Kerala Nadwat Al Mujahideen: Origin and Development
Muhammed Rafeeq T
In the beginning of 20th century, the socio-religious and educational activities of Islahi movement were carried out by Muslim Aikya Sangam. After its disintegration, it was carried out by Kerala Jammia’at Ulama (K.J.U.) which had faced great difficulties to bring out the social and educational activities due to the interference of Sunni orthodox ulama and Jama'at e-Islami. They failed to check the anti-religious beliefs and practices in the Muslim community. Even though, Kerala Jami’at-al-Ulama carried out its programs its own after the blending of Aikya Sangam into Muslim Majlis, till the formation of Kerala Nadwatul Mujahideen. Due to the activities of Aikya Sangam and K.J.U., many small units of Islahi organisations were formed locally in different parts of Kerala. Areekode Jami’at-al Mujahideen, Nilamboor Jami’at-al Mujahideen, Valavannoor Ansarullah Sangam, Anwer–al Islam wa Taleem al Anam at Kallai near Calicut, Ansar–al Islam Sangam Thalassery, etc. were some of the local Salafi organizations. To unite these local organizations and continue the propagation of Islahi ideology, they decided to form an organization for common Muslim called Kerala Nadwat al Mujahideen. Later it developed feeder organisations like Mujahid Students Movement, Mujahid Girls and Women’s Movement, etc. for social, religious, cultural and educational development of Muslim community. These organizations also worked for the eradication of superstitious beliefs and practices.
Key words: Renaissance, Muslim, Salafi, Islah, thauheed, Moulid
References:
Asgar, A. (1991). Shabad. Mujahid State Concference Souvnier. kozhikode: Mujahid State Committee.
Jabar, A. c. (1987). islamika navodhanam vijaram. islamic student conference. kozhikode: Markaz al da’awah.
Kareem, C. K. (2000). Muslimgalude Sangadanakalum: Samuhika Prasthanagalum. Kochi: Kerala Muslim Directory and Statistics.
Madavoor, H. (2002, November 21). An Interview on Penissul Qatar. (P. Qatar, Interviewer)
Muslim Aikya Sangam, S. (1923). Muslim Aikya Sangam Niyamangal. Kozhikodu: Muslim Aikya Sangam.
T, M. Rafeeq. (2010). Development of Islamic movements in Kerala in modern times (unpublished phd thesis). Aligarh: Aligarh Muslim University.
കേരള നദുവത്തുല്‍ മുജാഹിദീന്‍: ഉത്ഭവവും വികാസവും
ഡോ. മുഹമ്മദ് റഫീഖ് ടി
കേരള നദുവത്തുല്‍ മുജാഹിദീന്‍ ഉദ്ഭവവും വികാസവും എന്ന ഈ ലേഖനത്തില്‍ പ്രധാനമായും അതിന്‍റെ രൂപീകരണ ചരിത്രവും പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യുന്നു. ഇസ്ലാഹി, വഹാബി പ്രസ്ഥാനങ്ങളുടെ ഒരു തുടര്‍പ്രവര്‍ത്തന സംഘടന ആയാണ് ഇത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലേഖനത്തില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളായാണ് വിശകലനം ചെയ്യുന്നത്. ആദ്യഭാഗത്ത് അതിന്‍റെ പോഷക സംഘടനകളെകുറിച്ചും രണ്ടാം ഭാഗത്ത് പോഷകസംഘടനകള്‍ സാംസ്കാരിക വിദ്യാഭാസ മേഖലക്ക്നല്‍കിയ പങ്കും മൂന്നാം ഭാഗത്ത് സംഘടനയുടെ വളര്‍ച്ചയും വികാസവും വിമര്‍ശനാത്മകമായി വിലയിരുത്തുകയും ചെച്ചുന്നു.
താക്കോല്‍ വാക്കുകള്‍: നവോത്ഥാനം, മുസ്ലിം, സലഫി, ഇസ്ലാഹി, മൗലിദുകള്‍
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തിലാണ് മുസ്ലീം പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ രൂപപ്പെടുന്നത്. 1923 ല്‍ കേരള മുസ്ലിം ഐക്യസംഘം രൂപീകൃതമാകുന്നതോടെയാണ് മുസ്ലീം പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംഘടിത രൂപം വരുന്നതും വ്യാപകമാകുന്നതും. മുസ്ലീം സമൂഹത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിയും ഐക്യവും ഉണ്ടാക്കുന്നതിനും മതപരമായ മൂല്യച്യുതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യ സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്. 1924 ല്‍ കേരള ജംഇയ്യത്തു ഉലമ എന്ന പണ്ഡിതസഭ രൂപീകരിച്ച് ഇത്തരം പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിച്ചു. ഇസ്ലാമിക വിശ്വാസ അനുഷ്ഠാനങ്ങളില്‍ നിന്നും വ്യതിചലിച്ച് അന്ധ വിശ്വാസങ്ങളിലേക്ക് പോകുന്നതിന് പ്രതിരോധിക്കുവാനും വിശ്വാസകാര്യങ്ങള്‍ മതവിധി പ്രഖ്യാപിക്കുവാനും വേണ്ടിയാണ് ഇത്തരം ഒരു പണ്ഡിതസഭയ്ക്ക് രൂപം നല്‍കിയത്. ഈ പണ്ഡിത സഭയുടെ പ്രവര്‍ത്തനം താഴെത്തട്ടില്‍ എത്തിക്കുന്നതിന് വേണ്ടിയും ആശയ പ്രചരണം ശക്തമാക്കുന്നതിനും വേണ്ടി ഒരു സംഘടന രൂപീകരിക്കാന്‍ 1947 ചേര്‍ന്ന പണ്ഡിതസഭ തീരുമാനിച്ചു. അതിനു വേണ്ടി ഒരു സമിതിയെ രൂപീകരിക്കുകയും ചെയ്തു. ഈ സമിതി യുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തിലെ ഇസ്ലാഹിപ്രസ്ഥാ ന പ്രവര്‍ത്തനങ്ങളെ വ്യവസ്ഥാപിതവല്‍ക്കരിക്കു ന്നതിനുവേണ്ടിയു ള്ള ഒരു സംഘടനക്ക് രൂപം നല്‍കുന്നത്.
കേരള നദുവത്തുല്‍ മുജാഹിദീന്‍
കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഒരു പോഷക സംഘടന എന്ന രീതിയില്‍ ആണ് 1950 ഏപ്രില്‍ 20ന് കേരള നദുവത്തുല്‍ മുജാഹിദീന്‍ എന്ന സംഘടന പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെ എം മൗലവി പ്രസിഡണ്ടും അബ്ദുല്‍സലാം മൗലവി സെക്രട്ടറിയും മായി 13 അംഗസമിതി 1950 രൂപീകരിച്ചു. ഈ സംഘം മതപ്രഭാഷണ ങ്ങള്‍, സെമിനാറുകള്‍, പ്രവര്‍ത്തക ക്യാമ്പുകള്‍, വാദപ്രതിവാദങ്ങള്‍ എന്നിവ സംഘടിപ്പിച്ചുകൊണ്ട് ഇസ്ലാമിക മതപരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സാര്‍വദേശീയതലത്തില്‍ പ്രവര്‍ത്തനം നടന്നിരുന്ന മുഹമ്മദ് ബിനു അബ്ദുല്‍ വഹാബിന്‍റെ ആശയവുമായി അടുത്ത ബന്ധം ഈ സംഘത്തിന് ഉണ്ടായിരുന്നു. വഹാബിസം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ആശയമാവും അറബ് ലോകത്ത് പ്രചാരം നേടിയ څമുസ്ലിംബ്രദര്‍ഹുഡ്چന്‍റെ ആശയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു പ്രവര്‍ത്തനമാണ് കേരളത്തില്‍ കേരള നദുവത്തുല്‍ മുജാഹിദീന്‍ നടത്തിയിരുന്നത്1. അതുകൊണ്ടുതന്നെ സലഫിസം വഹാബിസം എന്ന പേരില്‍ സര്‍വ്വദേശീയ തലത്തില്‍ നിലനിന്നിരുന്ന ഇസ്ലാമിക പ്രവര്‍ത്തനവു മായി ഇതിന് ബന്ധവും ഉണ്ടായിരുന്നു.
കേരള നദുവത്തുല്‍ മുജാഹിദീന്‍ തങ്ങളുടെ ആശയ പ്രചരണങ്ങള്‍ക്കുവേണ്ടി പ്രസിദ്ധീകരണങ്ങളെയും ആശ്രയിച്ചിരു ന്നു 1950 ല്‍ څഅല്‍ മനാര്‍چ എന്ന പേരില്‍ ഒരു മാസിക ആദ്യം അറബി മലയാളത്തിലും പിന്നീട് മലയാളഭാഷയിലും പ്രസിദ്ധീകരി ക്കുകയുണ്ടായി2. 1985 ല്‍ ആര്‍ എം അമാനി മൗലവി ഖുര്‍ആന്‍ മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതും ഈ ലക്ഷ്യത്തിലാണ്. കേരളത്തില്‍ നിലനിന്നിരുന്ന ഓത്തുപള്ളി സമ്പ്രദായം ദറസ് എന്നിവയുടെ സമഗ്ര പരിഷ്കരണത്തിന് തുടക്കം കുറിക്കുന്നതിനും കേരള നദുവത്ത് മുജാഹിദീന് നിര്‍ണായക പങ്ക് ഉണ്ടായിരുന്നു. മദ്രസ പാഠ്യപദ്ധതി പരിഷ്കരണത്തിനും നിര്‍ണാ യകമായ ഒരു പങ്ക് ഇവര്‍ വഹിച്ചു. 1956ല്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരി ക്കുകയും മദ്രസ പാഠ്യപദ്ധതി പരിഷ്കരി ക്കുകയും മദ്രസാ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. അതോടൊപ്പം തന്നെ ഉന്നത മതപഠനത്തിനുവേണ്ടി മലപ്പുറം ജില്ലയിലെ പുളിക്കല്‍ എന്ന ദേശത്ത് څജാമിയ സലഫിയ മദീനത്തുല്‍ ഉലും അറബി കോളേജും, മോങ്ങത്ത് വനിതാ അറബിക് കോളേജും, അരീക്കോട് സുല്ലമുസ്സലാം അറബി കോളേജ്, കോഴിക്കോട് ജില്ലയിലെ ഫറോക്കില്‍ റൗളത്തുല്‍ ഉലൂംچ അറബി കോളേജും, എടവണ്ണയില്‍ څജാമിയ നദവിയچ എന്നീ സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി3. ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന്‍റെ പിന്നിലെ ലക്ഷ്യം എന്നു പറയുന്നത് മതബോധവും മതപണ്ഡിതരെയും സൃഷ്ടിക്കുക എന്നുള്ളതായിരു ന്നു. ഇതോടൊപ്പം തന്നെ സര്‍വ്വകലാശാലകള്‍ അംഗീകരിക്കുന്ന അറബി ഭാഷാ പഠനം ആരംഭിച്ചതും ഈ കോഴ്സുകള്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ അറബി അധ്യാപക ജോലി ലഭ്യമാക്കിയതും ഇത്തരം സ്ഥാപനങ്ങളുടെ ജനകീയവല്‍ക്കരണ ത്തിനും കേരള നദുവത്തുല്‍ മുജാഹിദിന്‍റെ ആശയം കേരളത്തില്‍ വ്യാപകമാകുന്നതിനും സഹായകമായി.
കേരളത്തിലെ മുസ്ലിം സമൂഹത്തിന്‍റെ ആഘോഷങ്ങളായ ഈദുല്‍ഫിത്തൂര്‍ ഈദുല്‍ അസ്ഹാ തുടങ്ങിയവക്കും മുഹറം,റമദാന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള മാസപ്പിറവിയുടെ കാര്യത്തില്‍ ഉണ്ടാവാറുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കാനും ഇത്തരം ആഘോഷങ്ങള്‍ എല്ലാവരും ഒരുപോലെ ആഘോഷിക്കുവാനും ശാസ്ത്രീയമായി മാസപ്പിറവി നിര്‍ണയിക്കുന്നതിനും വേണ്ടി കേരള നദ്വത്തുല്‍ മുജാഹിദ് രൂപീകരിച്ച സമിതിയാണ് ഹിലാല്‍ കമ്മിറ്റി. ആദ്യകാലങ്ങളില്‍ ഈ സമിതിയുടെ തീരുമാനങ്ങള്‍ യാഥാസ്ഥി തിക മുസ്ലിം വിഭാഗം അംഗീകരിച്ചിരുന്നില്ല4. എന്നാല്‍ ഈ സമിതിയുടെ പ്രവര്‍ത്തനമേഖല മുസ്ലിം സമൂഹം ഐക്യത്തോടെ ഒരുമിച്ച് ആഘോഷിക്കുന്നതിനുള്ള അവസരം സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് വിസ്മരിച്ചു കൂടാ. സ്ത്രീധനം വിവാഹങ്ങളിലെ ആര്‍ഭാടം എന്നിവ ഒഴിവാക്കുന്നതിനുവേണ്ടിയുള്ള ബോധവല്‍ക്കര ണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി څബിസ്മിچ എന്ന പേരില്‍ ഒരു സമിതി കേരള നദ്വത്തുല്‍ മുജാഹിദ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ രോഗികളായവര്‍ക്ക് ചികിത്സാ സഹായം ഉറപ്പാക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്ന തിനും വേണ്ടി ഇസ്ലാമിക മെഡിക്കല്‍ ബ്രദര്‍ഹുഡ് എന്ന പേരിലും ഒരു സമിതി പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരത്തില്‍ മുസ്ലീം സമൂഹത്തിനകത്ത് മതബോധം, വിദ്യാഭ്യാസം, അന്ധവിശ്വാസങ്ങള്‍ ക്കെതിരെയുള്ള ബോധവല്‍ക്കരണം അനാചാരങ്ങളെ എതിര്‍ക്കല്‍ മുസ്ലിംഐക്യം ഉറപ്പാക്കല്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുക എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചുകൊണ്ട് പരിഷ്കരണ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് കേരള നദ്വത്തുല്‍ മുജാഹിദീന്‍ നടത്തിവരുന്നു.
പോഷക സംഘടനകള്‍
കേരള നദുവത്തുല്‍ മുജാഹിദീന്‍ അതിന്‍റെ പ്രവര്‍ത്തനം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി വിവിധ പോഷക സംഘടന കള്‍ക്ക് രൂപം നല്‍കുകയുണ്ടായി.
ഇത്തിഹാദ് ശുബാനുല്‍ മുജാഹിദീന്‍
മുസ്ലീം യുവാക്കള്‍ക്ക് ഇടയില്‍ ഇസ്ലാമിക അവബോധവും നേതൃത്വ ഗുണങ്ങളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ കേരള നദുവത്തുല്‍ മുജാഹിദീന്‍ രൂപംകൊടുത്ത യുവജന സംഘടനയാണ് ഇതിഹാദുല്‍ ശുബ്ബാനുല്‍ മുജാഹിദീന്‍. 1967 മെയ് 16ന് കോഴിക്കോട് വെച്ച് നടന്ന യുവജന സമ്മേളനത്തില്‍ ആണ് ഈ സംഘത്തിന് രൂപം നല്‍കുന്നത്. ഇസ്ലാമിക പ്രചാരണത്തില്‍ മുസ്ലീം യുവാക്കളുടെ പങ്ക് ഉറപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. അറബി കോളേജുകളുടെ രൂപീകരണം ഇത്തരത്തില്‍ യുവജന പ്രസ്ഥാന ത്തെ രൂപപ്പെടുത്തിയെടുക്കാന്‍ കേരള നദുവത്തുല്‍ മുജാഹിദീനെ സഹായിച്ചു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും ബിരുദധാരികളായി പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം തന്നെ യുവജനപ്രസ്ഥാന ത്തിന്‍റെ ഭാഗമായി മാറുകയും പിന്നീട് കേരളത്തില്‍ മുജാഹിദിന്‍റെ നേതൃത്വത്തിലേക്ക് ഉയരുകയും നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയുന്നു. ഇത് യുവജനപ്രസ്ഥാനത്തിന്‍റെയും മാതൃ പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചക്ക് വികാസത്തിനും വളരെയധികം സഹായകമായി. ആശയ പ്രചാരണത്തിനുവേണ്ടി 3 ദഅവ സകോഡ്, തസ്കിയത്ത് ക്യാമ്പ്, തൗഹീദ് ക്യാമ്പയിന്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും ശരിയായ രീതിയില്‍ മതപഠനം മദ്രസകളില്‍ നിന്നും ലഭിക്കാതിരുന്ന യുവാക്കള്‍ക്കും ഖുര്‍ആന്‍ പഠന സൗകര്യം ലഭിക്കാത്തവര്‍ക്കും അതിനുള്ള സൗകര്യങ്ങള്‍ ആരംഭിക്കുകയും മാതൃഭാഷയില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തു വിശദീകരിക്കുകയും ചെയ്തുപോന്നു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുക, രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുക ,ആംബുലന്‍സ് സേവനം നല്‍കുക, വേദന പരിചരണ ക്ലിനിക്കുകള്‍ ആരംഭിക്കുക, ദയ ഓര്‍ഫന്‍ സെന്‍ററുകള്‍ സ്ഥാപിക്കുക തുടങ്ങിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ഇതിഹാദ് ശുബാനില്‍ മുജാഹിദീന്‍ നേതൃത്വം നല്‍കുകയുണ്ടായി. കൂടാതെ യുവജനങ്ങള്‍ക്ക് ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനുവേണ്ടി 'പീസ്' എന്ന പേരില്‍ ഒരു സ്ഥാപനവും ഈ സംഘടന രൂപീകരിച്ചിട്ടുണ്ട്. സാഹിത്യാബിരുജി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി യുവത എന്ന പേരില്‍ 1987 മുതല്‍ ഒരു പുസ്തക പ്രസാദന യൂണിറ്റും ഈ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മുജാഹിദ് സ്റ്റുഡന്‍റ് മൂവ്മെന്‍റ്
വിദ്യാര്‍ഥികളിലേക്ക് സലഫി ആശയ പ്രചാരണം വ്യാപിപ്പിക്കുന്നതിനുവേണ്ടി കേരള നദ്വത്തുല്‍ മുജാഹിദീന്‍ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് ഇത്. 1972 ല്‍ പുളിക്കലിലെ മദീനത്തുല്‍ ഉലൂം അറബി കോളേജില്‍ വച്ച് നടന്ന സമ്മേളനത്തില്‍ എംസിസി അബ്ദുല്ല, അബ്ദുല്ല പെരിങ്ങാട് എന്നിവരെ പ്രസിഡന്‍റ് സെക്രട്ടറി എന്ന സ്ഥാനങ്ങളിലേക്ക് നിയമിച്ചുകൊണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ മുജാഹിദ് സ്റ്റുഡന്‍റ് മൂവ്മെന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികളില്‍ സാഹിത്യ കലാ അഭിരുചി വികസിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, ശാസ്ത്ര മത അവബോധം ഉണ്ടാക്കുക, വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്ത നങ്ങള്‍ നേതൃത്വം നല്‍കുക, വര്‍ഗീയ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുക എന്നിവയായിരുന്നു പ്രധാന പ്രവര്‍ത്തന മേഖല. കൂടാതെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായത്തിന് സ്കോളര്‍ഷിപ്പ് നല്‍കുക, ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഇസ്ലാമിക് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുക, സാമൂഹിക സേവനം, മതപഠനശാലകള്‍ കേന്ദ്രീകരിച്ചു തുടര്‍ മതപഠന വിദ്യാഭ്യാസം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വപരമായ പങ്ക് മുജാഹിദ് സ്റ്റുഡന്‍റ് മൂവ്മെന്‍റ് നടത്തിവരുന്നു.
മുജാഹിദ് ഗേള്‍സ് ആന്‍ഡ് വുമണ്‍സ് മൂവ്മെന്‍റ്
ഇസ്ലാമിക പരിഷ്കരണ പ്രസ്ഥാനവും അതിന്‍റെ പണ്ഡിതന്മാരും സ്ത്രീകളുടെ പുരോഗതിക്ക് വേണ്ടി എപ്പോഴും നിലകൊണ്ടിരുന്നു. ഇതിന്‍റെ ഭാഗമായി കേരള നദുവത്തുല്‍ മുജാഹിദിന്‍റെ സമ്മേളനങ്ങളില്‍ വനിതാ സമ്മേളനങ്ങളും നടത്താറുണ്ട്. ഇത്തരം സമ്മേളനങ്ങളിലെ വര്‍ദ്ധിച്ച സ്ത്രീ പ്രാതിനിഥ്യം സ്ത്രീകള്‍ക്ക് സ്വന്തമായ ഒരു സംഘടന രൂപീകരിക്കാന്‍ കേരള നദുവത്തുല്‍ മുജാഹിദീനെ പ്രേരിപ്പിച്ചു. 1982 ല്‍ ജനുവരിയില്‍ മോങ്ങം വനിത അറബി കോളേജില്‍ വച്ച് നടന്ന യോഗത്തില്‍ മുജാഹിദ് സ്റ്റുഡന്‍റ് വനിതാ വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. 1987ല്‍ കുറ്റിപ്പുറത്ത് വച്ച് നടന്ന സമ്മേളനത്തില്‍ മുജാഹിദ് ഗേള്‍സ് ആന്‍ഡ് വുമണ്‍സ് മൂവ്മെന്‍റ് എന്ന പേരില്‍ ഒരു സംഘടനക്ക് രൂപം നല്‍കി. ഖദീജ നര്‍കിസ്, ഫാത്തിമ എന്നിവരെ കണ്‍വീനറും പ്രസിഡന്‍റുമായി തെരഞ്ഞെടുത്തു. ഇതേവര്‍ഷം സെപ്റ്റംബറില്‍ കോഴിക്കോട് വച്ച് നടന്ന സമ്മേളനത്തില്‍ സി. ഹബീബയെ പ്രസിഡന്‍റായും ആമിന അന്‍വരിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സ്ത്രീധനത്തിനെ തിരെയും വിവാഹങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കെതിരെയും പ്രചാരണ ങ്ങള്‍ സംഘടിപ്പിക്കുകയും ഈസാമൂഹിക വിപത്തിനെ പ്രതിരോധി ക്കുകയും ചെയ്തു. ഈ സംഘത്തിന്‍റെ ആശയപ്രചരണത്തിനു വേണ്ടി പുടവ, ഇക്രഅ്چഎന്നീ മാഗസിനുകള്‍ ആരംഭിക്കുകയും മേല്‍ പ്രചരണങ്ങള്‍ക്ക് ശക്തിപകരുകയും ഉണ്ടായി.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍
ശരിയായ ഭൗതിക വിദ്യാഭ്യാസവും, മത വിദ്യാഭ്യാസവും നല്‍കിക്കൊണ്ട് മാത്രമേ മുസ്ലീം പരിഷ്കരണം സാധ്യമാവുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞ ഐക്യ സംഘവും കേരള ജംഇയ്യത്തുല്‍ ഉലമയും തുടക്കം മുതല്‍ക്കുതന്നെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. മാത്രമല്ല മതിയായ മതപണ്ഡിതരെ മുസ്ലീം സമൂഹത്തിലേക്ക് പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ആവശ്യമാണെന്ന് തിരിച്ചറിയും മതവിദ്യാഭ്യാസ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തി. കഴിവും ശേഷിയും ഉള്ള മതപണ്ഡിതരിലൂടെ സംഘടനയുടെ പദ്ധതിയും കാഴ്ചപ്പാടുകളും മുസ്ലീം സമൂഹത്തില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗമായാണ് മതവിദ്യാഭ്യാസ സ്ഥാപനത്തെ ഇവര്‍ കണ്ടത്. ഇത് മദ്രസകളും അറബി കോളേജുകളും സ്ഥാപിക്കുന്നതിലേക്ക് നയിച്ചു.
പ്രാദേശിക സംഘങ്ങള്‍ രൂപീകരിക്കുകയും അവയുടെ കീഴില്‍ മദ്രസകളും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ ഇവര്‍ തയ്യാറാക്കി. ഇതിന്‍റെ ഭാഗമായാണ് തിരൂരങ്ങാടിയില്‍ ഇസ്സത്തുല്‍ ഇസ്ലാം അസോസിയേഷന്‍ രൂപീകരിച്ചതും 1939 ല്‍ നൂറുല്‍ ഇസ്ലാം മദ്രസ സ്ഥാപിച്ചതും. ഇതിന്‍റെ പ്രധാന അധ്യക്ഷനായിരുന്നു കെ.എം.മൗലവിയാണ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വിഭാവനം ചെയ്ത മദ്രസ പാഠ്യപദ്ധതിയും പഠന ക്രമവും അനുസരിച്ചായിരുന്നു ഈ മദ്രസ പ്രവര്‍ത്തിച്ചിരുന്നത്. 1921ല്‍ കലാപത്തില്‍ അനാഥരായവരെയും അഗതികളെയും സംരക്ഷിക്കു ന്നതിന് വേണ്ടി രൂപീകൃതമായ څജെഡിടിچ എന്ന സംഘവും അതിന്‍റെ കീഴില്‍ സ്ഥാപിതമായ അനാഥാലയത്തിന്‍റെ പ്രവര്‍ത്തന ങ്ങളും 1943 തിരൂരങ്ങാടിയില്‍ ആരംഭിക്കുകയും പിന്നീട് അത് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയുടെ കീഴിലേക്ക് മാറ്റുകയും ചെയ്തു. 1947ല്‍ മലപ്പുറം ജില്ലയില്‍ പുളിക്കലില്‍ നൂറുല്‍ ഇസ്ലാം മദ്രസ സ്ഥാപിക്കുകയുണ്ടായി. 1955 മദ്രസ ബോര്‍ഡ് രൂപീകരിക്കുകയും പുതിയ പാഠ്യപദ്ധതിക്രമങ്ങള്‍ സിലബസ് തുടങ്ങിയവ രൂപീകരിക്കുകയും ചെയ്തു. 1956 മുതല്‍ മദ്രസ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. 1871 രൂപീകരിച്ച് കുഞ്ഞഹമ്മദ് ഹാജി തന്‍റെ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചതുമായ സ്ഥാപനമായ വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയാണ് ആദ്യത്തെ വ്യവസ്ഥാപിതവല്‍ക്കരിക്ക പ്പെട്ട മത വിദ്യാഭ്യാസ സ്ഥാപനം. 1932-ല്‍ ജാമിയ മന്നാനിയ 1942-ല്‍ റൗള അറബിക് കോളേജ് 1943-ല്‍ മദ്രസത്തുല്‍ ആലിയ 1944-ല്‍ മലപ്പുറം പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബി കോളേജ് എന്നിവയും സ്ഥാപിക്കപ്പെടുകയുണ്ടായി. മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1950 കേരള നദ്വത്തുല്‍ മുജാഹിദീന്‍ രൂപീകരണശേഷവും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വ്യാപകമായി ആരംഭിക്കുകയു ണ്ടായി. കേരളത്തിലെ മുസ്ലീം വിദ്യാഭ്യാസ പുരോഗതിയില്‍ നിര്‍ണായകമായ ഒരു പങ്കുവഹിക്കുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങളിലൂടെ പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് കേരളത്തില്‍ മുജാഹിദീന്‍റെയും അതിന്‍റെ വിദ്യാര്‍ഥി വനിത യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരിക യുണ്ടായി. ഇത് കേരള നദ്വത്തുല്‍ മുജാഹിദിന്‍റെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമായി മാറ്റുന്നതിനും ജനകീയമാക്കുന്നതിനും പൊതുസമ്മതി വര്‍ധിപ്പിക്കുന്നതിനും സഹായകമായി. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പടച്ചിറങ്ങിയവര്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അറബിക്ക് അധ്യാപകരായി പ്രവര്‍ത്തിച്ചതും സംഘടനാ സംവിധാനം ശക്തമായി നിലനിര്‍ത്താന്‍ സഹായിച്ചു.
പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍
കേരള നദ്വത്തുല്‍ മുജാഹിദീന്‍ രൂപീകരിക്കുന്നതിന് മുന്‍പ് തന്നെ മാതൃ സംഘടനകള്‍ പ്രസിദ്ധീകരണ മേഖലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 1935 ല്‍ മുര്‍ഷിദ് തിരൂരങ്ങാടിയില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ചു. കെ എം മൗലവി ആയിരുന്നു അതിന്‍റെ മുഖ്യ പത്രാധിപര്‍. അറബി മലയാളത്തിലും പിന്നീട് മലയാളത്തിലും ആയി നിരവധി പ്രസിദ്ധീകരണങ്ങള്‍ യുവജന വിദ്യാര്‍ത്ഥി വനിതാ സംഘടനകള്‍ക്ക് കീഴില്‍ നിലവില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഖുര്‍ആന്‍ ഹദീസ് പരിഭാഷകള്‍ ചോദ്യോത്തര രീതിയിലുള്ള മതപഠന പുസ്തകങ്ങള്‍ തുടങ്ങിയവ ആശയ പ്രചരണത്തിനുവേണ്ടി ഉപയോഗിക്കുന്നു.
കേരള നദ്വത്തുല്‍ മുജാഹിദിന്‍റെ ആശയങ്ങള്‍
മുസ്ലീം സമുദായത്തിനകത്ത് ഏകദൈവ കാഴ്ചപ്പാട് വളര്‍ത്തുകയും ബഹുദൈവ ആരാധന കാഴ്ചപ്പാടിനെ എതിര്‍ക്കുകയും സൂഫികളുടെയും മൗലവിമാരുടെയും ശവകുടീര ങ്ങളില്‍ പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചകള്‍, മൗലിദുകള്‍, റാത്തീബുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും എതിരെയുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തായിരുന്നു കേരളത്തില്‍ കേരള നദ്വത്തുല്‍ മുജാഹിദീനും അതിന്‍റെ പോഷക സംഘടനകളുടെയും പ്രധാന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. ചന്ദനക്കുടം- കൊടികുത്ത് പോലുള്ള ഉറൂസുകളെ ശക്തമായി എതിര്‍ക്കുകയും സൂഫികളുടെ ജനന-മരണദിനങ്ങള്‍ ആഘോഷിക്കുന്നതിനെ വിമര്‍ശിക്കുകയും മതത്തിനകത്തെ അന്ധവിശ്വാസങ്ങളെ എതിര്‍ക്കുന്നതോടൊപ്പം യാഥാസ്ഥിതിക പണ്ഡിതരെയും അവര്‍ എതിര്‍ത്തുപോന്നു. പൊതു പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചും മതപഠന ക്ലാസുകള്‍ നടത്തിയും പ്രസിദ്ധീകരണങ്ങളിലൂടെയും ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരെ ഇവര്‍ പ്രവര്‍ത്തനം സംഘടിപ്പിച്ചു. തൗഹീദ് എന്താണെന്ന് വിശദീകരിച്ചും അത് എങ്ങനെ ശിര്‍ക്കില്‍ നിന്നും വ്യത്യാസപ്പെട്ടിരി ക്കുന്നു എന്നും വിശദമാക്കിയിരുന്നു. നേര്‍ച്ചകള്‍ മൗലിദുകള്‍ റാത്തീബുകള്‍ ജനന മരണദിനാ ഘോഷങ്ങള്‍ വിവാഹങ്ങളുടെ ധൂര്‍ത്തുകള്‍ മരണമരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം ഇവര്‍ എതിര്‍ക്കുകയും നിര്‍ബന്ധിതമായി ചെയ്യേണ്ട ആരാധനാകര്‍മങ്ങളും സാമൂഹിക സേവനങ്ങളിലും ഏര്‍പ്പെടുന്നതിന്‍റെ പ്രാധാന്യം ആവശ്യകതയും വിശദീകരിച്ചുകൊണ്ടായിരുന്നു5.
കേരള നദ്ത്തുല്‍മുജാഹിദീനിലെ പിളര്‍പ്പ്
കേരള നദ്വത്തുല്‍ മുജാഹിദീന്‍ അതിന്‍റെ ആദ്യ പിളര്‍പ്പ് 2002 ലാണ് സംഭവിക്കുന്നത്. ഡോക്ടര്‍ ഹുസൈന്‍ മടവൂരിന്‍റെ നേതൃത്വത്തില്‍ ഒരു വലിയ യുവജന വിഭാഗം മാതൃ സംഘടനയുമാ യുള്ള ആശയപരമായ വ്യത്യാസം കാരണം പുറത്തു പോവുകയും ഇതിഹാദ് ശുഭാനില്‍ മുജാഹിദ് എന്ന പേരോടുകൂടി പ്രവര്‍ത്തനം നടത്തുകയും ചെയ്തു. സൗദി അറേബ്യയിലെ ഉമ്മുല്‍ഖറാ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും ഇഹ് വാനുല്‍ മുസ്ലിമീന്‍എന്ന സംഘത്തിന്‍റെ ആശയങ്ങളില്‍ പ്രചോധിതന്‍ ആവുകയും ചെയ്ത ഹുസൈന്‍ മടവൂര്‍ തന്‍റെ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതും ആയിരുന്നു പിളര്‍പ്പിന്‍റെ അടിസ്ഥാന കാരണം. തന്‍റെ ആശയങ്ങളും കേരള നദുവത്തുല്‍ മുജാഹിദീനുമായുള്ള പ്രവര്‍ത്തനങ്ങളും പൊരുത്തപ്പെട്ട് പോവാന്‍ കഴിയാത്തതായി ഇരുന്നു പിളര്‍പ്പിന്‍റെ അടിസ്ഥാനപരമായ കാരണം. സലഫി ആശയങ്ങളോടുള്ള എതിര്‍പ്പ് റമദാന്‍ മാസത്തിലെ തറാവീഹ് നമസകാരവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങള്‍ സുബുഹ് നമസ്കാരത്തിലെ ഖുനൂത്തുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ ഹിലാല്‍ കമ്മിറ്റിയുടെ തീരുമാനങ്ങളോടുള്ള വിയോജിപ്പ് സാമൂഹിക സേവനത്തെ മതപ്രചാരണ ഭാഗമാക്കി പ്രഖ്യാപിച്ചത് തുടങ്ങിയവ യാണ് മറ്റു കാരണങ്ങള്‍. ഇന്ന് ഇരു സംഘങ്ങളും ഒരേ നാമത്തില്‍ സമാന്തരമായി പ്രവര്‍ത്തിച്ചുവരുന്നു6.
ഉപസംഹാരം
കേരളത്തിലെ നദുവത്തുല്‍ മുജാഹിദിന്‍റെ വളര്‍ച്ച മൂന്നു ഘട്ടത്തിലൂടെയാണ് കടന്നു പോയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കേരള മുസ്ലീം ഐക്യ സംഘത്തിന്‍റെ കീഴില്‍ സലഫി ആശയം കേരള മുസ്ലീങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കുവാന്‍ ഭാഗികമായി സഹായിച്ചു. ഇതിനു കാരണം യാഥാസ്ഥിതിക മുസ്ലിം വിഭാഗങ്ങളു മായി രൂപപ്പെടുത്തിയെടുത്ത സഹകരണം ആയിരുന്നു. എന്നാല്‍ പിന്നീട് ഇവരുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും രൂപപ്പെട്ട വ്യതിയാനം യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിര്‍പ്പ് രൂപപ്പെടു വാന്‍ കാരണമായി. ഇത് സലഫി പ്രസ്ഥാനത്തിന്‍റെ തുടര്‍ന്നുള്ള വളര്‍ച്ചക്കും മുസ്ലീം സമുദായത്തെ തങ്ങള്‍ക്ക് കീഴില്‍ അണിനിരത്തു ന്നതിനും പരാജയപ്പെടുവാന്‍ കാരണമായി. എന്നിരുന്നാല്‍ പോലും ഇസ്ലാഹി പ്രസ്ഥാനത്തിന് അടിത്തറ പാകുവാന്‍ കേരള മുസ്ലീം ഐക്യ സംഘത്തിന് കഴിഞ്ഞു.
കേരള മുസ്ലീം ഐക്യ സംഘത്തിന്‍റെ പ്രവര്‍ത്തനഫലമായി ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തമായ പ്രചരിക്കുന്നതിനും കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭയ്ക്ക് രൂപം നല്‍കുന്നതിനും സഹായിച്ചു. കേരള മുസ്ലീം ഐക്യ സംഘത്തിന്‍റെ തകര്‍ച്ചയ്ക്കുശേഷം കേരള ജംഇയ്യത്തുല്‍ ഉലമ, ഇസ്ലാഹി പ്രസ്ഥാനത്തിന്‍റെ തുടര്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം പരമായ പങ്കുവഹിച്ചു. ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ നിരവധിയായ പദ്ധതികള്‍ ആവിഷ്കരിക്കുകയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.യാഥാസ്ഥിതിക പണ്ഡിത സഭയുടെ ശക്തമായ എതിര്‍പ്പ് ഇതുമൂലം കേരള ജംഇയ്യത്തുല്‍ ഉലമക്ക് നേരിടേണ്ടി വന്നു. ഇത് കേരളത്തിലെ മുസ്ലീം സമൂഹത്തില്‍ ഇസ്ലാഹി ആശയ പ്രചരണത്തിന് മതിയായ സ്വീകാര്യത ലഭിക്കാതിരിക്കാന്‍ കാരണമായി. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 1924 ല്‍ ഐക്യസംഘത്തിന്‍റെ പ്രവര്‍ത്തനഫലമായി നിര്‍ത്തലാക്കിയ ചന്ദനക്കുടം കൊടികുത്ത് ഉറൂസുകള്‍ 1935ല്‍ കൊടുങ്ങല്ലൂരില്‍ വീണ്ടും പുനരാരംഭിച്ചത്. ഇത് സൂചിപ്പിക്കുന്നത് കേരള ജംഇയ്യത്തുല്‍ ഉലമക്ക് മുസ്ലിം സമൂഹത്തില്‍ ഐക്യ സംഘത്തെ പോലെ സ്വീകാര്യത ലഭിച്ചില്ല എന്നുള്ളതായിരുന്നു. അതിനു പ്രധാന കാരണം ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആശയങ്ങളും കാഴ്ചപ്പാടു കളും ആണ്. തൗഹീദ് (ഏകദൈവ കാഴ്ചപ്പാട്) ശിര്‍ക്ക് (ബഹു ദൈവ കാഴ്ചപ്പാട്) എന്നിവയില്‍ ഇവര്‍ ഉയര്‍ത്തിയ നിലപാടുകള്‍ പൊതു മുസ്ലീം സമൂഹത്തിന് സ്വീകാര്യമായില്ല എന്നതാണ്. പൊതു മുസ്ലീം സമൂഹം ഏകദൈവത്തില്‍ വിശ്വസിക്കുകയും ബഹുദൈവ വിശ്വാസം വെടിയുകയും പ്രവാചക വിശ്വാസം നിലനിര്‍ത്തുകയും ചെയ്തവരായിരുന്നു. എന്നാല്‍ മുസ്ലീം സമൂഹം വിശ്വാസപരമായി ചെയ്തിരുന്ന സൂഫികളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെ പ്രാര്‍ത്ഥനകളും അറേബ്യയിലെ ഇസ്ലാമിന് മുന്‍പുണ്ടായിരുന്ന ബഹുദൈവ വിശ്വാസത്തിന് സമാനമായാണ് ഇവര്‍ കണ്ടത്. ഇതിനെ അവര്‍ ശിര്‍ക്ക് എന്ന് വിശേഷിപ്പിക്കുകയും ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയത്7. ഇത് പൊതു മുസ്ലീം ഇടങ്ങളില്‍ സ്വീകാര്യത കുറയുവാന്‍ കാരണമായി. കേരളത്തില്‍ മുസ്ലീംലീഗിന്‍റെ പ്രവര്‍ത്തനം ശക്തമാവുകയും ഈ സംഘടനയിലെ ബഹുഭൂരി പക്ഷവും മുസ്ലീം ലീഗില്‍ അംഗങ്ങളായി അതിന്‍റെ സജീവ പ്രവര്‍ത്ത കര്‍ ആയി മാറിയതും ഇസ്ലാഹീ പ്രവര്‍ത്തനം ദുര്‍ബലമാവാന്‍ കാരണമായി. ഇതിനെ മറികടക്കാന്‍ കേരള നദ്വത്തുല്‍ മുജാഹിദീന്‍ രൂപം നല്‍കിയെങ്കിലും ഇത് മുജാഹിദ് ജമാഅത്തെ ഇസ്ലാമി സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് കാരണമാവു കയും മുസ്ലിം സമൂഹത്തില്‍ ഐക്യം നഷ്ടപ്പെടുന്നതിന് ഇടയാക്കുക യും ചെയ്തു.
ആദ്യകാലങ്ങളില്‍ ആശയ പ്രചാരണത്തിന് ഇസ്ലാഹി പ്രസ്ഥാനം ആശ്രയി ച്ചിരുന്നത് മലയാള ഭാഷയായിരുന്നു എന്നാല്‍ മുസ്ലീം സമൂഹത്തില്‍ അക്കാലഘട്ടത്തില്‍ അറബി-മലയാളം ആയിരുന്നു പ്രചാരത്തില്‍ നിലനിന്നിരുന്നത് മാത്രമല്ല മലയാളഭാഷയില്‍ എഴുതാനും വായിക്കുവാനും അറിയാത്തവരാ യിരുന്നു ബഹുഭൂരിപക്ഷം മുസ്ലീങ്ങളും. ഇത് സലഫി ആശയം മുസ്ലീം സമൂഹത്തില്‍ പ്രചരിക്കുന്നതിന് വിഘാതമായി. കാലക്രമത്തില്‍ മുസ്ലിം സാക്ഷരത വര്‍ദ്ധിക്കുകയും സലഫി ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിചെങ്കിലും മുസ്ലീങ്ങള്‍ക്കിടയില്‍ ഒരു സ്വാധീന ശക്തിയായി മാറാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഒരു പരിധിവരെ സലഫി ആശയങ്ങള്‍ പ്രചരിക്കാന്‍ സഹായകമായത് ഗള്‍ഫ് മേഖലയിലേക്കുള്ള വര്‍ദ്ധിച്ച കുടിയേറ്റവും അറബ് മേഖലയിലെ സഹവാസവും ആയിരുന്നു. അതോടൊപ്പം തന്നെ കേരളത്തിലെ അറബിക്കോളേജുകളില്‍ നിലനിന്നിരുന്ന സലഫി ആശയ പ്രചരണം ഇസ്ലാഹി പ്രചാരണത്തിന് നിര്‍ണായക പങ്കു വഹിച്ചു. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യമാണ് പിന്നീട് ആശയ പ്രചാരണത്തിന് സഹായകമായത്. 1950ല്‍ മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ചതും മദ്രസ പ്രസ്ഥാനത്തെ ശക്തമാക്കി നിലനിര്‍ത്തി യതും ആശയ പ്രചരണത്തിന് സഹായിച്ചു. എന്നാല്‍ 50 വര്‍ഷമായി തുടരുന്ന ഈ വിദ്യാഭ്യാസ രീതി കാനാനുസൃതമായ പരിഷ്കരണ ങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല എന്നുള്ളത് സലഫി ആശയങ്ങളുടെ പ്രചാരണം പിന്നീട് ദുര്‍ബലമാവാന്‍ കാരണമായി. അറബി കോളേജുകളുടെ പാഠ്യപദ്ധതി പരിഷ്കരണത്തിലും ഇതേ സാഹചര്യം നിലനില്‍ക്കുന്നു. മറ്റു സംഘടനകള്‍ ഇതേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തതും കാലാനുസരണമായ മാറ്റങ്ങളോട് വിമുഖത കാണിച്ചതും സലഫി ആശയ പ്രചരണം ദുര്‍ബലമാവാന്‍ കാരണമായി. അറബിക് കോളേജുകളുടെ പ്രവര്‍ത്തനങ്ങളില്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഭൗതിക വിദ്യാഭ്യാസത്തെ കൂട്ടിച്ചേര്‍ത്ത് സമഗ്രമായ മാറ്റത്തിന് വിമുഖത കാണിച്ചത് ഈ മേഖലയെ അനാകര്‍ഷകം ആകാന്‍ കാരണമായി. മാത്രമല്ല കാലഘട്ടം ആവശ്യപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ മത വിദ്യാഭ്യാസ സ്ഥാപനങ്ങളോ മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആരംഭിക്കാതിരുന്നതും ആശയപ്രച രണം ദുര്‍ബലമാക്കാന്‍ കാരണമായി. ഹിലാല്‍ കമ്മിറ്റി, ബിസ്മി, ഐ എം ബി, നിച്ച് ഓഫ് ട്രൂത്ത് എന്നിവയ്ക്ക് രൂപം നല്‍കിയെങ്കിലും ഇവരുടെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ല. മാത്രമല്ല കേരള ജംഇയ്യത്തുല്‍ ഉലമ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴും കേരള നദുവത്തുല്‍ മുജാഹിദീന്‍ തന്‍റെ ആശയ പ്രചരണങ്ങള്‍ക്കുവേണ്ടി മുന്നോട്ടുവെക്കുന്നത്. ഈ പ്രവര്‍ത്തന ങ്ങളില്‍ നിന്നും വിഭിന്നമായി സാമൂഹിക സേവനം മത വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഏകീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ നേതൃത്വത്തില്‍ ശ്രമിച്ചത് മുജാഹിദ് പ്രസ്ഥാനത്തില്‍ പിളര്‍പ്പിന് കാരണമാവുകയും ചെയ്തു. ചുരുക്കത്തില്‍ കാലഘട്ടംആവശ്യപ്പെടുന്ന മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ കാണിച്ച വിമുഖത സലഫി ആശയ പ്രചാരണം ദുര്‍ബലമാവാന്‍ കാരണമായി. മുസ്ലീം സമൂഹത്തില്‍ നിലനിന്നിരു ന്നതും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നതുമായ ആചാരാനുഷ് ഠാന സമ്പ്രദായങ്ങള്‍ ഇന്നും അതുപോലെ തുടരുന്നു. സ്ത്രീകളുടെ പള്ളിപ്രവേശനം ആവട്ടെ വെള്ളിയാഴ്ച പള്ളികളിലെ അറബി പ്രസംഗം ആകട്ടെ മുസ്ലീം സമൂഹത്തില്‍ നിലനിന്നിരുന്ന ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ഒന്നും തന്നെ യാതൊരുവിധ പരിവര്‍ത്തനത്തിനും വിധേയമാക്കാന്‍ സലഫി പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കുറിപ്പ്:
2. അബ്ദുല്‍ ജബ്ബാര്‍ സി, (2007), ഇസ്ലാഹി നവോത്ഥാനം, എം.സ്.എം സുവനീര്‍, കോഴിക്കോട്: ഐ.സ്.എം, പേ. 36.
3. Samadu, Abdu, (2010), Islam in Kerala groups and Movements 20th Century, Kollam: Lural Publication, P.103
4. T. M, Rafeeq, (2010), Development of Islamic Movement in Kerala in Modern Times (Unpublished Phd Thesis), Aligarh: Aligarh Muslim University, P. 28
5. ibid, p.145-151
6. ibid, p.145-151
7. ibid, p.145-151
References
Asgar, A. (1991). Shabad. Mujahid State Concference Souvnier. kozhikode: Mujahid State Committee.
Jabar, A. c. (1987). islamika navodhanam vijaram. islamic student conference. kozhikode: Markaz al da’awah.
Kareem, C. K. (2000). Muslimgalude Sangadanakalum: Samuhika Prasthanagalum. Kochi: Kerala Muslim Directory and Statistics.
Madavoor, H. (2002, November 21). An Interview on Penissul Qatar. (P. Qatar, Interviewer)
Muslim Aikya Sangam, S. (1923). Muslim Aikya Sangam Niyamangal. Kozhikodu: Muslim Aikya Sangam.
T, M. Rafeeq. (2010). Development of Islamic movements in Kerala in modern times (unpublished phd thesis). Aligarh: Aligarh Muslim University.