Technological Knowledge and Women’s Participation

Prof.(Dr) Shamshad Hussain KT

Technological knowledge is indispensable in today’s digital era.  Not only education but also activities related to everyday life, health and welfare , literary and creative activities of the people- are one way or other depend on it. For students, studies and new enterprises are depended on digital technology. UNICEF (United Nations International Children's Emergency Fund)) observed that gender discrimination exists in the world of digital technology. Compared to boys, girls have less access to use of digital technology. Digital products and services are always aims at male consumers. Thus, even at the time of framing digital platform, unknowingly they intend male consumers. Naturally, women are excluded from digital platforms and it reduces chances of women from using it. The motto of this year’s women’s day was to ensure their equality through and in producing digital tools.

The Supreme Court of India  has taken a  to ensure gender equality at pragmatic level.  The decision was announced by Justice Chandrachud in a function organized by women Advocates for  Women’s Day  celebrations. The decision was to prepare a glossary of inappropriate gendered terms used in legal discourse. 

The word ‘concubine’ is an example. The word ‘keep’ in Malayalam stands for concubine. Gender discrimination exists not only in legal profession and in the society but also in language-opines Chief Justice Chandrachud. These terms indicate gender discrimination. Women who are in relationship with men are described as ‘keep’ or ‘concubine’ in court verdicts. Rectifying it does not in any way degrade those who make the verdict; but it aims to correct the concepts internalised by us.

The word ‘keep’ indicates that power, privilege and pleasure in a relationship belonged to man. Women are considered as objects. It is easy to stigmatize women in these kinds of emotional or any kind of relationship involving man and woman.  If we describe the man-woman relationship without using the word ‘keep’, there is much difference.  An enquiry or research into the terms which are used to abuse women would definitely lead to challenging and transgressing society’s concepts on morality.

Prof.(Dr) Shamshad Hussain KT
Editor
ORCID: 0000-0002-2757-3576

സാങ്കേതികവിദ്യയും സ്ത്രീ പങ്കാളിത്തവും

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ വിദ്യാഭ്യാസം മാത്രമല്ല നിത്യവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും, ആരോഗ്യം ക്ഷേമം ഇവക്കും, വ്യക്തികളുടെ സൃഷ്ടിപരവും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കും വരെ നാം സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ട്. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പഠനങ്ങളും പുതിയ സംരംഭങ്ങളുമെല്ലാം ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഡിജിറ്റല്‍ ഉപയോഗത്തില്‍ ലിംഗഭേദം ഉണ്ടോ എന്നതിന് യൂനിസെഫ്  (United Nations International Children's Emergency Fund) ഉണ്ട് എന്ന് ഉത്തരം പറയുന്നു. ആണ്‍കുട്ടികളെക്കാള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള പ്രവേശനവും ഉപയോഗവും പെണ്‍കുട്ടികള്‍ക്ക് കുറവാണത്രേ. ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പലപ്പോഴും ലക്ഷ്യംവെക്കുന്നത് ആണ്‍കുട്ടികള്‍ ആയ ഉപഭോക്താക്കളെയാണ്. ഇങ്ങനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ രൂപകല്പന ചെയ്യുമ്പോള്‍പോലും അറിയാതെയെങ്കിലും അത് ആണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ആയി പോകുന്നു. അങ്ങനെ പെണ്‍കുട്ടികള്‍ സ്വാഭാവികമായും പുറത്താവുകയും അവര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അതിനാല്‍ പെണ്‍കുട്ടികളെ ഒന്നാമതായി കണക്കിലെടുത്തുകൊണ്ടുള്ള ഡിജിറ്റല്‍ സാങ്കേതിക ഉപകരണങ്ങളുടെ നിര്‍മ്മാണവും അതിലൂടെ സ്ത്രീ സമത്വം ഉറപ്പുവരുത്തുക എന്നതാുമായിരുന്നു ഇപ്രാവിശ്യത്തെ വനിതാദിനത്തിന്‍റെ മോട്ടോ (motto).


സുപ്രീംകോടതിയിലും ഇപ്രാവശ്യം വളരെ പ്രായോഗികമായ ഒരു തീരുമാനം ഉണ്ടായി. സ്ത്രീകള്‍ക്കെതിരായ ഭാഷാപ്രയോഗങ്ങളെ കണ്ടെത്തി ആവ ഒഴിവാക്കാനുള്ള നില്‍ദ്ദേശമായിരുന്നു അത്. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. inappropriate genderd terms used in leagal discourse ന്‍റെ ഒരു ഗ്ലോസറി തയ്യാറാക്കാനും അത്തരം വാക്കുകളുപയോഗിക്കുന്നത് തിരുത്താനുമായിരുന്നു തീരുമാനം.


‘Concubine’  എന്ന വാക്ക് ഒരു ഉദാഹരണമാണ്. മലയാളത്തില്‍ വെപ്പാട്ടി എന്നതിന് സമാനമായി ഉപയോഗിക്കുന്ന വാക്കാണിത് സമൂഹത്തിലും നിയമ മേഖലയി (ലീഗല്‍ പ്രൊഫഷണല്‍) ലും മാത്രമല്ല, ഭാഷയില്‍ പോലും ഈ പക്ഷപാതം നിലനില്‍പ്പുണ്ടെന്നതിന്‍റെ തെളിവായാണ് അദ്ദേഹം ഇതെടുത്തു പറയുന്നത്. അതാണ് ഇത്തരം പദങ്ങളുടെ പ്രയോഗത്തിലും കാണുന്നത്. പുരുഷനുമായി ബന്ധത്തിലുള്ള സ്ത്രീകളെക്കുറിച്ച് concubine എന്നും keep എന്നും പല വിധിന്യായങ്ങളിലും പ്രയോഗിച്ചുകാണാം. അവ തിരുത്തുന്നത് അതെഴുതിയ വിധികര്‍ത്താക്കളെ കുറച്ചു കാണിക്കാനല്ല, നമ്മളറിയാതെ തന്നെ നാം ആന്തരിക വല്‍ക്കരിച്ച ധാരണകളെ തിരുത്തുന്നതിനുവേണ്ടിയാണ്. വെപ്പാട്ടി എന്ന പ്രയോഗത്തില്‍ തന്നെ ഈ ബന്ധത്തിന്‍റെ അധികാരവും എല്ലാ പ്രത്യേക അവകാശങ്ങളും (privilage) സന്തോഷവുമെല്ലാം പുരുഷനുള്ളതാണ് എന്നുറപ്പിക്കുന്നത് കാണാം. അതിനുള്ള വിഷയം (object) മാത്രമായാണ് സ്ത്രീയെ കാണക്കാക്കുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വൈകാരികമോ അല്ലാതെയോ ഉള്ള ബന്ധത്തില്‍ നിന്ന് ഒരാളെ എളുപ്പത്തില്‍ പുറത്താക്കാനിതിന് കഴിയുന്നു. അത് മാറ്റി അയാള്‍ എങ്ങനെ ഒരു ബന്ധത്തി(relation)ലാണ് എന്ന് പറയുമ്പോഴുള്ള വ്യത്യാസം വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. സ്ത്രീകളെ നിന്ദിക്കുന്ന ഇത്തരം പദാവലികളെകുറിച്ചുള്ള അന്വേഷണം സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സദാചാര സങ്കല്‍പങ്ങളെ കൂടി ചോദ്യം ചെയ്യുന്നതിനും അട്ടിമറിക്കുന്നതിനും കാരണമാവുമെന്ന് ഞാന്‍ കരുതുന്നു.

ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി
എഡിറ്റര്‍
ORCID: 0000-0002-2757-3576