Linguistic Classification of Compound Verbs in Malyalam

Nishidadas V
Dr. Saidalavi Cheerangote

This is a small scale descriptive study that aimed at analysing and classifying the morphological feature, traditionally known in Malayalam Grammar as Anuprayogam (Post-Position) in the light of modern linguistic insights.  The study identifies that the Anuprayogam is one of the member of a larger set of grammatical category namely Compound Verbs. Serial Verbs and Complex Predicates are the other members in this group. The series of verbs in the same tense form that are bound with a particular subject, but not separated with coordination – subordination markers can be termed as serial verbs. When a secondary verb (V2) semantically modifies the main verb (V3) and adds the flavour of subtle meanings, such compounds can be termed as complex predicates. The compounding process in the serial verbs is syntactically compositional construct where as in complex predicate it is lexicalized. Considering the function of the secondary verbs in the complex predicates that generally makes its lexical meaning irrelevant and add a new semantic subtlety, the present study assigns it a separate lexical status.

Key Words: Post-positions, Anuprayogam, Compound Verbs, Serial Verbs, Complex Predicates, Syntactically Composition, Lexicalized, Semantic analysis.

References:

C, C. (1997, Summer). Argument Sharing in Serial Verb Constructions. Linguistic Inquiry. JSTOR, 28(3), 461-497. Retrieved from http://www.jstor.org/stable/4178987.
Gopikkuttan. (2002). malayalam vyakaranam. Kottayam: current books.
Gundert, H. (1962). Malayalam Language. Kottayam: NBD.
Gundert, H. (2014). Malayalabhasha Vyakaranam Malayala Vyakarana Chodyotharangal. Kottayam: Sahithya Pravarthaka Co-operative Society.
K, N. (1998). Serial verbs and VV compounds. Language History and Linguistic Description in Africa. Trenton: Africa World Press.
Mathan, G. (1968). Malayaazhmayude vyaakaranam. Kottayam: NBS.
Raja Varma, A. R. (1974). Kerala panineeyam. Kottayam: NBS.
Warrier, S. A. (2011). Bhaashaavyaakarana padanam. Thiruvanathapuram: The Kerala Bhasha Institute.
Nishidadas V
Research Scholar
Thunchath Ezhuthachan Malayalam University
Tirur
Kerala
India
Pin: 676502
email: saidmuty@gmail.com
Ph: +91 9961249866
ORCID: 0000-0002-6487-8766

&

Dr. Saidalavi Cheerangote
Associate Professor of Linguistics
Thunchath Ezhuthachan Malayalam University
Tirur
Kerala
India
Pin: 676502
email: saidmuty@gmail.com
Ph: +91 9895012935
ORCID: 0000-0002-8011-4803


മലയാളത്തിലെ സമാസക്രിയകളുടെ വര്‍ഗീകരണം: ഭാഷാശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍

നിഷിതദാസ്
ഡോ. സെയ്തലവി. സി

മലയാളത്തിലെ പരമ്പരാഗത വ്യാകരണചര്‍ച്ചയില്‍ അനുപ്രയോഗമെന്ന നിലയില്‍ വ്യവസ്ഥാപിതമായ ക്രിയാസവിശേഷതയെ ആധുനികഭാഷാശാസ്ത്രദൃഷ്ട്യാ വിശകലനം ചെയ്യുവാനും വര്‍ഗീകരിക്കുവാനുമാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. അനുപ്രയോഗമെന്ന നിലയില്‍ ചര്‍ച്ചചെയ്തുപോന്നവ സമാസക്രിയകളെന്ന വലിയ വിഭാഗത്തിലെ ഒരംഗം മാത്രമാണെന്ന് ഈ പഠനം തെളിയിക്കുന്നു. ക്രിയാകൃതരൂപങ്ങളെയും സമാസക്രിയകള്‍ എന്ന വിഭാഗത്തില്‍പ്പെടുത്താം. ക്രിയാശ്രേണി (serial verb), സങ്കീര്‍ണാഖ്യാതം (copmlex predicate) എന്നിവയാണ് സമാസക്രിയകളിലെ ഇതരവിഭാഗങ്ങള്‍. ഒരൊറ്റ ആഖ്യാതവുമായി ബന്ധപ്പെട്ടതും ഒരേ കാലം (Tense)  ഉള്‍ക്കൊള്ളുന്നതും സമുച്ചയ വിശേഷണീകരണ (coordination subordination) പ്രത്യയങ്ങളാല്‍ വേര്‍തിരിക്കപ്പെടാത്തതുമായ ക്രിയാനിരകളാണ് ഈ പഠനത്തില്‍ ക്രിയാശ്രേണി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മുഖ്യക്രിയയുടെ (ക്രി1) അര്‍ഥാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഉപക്രിയ (ക്രി2) ആ അര്‍ഥത്തെ പരിഷ്കരിക്കുകയോ സൂക്ഷ്മാര്‍ഥഛായകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തുകയോ ചെയ്യുന്നുവെങ്കില്‍ അവയെ സങ്കീര്‍ണാഖ്യാതമെന്ന് വിളിക്കാം. ക്രിയാശ്രേണിയിലെ സമാസരചന വാക്യഘടനാപരവും സങ്കീര്‍ണാഖ്യാതത്തിലേത് കോശീയഭൂതവുമാണെന്ന് ഈ പഠനം തെളിയിക്കുന്നു. കോശീയാര്‍ഥത്തെ അപ്രസക്തമാക്കും വിധം പുതിയ അര്‍ഥം പ്രദാനം ചെയ്യാന്‍ കഴിവുള്ളയാണ് സങ്കീര്‍ണാഖ്യാതം എന്ന ഗണത്തിലുള്ള ക്രിയകള്‍ എന്നതുകൊണ്ട് ധര്‍മം പരിഗണിച്ച് അവ പ്രത്യേക കോശിമപദവിയ്ക്ക് അര്‍ഹമാണെന്ന് ഈ പഠനം നിരീക്ഷിക്കുന്നു.

താക്കോല്‍ വാക്കുകള്‍: അനുപ്രയോഗങ്ങള്‍, പിന്‍നിലകള്‍, സമാമക്രിയകള്‍, ക്രിയാശ്രേണികള്‍, സങ്കീര്‍ണാഖ്യാതങ്ങള്‍, വാക്യഘടനപരം, കോശീയഭൂതം, ആര്‍ഥികാപഗ്രഥനം.

മലയാളത്തിലെ പരമ്പരാഗത വ്യാകരണചര്‍ച്ചയില്‍ അനുപ്രയോഗമെന്ന നിലയില്‍ വ്യവസ്ഥാപിതമായ ക്രിയാസവിശേഷതയെ ആധുനികഭാഷാശാസ്ത്രദൃഷ്ട്യാ വിശകലനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര നടന്നതായി കാണുന്നില്ല. മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തു പരമായി പ്രയോഗിക്കുന്ന ധാതുവാകുന്നു അനുപ്രയോഗംڈ എന്നാണ് കേരളപാണിനി അനുപ്രയോഗത്തെ നിര്‍വ്വചിച്ചിരിക്കുന്നത്. ധാതുക്കളുടെ ചേര്‍ച്ചയെ ഗുണ്ടര്‍ട്ട് സഹായക്രിയ എന്നും ജോര്‍ജ് മാത്തന്‍ സഹായവചനങ്ങള്‍ എന്നുമാണ് പേരിട്ടത്. അനുപ്രയോഗമെന്ന നിലയില്‍ ചര്‍ച്ചചെയ്തുപോന്നവ സമാസക്രിയകളെന്ന വലിയ കൂടുംബത്തിലെ ഒരു അംഗം മാത്രമാണെന്ന് കാണാം. വിനയെച്ചരൂപങ്ങളാണ് മറ്റൊരു വിഭാഗം. ക്രിയേതരസംവര്‍ഗങ്ങളോട് ക്രിയാകരങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന സമാസക്രിയകളും ഈ വിഭാഗത്തില്‍ പ്രബലമാണ്.  സമാസക്രിയാവിഭാഗങ്ങളില്‍ തന്നെ ഘടനാപരമായും ധര്‍മപരമായും വ്യത്യസ്തമായ വിവധ ഇനങ്ങള്‍ കണ്ടെത്താനാകുമെന്നാണ് ഇവിടെ സൂചിപ്പിച്ചത്. ഇവ ക്രിയാശ്രേണി (serial verb), സങ്കീര്‍ണാഖ്യാതം (complex predicate), സമാസക്രിയ (compound verb)  എന്നീ ഭാഷാശാസ്ത്രസങ്കല്പനങ്ങളോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നന്വേഷിക്കുവാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. 

ഒന്നിലധികം ക്രിയകള്‍ ഉള്‍ക്കൊള്ളുന്ന ആഖ്യാതങ്ങളെ ഭാഷാശാസ്ത്രജ്ഞര്‍ പല രീതിയില്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ക്രിയാശ്രേണി (serial verb), സങ്കീര്‍ണാഖ്യാതം (complex predicate), സമാസക്രിയ (compound verb) എന്നീ പദങ്ങള്‍ ഈ മേഖലയിലെ ആദ്യകാല ഗവേഷണ പ്രബന്ധങ്ങളില്‍ പലതിലും ഭാഗികപര്യായപദങ്ങളെപ്പോലെ ഉപയോഗിച്ചു കാണുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു ദശകത്തിനിടെ വിവിധ ഭാഷകള്‍ കേന്ദ്രീകരിച്ചുണ്ടായ നിരവധി പഠനങ്ങള്‍ ഈ മൂന്ന് സവിശേഷതകള്‍ ഇഴപിരിച്ചു കാണിക്കുന്നതില്‍ ഏറെ മുന്നേറിയതായി കാണാം. മലയാളത്തില്‍ ഇവ എപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഈ പ്രബന്ധം സാമാന്യമായി അന്വേഷിക്കുന്നത്.

ക്രിയാശ്രേണികള്‍

കോളിന്‍സ്(1997), നിഷിയാമ (1998: 176) എന്നിവര്‍ ക്രിയാശ്രേണികളെക്കുറിച്ച് കാര്യമായി പര്യാലോചിച്ചവരാണ്. ഒരൊറ്റ ആഖ്യാതവുമായി ബന്ധപ്പെട്ടതും ഒരേ കാലം (Tense) ഉള്‍ക്കൊള്ളുന്നതും സമുച്ചയ വിശേഷണീകരണ (coordination subordination) പ്രത്യയങ്ങളാല്‍ വേര്‍തിരിക്കപ്പെടാത്തതുമായ ക്രിയാനിരകളെയാണ് ക്രിയാശ്രേണി എന്ന വിഭാഗത്തില്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1. അവള്‍ ഒരു മാങ്ങ പൊട്ടിച്ചു തിന്നു 

ഈ വാക്യത്തില്‍ 'അവള്' രണ്ട് പ്രവര്‍ത്തി ചെയ്യുന്നുണ്ട്. പൊട്ടിക്കുന്നു, തിന്നുന്നു എന്നിവയാണവ. പൊട്ടിക്കുകയും തിന്നുകയും ചെയ്തു എന്നുകൂടിയാണ് അതിന്‍റെ വിവക്ഷ. പൊട്ടിച്ചു തിന്നു, മുറിച്ചു തിന്നു, കടിച്ചു തിന്നു തുടങ്ങിയ ഘടനയിലെ ആദ്യ ക്രിയയെ പരമ്പരാഗത വ്യാകരണത്തില്‍ വിനയെച്ചരൂപമായാണ് പരിഗണിക്കാറുള്ളത്. വിനയെച്ച സങ്കല്പനത്തിന് ആര്‍ഥികാടിസ്ഥാനമാണുള്ളതെന്ന് കാണാം. എങ്ങനെ തിന്നു എന്ന ചോദ്യത്തിന് കിട്ടുന്ന ഉത്തരമെന്നവണ്ണം കടിച്ചു, മുറിച്ചു, പൊട്ടിച്ചു എന്നിവയെ ആര്‍ഥികവീക്ഷണത്തില്‍ കണ്ട് അവയുടെ ക്രിയാവിശേഷണധര്‍മം തെളിയിച്ചെടുക്കാനാകും. എന്നാല്‍ ഘടനാപരമായി അവ രണ്ടും പ്രത്യേകക്രിയകള്‍ മാത്രമായും കാണുവാനാകും.

3. അവള്‍ മാങ്ങ മുറിച്ചു

4. അവള്‍ മാങ്ങ തിന്നു

എന്നീ രണ്ടു വാക്യങ്ങളുടെ രചനാന്തരണമായി വാക്യം 2 നെ കണ്ടാല്‍ ഇക്കാര്യം ശരിവെക്കാനാവും. ഒരേ കര്‍ത്താവും കര്‍മ്മവുമുള്ള സകര്‍മകക്രിയയായ ഇവ ഒറ്റവാക്യമായി മാറുമ്പോള്‍ സമുച്ചയവിശേഷീകരണ രൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നില്ലെന്ന് മാത്രം. ഇത്തരം രൂപങ്ങളെയാണ് ക്രിയാശ്രേണികള്‍ എന്ന വിഭാഗത്തില്‍ രീഹഹശിെ (1997) ചശവ്യെമാമ (1998) എന്നിവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ വിനയെച്ച രൂപങ്ങളെയും അനുപ്രയോഗങ്ങളില്‍ വലിയൊരു വിഭാഗത്തെയും ക്രിയാശ്രേണികള്‍ എന്ന വകുപ്പിലാണ് ജയശീലന്‍ (2014) ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രിയാശ്രേണികളിലെ ആദ്യക്രിയ രൂപസിദ്ധിക്ക് വിധേയമാകാത്തതിനാല്‍ അതിനെ വിശേഷിപ്പിക്കാന്‍ ഉറഞ്ഞക്രിയ എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. കാലപക്ഷപ്രകാര രൂപിമങ്ങള്‍ ചേരുന്നതിനാല്‍ രണ്ടാം ക്രിയകളായാണ് ഇത്തരം സംഹിതകളുടെ ശീര്‍ഷകം. മലയാളം ഉള്‍പ്പെടെയുള്ള പലഭാഷകളിലും ക്രിയാശ്രേണികള്‍ രണ്ടിലധികം ക്രിയകളെയും ഉള്‍ക്കൊള്ളുന്നുണ്ട്. ഉദാഹരണം: അവള്‍ മാങ്ങ കടിച്ച് മുറിച്ച് തിന്നു.

ഗോജ്രി ഭാഷയില്‍ നിന്ന് ബുഖാരി(2009) ഉദ്ധരിച്ച സമാനമായ ഉദാഹരണം താഴെ നല്‍കുന്നു. 

4. Kaloo-ne seb chilli kutarii khaya

Kaloo-ERG apple-Nam Peel-svl cut-svl eat PFy

Kaloo peeled cut and ate the apple

മുമ്പ് സൂചിപ്പിച്ചതുപോലെ, അവസാനക്രിയയാണ് കാല പക്ഷ പ്രകാര രൂപിമങ്ങള്‍ സ്വീകരിക്കുന്നത്. മലയാളത്തില്‍ ഉറഞ്ഞക്രിയകളെല്ലാം ഭൂതകാലരൂപത്തിലുള്ളവയാണെന്നത് ശ്രദ്ധേയമാണ്. എല്ലാ ഭാഷകളിലും അങ്ങനെയല്ല. ഉദാഹരണമായി ഹിന്ദി/ഉറുദു ഭാഷയില്‍ പ്രത്യയങ്ങളൊന്നും ചേരാത്ത തനി ക്രിയാധാതുവാണ് ഉറഞ്ഞക്രിയകളായി ഉപയോഗിക്കുന്നത്. 

5. ചോര്‍ പൈസാ ലേ ഭാഗാ

കള്ളന്‍ പൈസ എടുത്ത് ഓടി

ലേ എന്നത് പ്രത്യയങ്ങളൊന്നും ചേരാത്ത തനി ധാതുരൂപമാണ്.

ഇതുവരെ ചര്‍ച്ച ചെയ്തതനുസരിച്ച് സമാസക്രിയകളുടെ കൂട്ടത്തില്‍ മലയാളത്തിലെ ക്രിയാശ്രേണികള്‍ വേറിട്ടു നില്‍ക്കുന്നത് താഴെപറയുന്ന കാര്യങ്ങളിലാണെന്ന് അനുമാനിക്കാം.

1) അവസാനക്രിയയോടു മാത്രമേ വാക്യമുള്‍ക്കൊള്ളുന്ന കാല-പ്രകാര-പക്ഷ പ്രത്യയങ്ങള്‍ ചേരൂ.

2) ക്രിയകള്‍ക്കിടയില്‍ സമുച്ചയങ്ങളോ വിശേഷണീകരണ രൂപങ്ങളോ ചേരില്ല.

3) ക്രിയകളെല്ലാം പങ്കുവയ്ക്കുന്നത് ഒരേ കര്‍ത്താവിനെയും കര്‍മത്തെയുമാണ്.

വിവിധ ഭാഷകളിലെ ദത്തങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിയാശ്രേണിയുടെ ലക്ഷണമായി കോളിന്‍സ്(1997) സ്ഥാപിച്ചവ തന്നെയാണ് മേല്‍പ്പറഞ്ഞ സവിശേഷതകളെല്ലാം. ആര്‍ഥികമായി വിനയെച്ചമെന്ന് വിശേഷിച്ചു പോരുന്ന മലയാളത്തിലെ ക്രിയാരൂപങ്ങളെയെല്ലാം ക്രിയാശ്രേണികള്‍ എന്ന വിഭാഗത്തിലും പെടുത്താനാകും.

സങ്കീര്‍ണാഖ്യാതങ്ങള്‍

ക്രിയാശ്രേണികള്‍, സങ്കീര്‍ണാഖ്യാതങ്ങള്‍, സമാസക്രിയകള്‍ എന്നിവയെ അടുത്തകാലം വരെ വ്യക്തമായി നിര്‍വചിച്ചിരുന്നുില്ല. ഉദാഹണമായി നിഷിയാമ (1998) എല്ലാ തരം സമാസക്രിയകളെയും ക്രിയാശ്രേണീയായാണ് ഗണിച്ചത്. മേല്‍പ്പറഞ്ഞ മൂന്ന് സാങ്കേതികപദങ്ങളും പര്യായരൂപേണയാണ് 2000 വരെയുള്ള പഠനങ്ങളില്‍ പലതിലും ഉപയോഗിച്ചു കാണുന്നത്. സമാസക്രിയകള്‍ എന്ന ഒരൊറ്റ കുടക്കീഴില്‍ മാത്രം എല്ലാതരം സംയുക്തക്രിയകളെയും നിരത്തുന്നതിലും പരിമിതിയുണ്ട്. ആര്‍ഥികമായും വാക്യഘടനാപരമായും വ്യതിരിക്തി സ്വഭാവം പുലര്‍ത്തുന്ന ചെറുസംഘങ്ങള്‍ അവയ്ക്കിടയില്‍ തന്നെ കണ്ടെത്താനാവുമെന്നത് കൂടുതല്‍ കൃത്യമായ വര്‍ഗീകരണവിശകലനരീതി ആവശ്യപ്പെടുന്നു.

ക്രിയാശ്രേണിയെ പോലെ ഒന്നിലധികം ക്രിയകള്‍ ചേര്‍ന്ന പദസംഹിതയാണ് സങ്കീര്‍ണാഖ്യാതവും. ക്രി1+ക്രി2 എന്നതായിരിക്കും അതിന്‍റെ പൊതു രൂപഘടന ഇത്തരം ഘടനയുള്ള സമാസക്രിയകളില്‍ മുഖ്യക്രിയയുടെ (ക്രി1) അര്‍ഥാംശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഉപക്രിയ (ക്രി2) ആ അര്‍ഥത്തെ പരിഷ്കരിക്കുകയോ സൂക്ഷ്മാര്‍ഥഛായകള്‍ ചേര്‍ത്ത് വിപുലപ്പെടുത്തുകയോ ചെയ്യുന്നു. അതിനാല്‍ ക്രി1 + ക്രി2 ഘടനയുള്ള സമാസക്രിയകളെ മുഖ്യക്രിയയുടെ (ക്രി1) കോശീയ രൂപാന്തരമായി  ആയി കരുതാം. ആഖ്യാതധര്‍മ്മത്തിലും ആര്‍ഥികധര്‍മ്മത്തിലും അവ ഒരൊറ്റ ഏകകമായാണ് പ്രവര്‍ത്തിക്കുന്നത്. കാല-പക്ഷ-പ്രകാരങ്ങള്‍, ക്രിയാവിശേഷണങ്ങള്‍, നിഷേധങ്ങള്‍ എന്നിവ ഘടകപദങ്ങളെ (ക്രിയകളെ) ഒറ്റയ്ക്കൊറ്റയ്ക്ക് ബാധിക്കുന്നില്ല. സമാസക്രിയയെ മൊത്തമായാണ് ബാധിക്കുന്നത്. ഇത്തരം സമാസക്രിയകളെ സങ്കീര്‍ണാഖ്യാതം എന്ന് വിളിക്കാം. 

6. (എ) അവന്‍ കോഴിക്കോട്ട് പോയി വന്നു.

(ബി) അവന്‍റെ വാക്ക് തെറ്റി പോയി

(എ) എന്ന വാക്യത്തിന്‍റെ ആര്‍ഥികവ്യാഖ്യാനം ഇനി പറയും വിധമാകണം:

അവന്‍ കോഴിക്കോട്ടേക്ക് പോയി. അവന്‍ കോഴിക്കോട് നിന്ന് വന്നുڈ

ഈ വാക്യത്തില്‍ വന്നു എന്നുള്ളത് വാക്യഘടനാപരമായി സമാസരചനയാണ് (syntactically compositional construct)..

6 (ബി) എന്ന വാക്യത്തിന്‍റെ ആര്‍ഥികവ്യാഖ്യാനം: 'അവന്‍ വാക്കില്‍ തെറ്റ് വരുത്തുവാന്‍ പാടില്ലായിരുന്നു. പക്ഷേ (ബോധപൂര്‍വമല്ലാതെ) തെറ്റുണ്ടായി. തെറ്റി എന്ന ക്രിയയോട് പോയി അനുപ്രയോഗിക്കുമ്പോള്‍ മാത്രമാണ് ഈ വിപുലാര്‍ഥം ലഭിക്കുന്നത്. പോയി എന്ന ക്രിയയുടെ അഭിധാര്‍ഥത്തിലെ ഗമനംഎന്ന അംശം നഷ്ടമാകുകയും څതെറ്റിچ എന്ന ക്രിയയില്‍ പുതിയൊരു അര്‍ഥം ചേര്‍ക്കുകയും ചെയ്യുന്നു. ഇതിനെ വാക്യഘടാപരമായ സമാസരചനയായി കാണാനാവില്ല. അതിനെ കോശീയഭൂതമായ സമാസരചനയായി കാണുന്നതാണ് ഉചിതം. 

ക്രിയാശ്രേണിയില്‍ ഉള്‍പ്പെട്ട ക്രിയകളോരോന്നും പ്രത്യേകം പ്രത്യേകം പ്രവൃത്തിയെ സൂചിപ്പിക്കുമ്പോള്‍ സങ്കീര്‍ണാഖ്യാതത്തിലുള്‍പ്പെടുന്ന ക്രിയകള്‍ ഒരൊറ്റ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്. സങ്കീര്‍ണാഖ്യാതത്തിലെ രണ്ടാം ക്രിയയ്ക്ക് കോശീയാര്‍ഥം നഷ്ടമാകുകയും അതേ സമയം അത് ക്രിയയുടെ അര്‍ഥത്തെ പരിഷ്കരിക്കുകയും ചെയ്യുന്നു. 

ഉപസംഹാരം

മുകളില്‍ ചര്‍ച്ചചെയ്ത സമാസരചനകളിലെ ഉപക്രിയകള്‍ (ക്രി2) നിര്‍വഹിക്കുന്ന ആര്‍ഥികധര്‍മം അവയ്ക്ക് പ്രത്യേക കോശീയപദവി നല്‍കാന്‍ പ്രാപ്തമാണോ എന്നാണ് ഈ പഠനം മുഖ്യമായി അന്വേഷിച്ചത്. കോശീയാര്‍ഥത്തെ അപ്രസക്തമാക്കും വിധം പുതിയ അര്‍ഥം പ്രദാനം ചെയ്യാന്‍ കഴിവുള്ള ഈ ഗണത്തിലുള്ള ക്രിയകള്‍ അവയുടെ ധര്‍മം പരിഗണിച്ച് പ്രത്യേക കോശിമപദവിയ്ക്ക് അര്‍ഹമാണെന്ന് ഈ പഠനം നിരീക്ഷിക്കുന്നു. 

പരമ്പരാഗതവ്യാകരണം വീക്ഷിച്ചുറപ്പിച്ച അനുപ്രയോഗമെന്ന വിഭാഗത്തിനകത്തുതന്നെ ക്രിയാശ്രേണി, സങ്കീര്‍ണാഖ്യാതം എന്നീ പ്രബലഗണങ്ങള്‍ കാണാം. ഘടനാപരമായും ധര്‍മപരമായും ഇവയുടെ പെരുമാറ്റം വ്യത്യസ്തമാണ്. അവയെ ഒരേ കുടക്കീഴില്‍നിന്ന് മാറ്റി വിശകലനം ചെയ്യുവാനുള്ള സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുക മാത്രമാണ് ഈ പ്രബന്ധത്തില്‍ ചെയ്തിട്ടുള്ളത്. ഈ രണ്ടുവിഭാഗത്തെയും വ്യവച്ഛേദിക്കേണ്ടതും പട്ടികപ്പെടുത്തേണ്ടതും അവയുടെ ആര്‍ഥികവിശകലനം നടത്തേണ്ടതും യന്ത്രവിവര്‍ത്തനം പോലെയുള്ള കമ്പ്യൂട്ടര്‍ ഭാഷാശാസ്ത്രസാഹചര്യത്തില്‍ അനുപേക്ഷണീയമാണ്. സമതുല്യപദപയോഗം കണ്ടെത്തുവാന്‍ അത് അത്യന്താപേക്ഷിതവുമാണ്.

ഗ്രന്ഥസൂചി:

അച്യുതവാര്യര്‍. 2011. ഭാഷാവ്യാകരണപഠനം. തിരുവനന്തപുരം: കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്
ഗുണ്ടര്‍ട്ട് ഹെര്‍മ്മന്‍. 2014. മലയാളഭാഷാ വ്യാകരണം, മലയാളവ്യാകരണ ചോദ്യോത്തരങ്ങള്‍. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം. കോട്ടയം: നാഷണല്‍ ബുക്ക് സ്റ്റാള്‍
ഗുണ്ടര്‍ട്ട് ഹെര്‍മന്‍. 1962. മലയാള ഭാഷാവ്യാകരണം. കോട്ടയം: എന്‍.ബി.എസ്.
ഗോപിക്കുട്ടന്‍. 2002. മലയാളവ്യാകരണം. കോട്ടയം: കറന്‍റ് ബുക്സ്
ജോര്‍ജ് മാത്തന്‍. 1969. മലയാഴ്മയുടെ വ്യാകരണം. കോട്ടയം: എന്‍.ബി.എസ്.
രാജരാജവര്‍മ്മ ഏ.ആര്‍. 1974. കേരളപാണിനീയം. കോട്ടയം: എന്‍.ബി.എസ് .
രാജശേഖരന്‍ നായര്‍ .എന്‍. 1996. അനുപ്രയോഗം കേരളപാണിനീയത്തില്‍. വേണുഗോപാലപ്പണിക്കര്‍ ടി.ബി. (പ്രസാ.) വ്യാകരണപഠനങ്ങള്‍ (മലയാള വിമര്‍ശനം 14) കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല
രാമചന്ദ്രപൈ. കെ .വി. 1979. വ്യാകരണ പഠനങ്ങള്‍. ചങ്ങനാശ്ശേരി: ലില്ലി ബുക്സ്
ശേഷഗിരിപ്രഭു എം .1989. വ്യാകരണമിത്രം. തൃശൂര്‍: കേരള സാഹിത്യ അക്കാദമി
ശ്രീനാഥന്‍. എം & സെയ്തലവി.സി. 2017. കേരളപാണിനീയവിജ്ഞാനം. തിരൂര്‍: മലയളസര്‍വകലാശാല
Collins, C. (1997). Argument Sharing in Serial Verb Constructions. Linguistic Inquiry, 28(3), 461- 497. Retrieved from http://www.jstor.org/stable/4178987.
Nishiyama, K. (1998). Serial verbs and VV compounds. Language History and Linguistic Description in Africa, 2, 259.
നിഷിതദാസ്
ഗവേഷക
മലയാളസര്‍വകലാശാല
തിരൂര്‍
പിന്‍: 676502
email: nishidadasv@gmail.com
ORCID:  0000-0002-6487-8766
&
ഡോ. സെയ്തലവി. സി
അസോസിയേറ്റ് പ്രൊഫസര്‍
മലയാള സര്‍വ്വകലാശാല
തിരൂര്‍
പിന്‍: 676502
email: saidmuty@gmail.com
ORCID:  0000-0002-8011-4803