്രമാത്രമാണെന്ന് നാം കണ്ടു.  അതുപോലെ തന്നെയാണ് നേര്‍ച്ച ഭക്ഷണങ്ങളുംച നേര്‍ച്ചച്ചോറ്, ചെറുപഴം നേര്‍ച്ച പത്തിരി തുടങ്ങിയ നേര്‍ച്ച ഭക്ഷണങ്ങള്‍ക്ക് മാഹത്മ്യം കല്‍പ്പിക്കുന്ന മലബാറിലെ ജനത ഇവയ്ക്ക് രോഗശമനത്തിനുള്ള കഴിവുണ്ടെന്നും ഇതിനൊരു ബര്‍ക്കത്തുണ്ടെന്നും വിശ്വസിക്കുന്നു.

മുകളില്‍ പറഞ്ഞവയ്ക്ക് പുറമെ അല്ലെങ്കില്‍ അവയ്ക്കൊപ്പം തന്നെ രോഗശുശ്രൂഷകര്‍ സൂറത്തുകളും ആയത്തുകളും പേപ്പറിലോ തകിടിലോ എഴുതി രോഗിക്ക് സൂക്ഷിക്കാനോ ദേഹത്ത് കെട്ടാനോ നല്‍കുന്നു (ഏലസ് രൂപത്തില്‍). ചിലപ്പോള്‍ എഴുതി തയ്യാറാക്കിയ തകിടുകള്‍ പറമ്പില്‍ കുഴിച്ചിടാനോ വീട്ടില്‍ സൂക്ഷിക്കാനോ നല്‍കുന്നു. കൂടാതെ വെള്ളം മന്ത്രിച്ച്/ഓതി ഊതി കുടിക്കാനും ദേഹത്ത് തടവാനും നല്‍കുന്നു.  രോഗത്തിനനുസരിച്ച് വെള്ളം, ഉള്ളി, പഞ്ചസാര്, തേന്‍ തുടങ്ങിയ പല പദാര്‍ത്ഥങ്ങളിലും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതി ഊതി രോഗികള്‍ക്ക് കൊടുക്കാറുണ്ട്. ഇതിനോടൊപ്പം ഇവര്‍ സ്വയം ഉണ്ടാക്കുന്ന മരുന്നുകളും ഗുളികകളും നല്‍കുന്നു.  കൂടാതെ ചില ശുശ്രൂഷകള്‍ ആയുര്‍വേദമരുന്നുകള്‍ കുറിച്ച് കൊടുക്കുന്നതായും കേസ് പഠനങ്ങള്‍ കാണിച്ചിരിക്കുന്നു (ഫര്‍സാന, 2016).

ലെനിംഗറുടെ (1991) ഇമ്രാന ഖദീറിന്‍റെയും സിദ്ധാന്തപ്രകാരം ഒരു വ്യക്തിയുടെ ആരോഗ്യവും ചികിത്സയും അവയെക്കുറിച്ചുള്ള കാഴ്ചപ്പാടും നിര്‍ണ്ണയിക്കുന്നതില്‍ ആത്മീയ-സാംസ്കാരിക-മതപരമായ ഘടകങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് മനസിലാക്കാം.

References

Brichwood, S.R. (2011). Muslim Faith healers’ views on substance misuse and psychosis. Mental Health, Religion & Culture.
Cox, J.L. (1994). Psychiatry and Religion: A General Psychiatrists’s Perspective. Psychiatric Bulletin,18, 673-676.
Csordas, T.J. (1998 December). Practice Performance, and Experiece in Ritual Healing. Transcultural Psychiatry.
Cynthia B. Cohen, S.E. (2000). Prayer as Therapy: A Challenge to Both Religious Belief and Professional Ethics. The Hasting Center Report. Voo. 30, 40-47.
Dale, S.F. (1980). Islamic Society in the South Asian Frontier, The Mappilas of Malabar 1498-1922. Oxford : Calarendon Press.
Daniel M. Johnson, J.S. (1986). Religion, Health and Healing: Findings from a Southern City. Sociological Analysis, Vol. 47, No. 1 (Spring, 1986), pp. 66 - 73.
Farsana, K.P (2016). Religious Healing Practices  among Mappila Muslims of Malappuram, Kerala, Unpublished dissertation. 
Hahn, R.A. (1995). Sickness and Healing: An Anthropological Perspective. New Heaven Yale University Press.
Halliburton, M. (2006). ‘Just some spirits’: The Erosin of Spirit Possesson and the Rise of “Tension’ in South India. Medical Anthropology: Cross Cultural Studies in Health and Illness, 24 : 2, 111-144.
Jones, L. (2005). Encyclopedia of Religion. United States of America: Thomson gale.
Kakar, S. (1982). Shamans Mystics and Doctors: A Psychological Inquiry into India and its Healing Tradition. New Delhi: Oxford University Press.
Kleinman, A. (1988). The Illness Narratives Suffering, Healing and the Human Conditon. United States of America: Vincent Torre.
Lang, C. (2014). Trick or treat? Muslim Thangals, Psychologisation and Pragmatic Realism in Northern Kerala, India. Transcultural Psychiatry 0 (0) , 1-20.
Leininger, M. M. (1991). Culture care diversity and universality: A theory of nursing. In George, J. (Ed.). Nursing theories: the base for professional nursing practice. Norwalk, Connecticut: Appleton & Lange.
McGuiness, E.S. (2011). Muslim Mental Health Awareness. Project Report of Auckland District Health Board. Affinity Services. Auckland.
Miller R.E. (1976). Mappila Muslims of Kerala: A study in Islamic Trends. Madras: Orient Longman Ltd.
Nair, H. K. (n.d.). Marunnum Mantravum- An Ethnographic Enquiry into the Patterns of Affliction and Therupeutics in a Traditional Healing Practice in Malabar, North Kerala.
Nisar, A (2014). Religion and Popular Culture: Locating Popular Islam in Kerala. Calicut University Research Journal, vol.8., 7-21. 
Pal, et al (2008). Psycho Social, Demographic, and Treatment Seeking Strategic Behaviour, Including Faith Healing Practices, Among Patients With Epilepsy in Northwest India. Epilepsy& Behaviour, 323-332.
Qadeer, I. (2011). The Challenges of Building Rural Health Services. Indian Journal of Medical Research (134) , 591-593.
Rajan. Et. al (2016). Role of Cultural Beliefs and Use of Faith Healing in Management of Mental Disorders: A Descriptive Survey. Kerala Journal of Psychiatry, 29 (1), 12-18. 
WHO (1997). Handbook of Resolutions and Decisions. Geneva, Switzerland: WHO Publication.
Wing, D.M. (1998). A Comparison of Traditional Folk Healing Concepts with Contemporary Healing Concepts. Journal of Community Health Nursing, 143-154.
Winkelman, (2000). Shamanism: The Neural cology of Consciousness and healing. Westport: CT : Bergin and Garvey.
Farsana K P
Research Scholar
CSMCH/SSS
JNU
New Delhi